“ഓഹ് സ്വപ്നം ആയിരുന്നോ..”
സമയം നോക്കിയപ്പോ 7 മണി ആകുന്നെ ഒള്ളു ..
ഞാൻ പതിയെ ബാല്കണിയിലേക് പോയി പുറത്തേക് നോക്കി
ഞായറാഴ്ച്ച ആയതിനാൽ റോഡ് ഇൽ ആളുകൾ കുറവാണു,
നല്ല സൗമ്യമായ അന്തരീഷം.. ചുറ്റും കുറെ വീടുകൾ ഉണ്ട്..
ഞാൻ പതിയെ താഴെ ഇറങ്ങി നോക്കുമ്പോ അങ്കിൾ ചെടിക് വെള്ളം ഒഴിക്കുന്നുണ്ട്
എന്നെ കണ്ടപാടെ
ഹോസ് ചെടിയിലേക് ഇട്ടു
( ഹിന്ദിയിലെ സംഭാഷണം മലയാളത്തിൽ എഴുതുന്നു )
” എങ്ങനെ ഉണ്ടായി ഉറക്കം”
“നന്നായിരുന്നു, നല്ല ഷീണം ആയോണ്ട് പെട്ടന്ന് ഉറങ്ങി”
“സ്ഥലം ഒക്കെ ഇഷ്ടം ആയോ ”
“ആഹ്, കണ്ടു വരുന്നേ ഒള്ളു , ഇന്നലെ എത്തിയപ്പോ ഇവിടെ ഡോർ ലോക്ക് ആയിരുന്നു, അതാ പിന്നെ വിളിക്കാഞ്ഞത്”
“ഞങ്ങൾ 9 മണി ആകുമ്പോഴേക്കും കിടക്കും, മോനു എന്ത് സഹായം വേണേലും പറയണം, രാകേഷ് വിളിച്ച പറഞ്ഞിട്ടുണ്ട് മോനു ഒരു കുറവും വരുത്തരുതെന്ന് ”
രാകേഷ് അച്ഛന്റെ ഫ്രണ്ട് ആണ്
” ആഹ്ഹ അങ്കിൾ ”
അപ്പോളേക്കും ഞങ്ങളുടെ സൗണ്ട് കേട്ട് ഉള്ളിൽ നിന്ന് ഒരു നോർത്ത് ഇന്ത്യൻ വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു , അങ്കിൾന്റെ ഭാര്യ ആണെന്ന് കണ്ടപ്പോ തോന്നി
” യമുന .. ഇതാണ് സിദ്ധാർഥ്”
അദ്ദേഹം എന്നെ പരിചയപ്പടുത്തി
കൈ കൂപ്പിക്കൊണ്ട് നമസ്കാരം പറഞ്ഞു
“സിദ്ധാർത് ഇത് എന്തെ ഭാര്യ യമുന .. ഞങ്ങൾക്കു ഒരു മകൾ ഉണ്ട് പ്രാർത്ഥന .. ഞായറാഴ്ച ആയോണ്ട് ഉറക്കം ആണ്, 5 ആം ക്ലാസ്സിൽ പഠിക്കുന്നു, ഇവിടെ അടുത്ത ഉള്ള ഒരു സ്കൂൾ ഇൽ തന്നെ ആണ് ”
ഞാൻ ഒരു ചിരിയോടെ രണ്ടു പേരെയും നോക്കി നിന്ന്
” മോൻ കുക്കിംഗ് ഒക്കെ എങ്ങനെയാ” യമുന ആന്റി ചോദിച്ചു
“ഞാൻ തന്നെ ചെയ്യാം എന്ന് വിചാരിക്കുന്നു, സാധങ്ങൾ ഒക്കെ വാങ്ങണം”
“മുകളിൽ ഗ്യാസ് പിന്നെ കുറച്ച പാത്രങ്ങൾ ഒക്കെ ഉണ്ട്”
“ആഹ് കണ്ടിരുന്നു, ബാക്കി നോക്കിയതിനു
ശേഷം ഇന്ന് വാങ്ങണം”
“കാലത്തെ ഭക്ഷണം എന്നാൽ ഇന്ന് ഇവിടെ നിന്ന് ആകാം ”
ആന്റി പറഞ്ഞു , വേണ്ട എന്ന് കുറെ പറഞ്ഞെങ്കിലും അവരുടെ നിർബന്ധനത്തിനു വഴങ്ങി വരം എന്ന് പറഞ്ഞു
