ഞാൻ പതിയെ കുളിച്ചു ഡ്രസ്സ് ഒക്കെ ഒന്ന് തേച്ചു ചെയ്തപതിയെ റെഡി ആയി
“കൊണ്ട് വന്ന സാധനങ്ങൾ എല്ലാം അതേപോലെ തന്നെ ഇരിക്കുന്നു , വൈകുന്നേരം എല്ലാം അടക്കി ഒതുക്കി വെക്കണം”
ആരോടോ എന്നില്ലാതെ പറഞ്ഞതിനു ശേഷം പതിയെ ഡോർ ലോക്ക് ചെയ്ത ശേഷം താഴേക്കു ഇറങ്ങി
ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി , ബൈക്കിന്റെ സൗണ്ട് കേട്ടിട്ടെന്നോണം പ്രാർത്ഥന മോൾ പുറത്തേക് തല എത്തിച്ചു നോക്കി നില്പുണ്ട്
അവൾക്കു ഒരു ബൈ പറഞ്ഞു മാപ്പിൽ പാറുവിന്റെ റൂമിന്റെ ലൊക്കേഷൻ സെറ്റ് ചെയ്ത ശേഷം റോഡിലേക് ഇറങ്ങി
റോഡ് ഇൽ തിരക്ക് അനുഭവപെട്ടു തുടങ്ങുന്നുണ്ട് ..
ഒരു 10 മിനിറ്റ് യാത്രക്ക്
ശേഷം പാറുവിന്റെ മുമ്പിൽ എത്തി
വണ്ടി ഒതുക്കിവെച്ച ശേഷം ഫോൺ എടുത്ത് അവളെ വിളിച്ചു
കാൾ എടുത്തപാടെ ദേ എത്തി 2 മിനിറ്റ്
അപ്പുറത്തെ റോഡിലെ കാഴ്ചയും കണ്ട നിന്നപ്പോ പെട്ടന്ന് ആരോ സ്റ്റാർ ഇറങ്ങി വരുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ പാറുവാണ്
ഒരു ബ്രൗൺ കളർ ക്രോപ്ടോപ് ഉം ഒരു ജീൻസ് ഉം ആണ് വേഷം
ഇത്തിരി മേക്കപ്പ് ഇട്ടിട്ടുണ്ട്
ആളെ കണ്ടിട്ട് പെട്ടന്ന് മനസിലാകുന്നില്ല
പറക്കും തളിക സിനിമയിലെ ബസന്തി യെ ആണ് എനിക്ക് ഓര്മ വന്നത്
ഞാൻ അവളെ തന്നെ നോക്കി നിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു
” എന്താടാ ചെക്കാ എന്നെ നോക്കി കൊല്ലുവോ നീ ..”
ഒന്ന് ചിരിച്ച ശേഷം
“കുളിച്ചപ്പോ ഇത്തിരി ഭംഗി ഒക്കെ വെച്ച് പെണ്ണിന് ”
” അപ്പൊ ഞാൻ കുളിച്ചില്ലെങ്കിൽ ഭംഗി ഇല്ലേ..”
“എല്ലാം മേക്കപ്പ് ന്റെ പവർ ആ …” അവളെ നല്ല രീതിക് ഒന്ന് കളിയാക്കി വിട്ടു…
“പോടാ…..”
