മലർവാടി – 1 1അടിപൊളി  

അച്ചു :അവൻ പറഞ്ഞത് ശേരിയല്ലേ ലക്ഷ്മി

ടീച്ചർ അതെ എന്ന് തലയാട്ടി

അച്ചു നേരെ പ്രിൻസിപ്പാളിനെ നോക്കി പറഞ്ഞു

അച്ചു : എല്ലാം സാറ് കേട്ടല്ലോ …ഇവൻ പറഞ്ഞുണ്ടാക്കിയ കഥക്കാണ് സാറ് എന്റെ കുഞ്ഞിനെ പുറത്താക്കിയത്

ഇനി അവന്റെ കാര്യം സാറ് തീരുമാനിക്ക്

എന്റെ കുട്ടി നാളെ മുതൽ ഇവിടെ ക്ലാസ്സിൽ വരും

അതും പറഞ്ഞു അച്ചു എന്നെയും പിടിച്ചു പുറത്തേക്ക് നടന്നു

നടക്കുമ്പോൾ ഞാൻ പ്രിൻസിപ്പാളിനെ ഒന്ന് നോക്കി

ജീവിതത്തിൽ ആദ്യമായി പോയ കിളിയെ തപ്പുന്ന മുഖം കണ്ടപ്പോൾ എനിക്ക് ശെരിക്കും ചിരി വന്നു

ഞങ്ങളെ പിന്നാലെ ടീച്ചറും പുറത്തേക്ക് വന്നു

വരാന്തയിലൂടെ നടന്നുകൊണ്ട് അവർ സംസാരിച്ചു

ടീച്ചർ : നിനക്കൊരു മാറ്റവുമില്ലല്ലോ അച്ചു … പഴയ പോലെ തന്നെ

ടീച്ചർ ഒന്ന് പുഞ്ചിരിച്ചു

അച്ചു : നീ ഒരുപാട് മാറി ലച്ചു … എന്നെ വരെ ഒന്ന് വിളിക്കാതിരിക്കാൻ മാത്രം

എന്ത് പ്രശ്‌നമ നിനക്കുള്ളെ

അത് പറഞ്ഞപ്പോൾ ടീച്ചറിന്റെ മുഖം വാടി

ടീച്ചർ : പ്രശ്നങ്ങളെ ഒള്ളു മോളെ … നമ്മളോരുമിച്ചുള്ള ക്ലാസ്.. അതാണ് ഞാൻ സമാദാനത്തോടെ ജീവിച്ച അവസാന സമയം

പിന്നെ

ഇപ്പൊ ഒക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു ജീവിതം …

അച്ചു : എന്ത് പറ്റി ലച്ചു …എന്താ പ്രശ്നം

ടീച്ചർ : അതൊക്കെ ഞാൻ സമാദാനത്തിൽ പറയാ … നീ നിന്റെ നമ്പർ താ ..

ഞാൻ വീട്ടിലേക്ക് വരാം ..

അച്ചു : മ്മ് …ശെരി

അച്ചു നമ്പറും കൊടുത്ത് എന്നെയും കൂട്ടി ഇറങ്ങാൻ നേരം

ടീച്ചർ : അപ്പൊ ഇവനെ ഇന്ന് ക്ലാസ്സിൽ ഇരുത്തുന്നില്ലേ ?

അച്ചു :ഇല്ല … ഇവൻ നാളെ വന്നോളും … എല്ലാരും കൂടെ എന്റെ കുട്ടിയെ വിഷമിപ്പിച്ചില്ലേ

അതൊന്ന് മാറട്ടെ

അച്ചു ചെറിയ ചിരിയോടെ പറഞ്ഞു

ടീച്ചറും ചിരിച്ചു

അങ്ങനെ ഞാനും അച്ചുവും കൂടെ വീട്ടിലേക്ക് പോന്നു

അഭി : അല്ല നിനക്കെങ്ങിനെയാ ആ ടീച്ചറെ പരിജയം …നിങ്ങൾ ഫ്രണ്ട്‌സ് ആണോ ?