“എന്നാൽ മോൻ പോയി ഫ്രഷ് ആയി വാ”
“ശെരി”
ഞാൻ പതിയെ മുകളിലേക്കു പോന്നു
ഫോൺ എടുത്ത് അമ്മയെ വിളിച്ചു
അമ്മയോട് ഇവിടത്തെ വിശേങ്ങളും അങ്കിൾ, ആന്റി ഒക്കെ പറ്റി പറഞ്ഞു
അച്ഛനെ വിളിക്കണം എന്ന് ഓർമിപ്പിച്ച കൊണ്ട് ‘അമ്മ കാൾ കട്ട് ആക്കി
ഇവിടെ സമയം 7:30 ആകുന്നെ ഒള്ളു അച്ഛൻ എണീക്കാൻ വൈകും, കുറച്ച നേരം കഴിഞ്ഞു വിളിക്കാം
ഞാൻ ഫ്രഷ് ആയി താഴെക് പോയി, അവിടെ പ്രാർത്ഥന എഴുനേറ്റ് ഇരുപ്പുണ്ട് എന്നെ കണ്ടപ്പോ അതിശയത്തോടെ നോക്കി
” അമ്മാ … ആരോ വന്നേക്കുന്നു ” എന്ന് ഉറക്കെ വിളിച്ച പറഞ്ഞു
അടുക്കളയിൽ നിന്ന് ആന്റി എത്തി നോക്കി
” ആ മോൻ ആയിരുന്നോ .. വാ അകത്തേക്കു കേറി വാ ”
അപ്പോളും അവൾ എന്നെ തന്നെ നോക്കി അടുക്കളയിലേക് പോകുന്നത് കണ്ടു
കുറച്ച കഴിഞ്ഞപ്പോ ഒരു ചിരിയോടെ വന്നു
” സോറി എനിക്ക് ആളെ മനസിലായില്ല എന്ന് പറഞ്ഞു ”
” കുഴപ്പമില്ല മോളെ ” ഞാനും പറഞ്ഞു
അപ്പോളേക്കും അങ്കിൾ ഉം വന്നു
എല്ലാരും കൂടെ ഇരുന്നു നല്ല നോർത്ത് ഇന്ത്യൻ ഉപ്പുമാവ് കഴിച്ചു
ഭക്ഷണം കഴിച്ചു അവരോട് നന്ദിയും പറഞ്ഞു ഞാൻ റൂമിലേക്കു പോന്നു
9 മണി ആയി, ഫോൺ എടുത്തു പാറുവിനെ വിളിച്ചു
റിങ് ചെയ്യുന്നുണ്ടെങ്കിലും കാൾ എടുക്കുന്നില്ല , അവസമാ അങ്ങേ തലക്കിൽ നിന്ന് ഉറക്കത്തോടെ ഉള്ള ഹലോ കേട്ടപ്പോ തന്നെ മനസിലായി ആള് എണീറ്റിട്ടില്ല
” ഹലോ…..”
” നീ എണീറ്റില്ലേ ഇത് വരെ ..”
” നിനക്കു എന്താടാ വയ്യേ , കാലത്തേ എഴുനേറ്റ് എണീറ്റ എന്ന സെൻസസ് എടുക്കാൻ വന്നേക്കുവാനോ നീ”
ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുനെല്പിച്ച ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോ ഓർ ചിരിയോടെ ഞാൻ പറഞ്ഞു
“അതെ മാഡം … മാഡം എന്തെടുക്കുവാ …, എണീക്കടി പോത്തേ 10 മണി ആയി ഇപ്പോളും അവളുടെ ഉറക്കം”
“കുറച്ച നേരം കൂടി …”
“ആഹ്ഹ 12 മണി ആകുംബോളെക്കും റെഡി ആയി നിക്കണം, ഞാൻ അവിടെ നിന്റെ റൂമിന്റെ മുമ്പിൽ ഉണ്ടാകും”
ഒരു ഓക്കേ യും പറഞ്ഞ അവൾ കാൾ കട്ട് ആക്കി