എന്റെ മുതുകിൽ ഒരു അടി അടിച്ച ശേഷം വണ്ടിയുടെ ബാക് സീറ്റിൽ അവൾ കേറി ഇരുന്നു
” ആ പോട്ടെ പോട്ടെ ”
വണ്ടി പതിയെ ആ ചെറിയ റോഡിൽ നിന്നും ഹൈവേയിലേക് കേറി
” എങ്ങോട്ടെക് ആണ് പോകുന്നെ ” ബൈക്കിന്റെ പുറകിൽ ഇരുന്നുകൊണ്ട് അവൾ എന്നോട് ചോദിച്ചു
” ഇവിടെ ഒരു ഷോപ്പിംഗ് മാൾ ഉണ്ട് എവിടേക്കും പോകാം ”
” ഓക്കേ ”
ട്രാഫിക് എല്ലാം കഴിഞ്ഞ അവിടെ എത്തിയപ്പോളേക്കും ഒരു മണി ആയി
പാർക്കിങ്ങിൽ വണ്ടി
വെച്ച ശേഷം അവളെ നോക്കിയപ്പോ
” എനിക്ക് വിശക്കുന്നു ”
“എന്തോന്ന് ”
” എനിക്ക് വിശക്കുന്നെന്ന്..ഇന്നലെ രാത്രി ആ കഴിച്ചേ.. അതും എന്തോ പുല്ലു പോലെ ഇരിക്കുന്ന കറി”
“പുല്ലു ഓ …കാലത് ഒന്നും കഴിച്ചില്ല …, അതിനെങ്ങനെയാ നേരത്തും കാലത്തും എണീക്കണം ”
“നീയും എന്റെ അമ്മയെപ്പോലെ ആകുവാനോ…ഇനി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ക്ലാസ് തുറക്കും പിന്നെ എനിക്ക് ഉറങ്ങാൻ പോയിട്ട് നേരെ നടക്കാൻ പോലും സമയം കിട്ടീല്ലന്നെ..
അപ്പൊ പിന്നെ ഇപ്പോൾ അല്ലെ ഇതൊക്കെ പറ്റു ..”
അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്
” ഓക്കേ ഓക്കേ മോള് ഉറങ്ങിക്കോട്ടോ ….” തമാശ രൂപേനെ ഞാൻ അവളോട് പറഞ്ഞു
എനിക്കും വിശപ്പിന്റെ വിളി നല്ലരീതിക് വരുന്നുണ്ട്
നേരെ അവളേം കൂട്ടി ഫുഡ് കോർട്ട് ലെക് വച്ചുപിടിച്ചു
രണ്ടു ബർഗറും വാങ്ങി ഒരുമൂലയിലേക് ഞങ്ങൾ ഇരുന്നു
പാറുവിനെ മിക്കവരും നോക്കുന്നുണ്ട്, ഒരു സുന്ദരി കുട്ടി അതും കേരളത്തിലെ പെൺ കുട്ടികൂടെ ആകുമ്പോ ഫാൻസ് കാണുമല്ലോ
ഞാൻ അവളോട് അത് പറഞ്ഞു
“പാറു…നിനക്കു വ്ടെ ഒരുപാട് ഫാൻസ് ഉണ്ടല്ലോ ..”
“എന്താ.. മനസിലായില്ല ”
“നീ ചുറ്റും ഒന്ന് നോക്കിക്കേ , എല്ലാരുടെയും കണ്ണ് നിന്റെ മേലെ ആണ് ”
അവൾ ചുറ്റിലും നോക്കിയ ശേഷം
“അത് എനിക്ക് പണ്ടേ അറിയ ഞാൻ സുന്ദരി ആണെന്ന് .. പക്ഷെ അതിന്റെ ജാഡ ഒന്നും എനിക്ക് ഇല്ലാട്ടോ..”
” അയ്യോടാ ഒരു സുന്ദരി കോത വന്നേക്കുന്നു .. നീ എനിക്ക് ബസന്തി ആണ്
…”
അവളുടെ കയ്യിൽ നിന്നും അടി കിട്ടണ്ടേ എന്ന് വിചാരിച്ചു ഞാൻ അവിടെ നിന്നും പതിയെ എഴുനേറ്റ് മാറി
നേരെ പോയി ഒരു പെൺ കുട്ടിയുടെ മേലെ തട്ടി, അവളുടെ കയ്യിൽ ഉണ്ടായ ജ്യൂസ് തഴെക് വീണു
പെട്ടന്നാണ് ഞാൻ അവളുടെ മുഖത്തേക്കു നോക്കിയത്, നല്ല മാൻപേട പോലത്തെ കണ്ണുകൾ, അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് കണ്ണ് പറ്റിയില്ല