അച്ചു :മ്മ് …ഞങ്ങൾ കട്ട ചങ്കുകളായിരുന്നു കോളേജിൽ … കോളേജ് കഴിയുന്നത് വരെ

പിന്നെ അവളുടെ ഒരു വിവരവും ഇല്ലായിരുന്നു

അവൾക്കെന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ട് ..അല്ലെങ്കിൽ അവൾ എന്നോട് പോലും മിണ്ടാതെ ഇരിക്കില്ല

എന്തായാലും പ്രശ്നങ്ങൾ ഒക്കെ ഒന്ന് അറിയണം

അഭി :അപ്പൊ ഇവരാണോ നീ പറയാറുള്ള നിന്റെ ചങ്ക് ദോസ്ത്

അച്ചു :മ്മ് …

അഭി : ടീച്ചർ ചുമ്മാ തള്ളിയതായിരിക്കും … എനിക്കങ്ങനെ പ്രശ്നമുള്ളതായിട്ട് ഒന്ന് തോന്നിയിട്ടില്ല

അച്ചു : നിന്റെ തോന്നലല്ലേ … അവൾ അന്ന് അത്യാവശ്യം തടി ഒക്കെ ഉണ്ടായിരുന്നു

ഇപ്പൊ കണ്ടില്ലേ മെലിഞ്ഞ പോലെ ആയി

ഹേയ് … അങ്ങിനെ വരാൻ വഴിയില്ലല്ലോ … അവര് ദിവസവും

കോളേജിന്ന് എന്റെ ചോര ഊറ്റിക്കുടിക്കുന്നതല്ലേ അപ്പൊ ഞാനല്ലേ മെലിയേണ്ടത്

ഞാൻ മനസ്സിൽ പറഞ്ഞു

അഭി : സ്വഭാവം വളരെ മോശമാണ് അച്ചു … അവരുടെ ക്ലാസ്സില് ഞാൻ കൂടുതലും പുറത്തായിരിക്കും

എന്തെങ്കിലും കാരണം കണ്ടെത്തി എന്നെ പുറത്താക്കും

ഞാനിന്നേ വരെ അവരോട് ഒരു കറുത്ത വാക്ക് പോലും പറഞ്ഞിട്ടില്ല

പിന്നെ എന്തിനാ അവർക്കെന്നോട് ദേഷ്യം എന്നൊക്കെ ചിന്തിക്കും

ഞാൻ ടീച്ചേഴ്സിനോട് ചിരിച്ചു സംസാരിക്കുന്നത് കണ്ടാൽ അതിന്റെ മുഖം കടന്നല് കുത്തിയപോലെ ആകും ആ ദിവസം എന്റെത് പോക്കാ

അച്ചു : അവൾ പഞ്ച പാവമായിരുന്നു ..ആരോടും ദേഷ്യപ്പെടാത്ത അവൾ ഇങ്ങനെ മാറണമെങ്കിൽ അതിലെന്തോ കാരണമുണ്ട്

ഏതായാലും അവൾ വീട്ടിലേക്ക് വരട്ടെ സംസാരിക്കാം

അങ്ങിനെ ഓരോന്ന് പറഞ് ഞങ്ങൾ വീട്ടിലെത്തി

അന്ന് വൈകീട്ട് ഞാൻ കുളിക്കാൻ മുണ്ടുമെടുത്തു അടുക്കളയിലേക്ക് ചെന്നു

അതിലെ കുളത്തിലേക്ക് പോവാം

ഞങ്ങളെ മനയിൽ വലിയൊരു കുളമുണ്ട്

അത് മനക്കുള്ളിൽ ആയത് കൊണ്ട് ഞങ്ങളല്ലാതെ ആരും അവിടെ കുളിക്കാറില്ല

അച്ചു അവിടെ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്നു

ഞാൻ കൊറിക്കാൻ വല്ല ബേക്കറിയോ മറ്റോ  കിട്ടുമോ എന്ന് തപ്പാണ് ഒന്നും കിട്ടാതായപ്പോ ചെറുതായി ദേഷ്യം പിടിച്ചു

കുളത്തിൽ കുളിക്കുമ്പോ അവിടന്ന് വല്ലതും കൊറിക്കുന്നത് എന്റെ ഒരു ഹോബിയാണ്

Updated: November 12, 2026 — 4:01 pm

Leave a Reply

Your email address will not be published. Required fields are marked *