മംഗള ലക്ഷദീപ് – 3 1അടിപൊളി  

“എന്താ പാറു .. എന്ത് പറ്റി ..”

ചോദിച്ച കഴിഞ്ഞതും എന്നെ ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു, അവൾ കുറെ കരഞ്ഞു

എന്താ കാരണം എന്ന എനിക്ക് മനസിലായില്ല ,കരഞ്ഞു തീരട്ടെ എന്നിട്ട് ചോദിക്കാം എന്ന ഞാനും വിചാരിച്ചു

ഇനി ഇവൾക് എങ്ങാനും എന്നോട് പ്രേമം ആണോ.. ദൈവമേ….

കരച്ചിൽ ഒന്ന് ഒതുങ്ങിയ ശേഷം അവൾ പറഞ്ഞു

” എനിക്ക് ഓര്മ വെച്ച നാൾ മുതൽ ‘അമ്മ മാത്രേ എന്റെ കൂടെ ഒള്ളു, കുഞ്ഞിലേ എന്റെ ഫ്രണ്ട് എല്ലാം ചേട്ടനെ പറ്റി പറയുമ്പോൾ എല്ലാം എനിക്കും വേണോന്ന് തോണീട്ടുണ്ട്, ഇപ്പൊ എനിക്ക് അത് കിട്ടിയപോലെ , നിന്നിൽ എനിക്ക് എന്റെ വീട് ഓർമ്മവരുന്നു …..ആരോ സംരഷിക്കാൻ ഉള്ളതുപോലെ ഒക്കെ തോന്നുന്നു ”

ചെറിയ കണ്ണീരോടെ അത് പറയുമ്പോ എനിക്ക് അവളെ കെട്ടിത്തിരിക്കാൻ മാത്രേ പറ്റിയുള്ളൂ

“ഞാൻ ചേട്ടാ എന്ന വിളിച്ചോട്ടെ …..”

“അതിനു എന്താ പാറുമോളേ , ഞാൻ നിന്റെ ചേട്ടൻ ആ ,ഇനി എന്റെ മോളെ ആരും വിഷമിപ്പിക്കില്ല ..”

അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു

” അതെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞാൽ നമുക് പോകാമായിരുന്നു 11 മണി ആകാറായി, എനിക്ക് നാളെ ഓഫീസിൽ പോണം”

കണ്ണയൊക്കെ തുടച്ചു ആ

പോകാൻ എന്ന പറഞ്ഞു

അവളെ പിജിയിൽ ആക്കി പോകാൻ നേരം എന്നെ ഒന്നൂടെ കെട്ടിപ്പിച്ചു തെറി എന്ന പറഞ്ഞു അവൾ പോയി

അവൾമുകളിൽ എത്തുന്നത് വരെ ഞാൻ താഴെ നിന്നു .

ഞാൻ റൂമിലേക്കു പോകും വഴി ആലോചിച്ചു

പാവം പെൺ ആണ് അവളെ ഇനി സംരക്ഷികേണ്ട ഉത്തരവാദിത്തം കൂടെ എനിക്ക് ഉണ്ട്

എന്നിലെന്തെല്ലാം ആൺ സംഭവിക്കുന്നത്… എന്തായാലും അവളുടെ സന്തോഷം അതാണ് എനിക്ക് വലുത്

വീട്ടിൽ എത്തി അമ്മയെ വിളിച്ചു പാറുവിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ അമ്മയും ഹാപ്പി

മോളെ കാണുമ്പോ ഇനി ഒരു ദിവസം വിളിക്കണം എന്ന പറഞ്ഞു അമ്മ കാൾ കട്ട് ആക്കി

whatsapp എടുത്ത് നോക്കിയപ്പോ പുതിയ ഒരു ഗ്രൂപ്പ് കിടക്കുന്നു

നോക്കിയപ്പോ മംഗള ലക്ഷപദീപ് ബി – 3 എന്ന നെയിം ഓപ്പൺ ആക്കി നോക്കിയപ്പോ പാറു ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് എല്ലാരേം ആഡ് ആക്കിയിട്ടുണ്ട് ..

ഇന്ന് പുറത്തു പോയപ്പോ പുള്ളിക്കാരി എടുത്ത ഫോട്ടോസ് ഒക്കെ ഇട്ടിട്ടുണ്ട് ഗ്രൂപ്പിൽ

മീര- ആഹാ രണ്ടും കൂടെ കറക്കം തുടങ്ങിയോ… ട്രെയിൻ വെച്ച് രണ്ടും മിണ്ടുന്നത്പോലും കണ്ടില്ലലോ … മിണ്ടാപ്പൂച്ച കലം ഉടക്കോ …

പാറു – ഒന്നുപോയെ ചേച്ചി സിദ്ധു ചേട്ടൻ എന്റെ ബ്രദർ ആ ..

മീര – ആണോടാ സിദ്ധു..

അങ്ങനെ സംസാരങ്ങൾ നടക്കുന്നുണ്ട്, അതിനു ഇടയിൽ വേണു ചേട്ടനും രമ്യ ചേച്ചിയും എല്ലാം ഞങ്ങളെ കളിയാക്കുന്നുണ്ട്

അവസാനം ഞാൻ നാളെ മുതൽ ജോലിക് കേറും എന്ന് പറഞ്ഞപ്പോൾ എല്ലാരും ഓൾ ദി ബെസ്റ് പറഞ്ഞു

പതിയെ

ഗുഡ് നൈറ്റ് ഉം പറഞ്ഞു ഞാൻ കിടന്നു

ഇന്നത്തെ ദിവസത്തെ പറ്റിയൊക്കെ ആലോചിച്ചു അങ്ങനെ കിടന്നു ..

നാളെ ഓഫീസിൽ ആദ്യത്തെ ദിവസം ആണ് നേരത്തെ എണീക്കണം

കണ്ണുകൾ പതിയെ അടഞ്ഞു

– തുടരും –

Leave a Reply

Your email address will not be published. Required fields are marked *