ഞാൻ: “ഇല്ലാ… എന്റെ കുട്ടനെ ഒന്ന് പിടിച്ചോട്ടെ.. എന്ന് ചോദിച്ചു പിടിക്കാൻ വന്നപ്പോൾ മുകളിൽ എന്തോ ശബ്ദം കേട്ട് ഞാൻ അവിടെ നോക്കാൻ പോയി… തിരിച്ചു വന്നപ്പോൾ… സ്വത്തിനെ കണ്ടത്…”
ചെറിയമ്മ: “സാരമില്ല… പൊന്നു ഒരു സ്വപ്നം കണ്ടതാ കരുതിയാൽ മതി…” എന്ന് പറഞ്ഞ് ചെറിയമ്മ എന്നെ കെട്ടിപിടിച്ചു… ഞാൻ നല്ലപോലെ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു…
ചെറിയമ്മ: “പൊന്നു ഒറ്റയ്ക്ക് രാത്രി പുറത്തു ഇറങ്ങണ്ട
കേട്ടോ… നാളെ ഒരു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ ഉണ്ടല്ലോ പൊന്നിന്റെ കൂടെ… പൊന്നു പോയി കിടന്നു ഉറങ്ങിക്കോ…”
ഞാൻ: “ചെറിയമ്മ ഒറ്റയ്ക്ക് ഇവിടെ കിടക്കണ്ട, ഞാനും കൂടെ ഇവിടെ കിടക്കാം…”
ചെറിയമ്മ: “അത് വേണ്ടാ.. ചെറിയമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ലാ… പൊന്നു അവിടെ മുറിയിൽ പോയി കിടക്കണം… വാ, ഞാൻ പൊന്നിനെ അവിടെ കൊണ്ടുപോയിവിടാം…”
ചെറിയമ്മ കയ്യിൽ ഒരു തുണിയും ചുരുട്ടിപ്പിടിച്ച് എന്നെയും കൂട്ടി പുറത്തു വന്നു.. ഞാൻ ചെറിയമ്മയുടെ കയ്യിൽ പിടിച്ചാണ് നടക്കുന്നത്… എന്നെ അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു ചെറിയമ്മ പുറത്തു നിന്നു…
ഞാൻ: “ഇനി സ്വത്ത് അങ്ങ് പൊക്കോളൂ… സ്വത്ത് അവിടെ ചെന്നിട്ടു ഞാൻ വാതിൽ അടച്ചു അകത്തു പോയിക്കോളാം…”
ചെറിയമ്മ കയ്യിൽ കൊണ്ടുവന്ന തുണി താഴെ ഇട്ടു… എന്നോട്: “പൊന്നു പെട്ടെന്ന് പോയി കിടന്നോളൂ” എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു… ചെറിയമ്മ എന്റെ കൺമുന്നിൽ നിന്നും മായും വരെ ഞാൻ നോക്കിനിന്നു…
പിന്നെ കതകടച്ചു ഞാൻ പോയി കിടന്നുറങ്ങി…
നേരം പുലർന്നിട്ടും.. ഏടത്തി എന്താ വരാത്തത് എന്ന് ചിന്തിച്ചു ചെറിയമ്മ ഇരിക്കുന്നു… “ഇനി ഞാൻ ഇട്ട തുണി ഏടത്തി കണ്ടുകാണില്ലേ…” എന്ന് സ്വയം ചിന്തിച്ചു.
അപ്പോഴേക്കും ഏടത്തി പുറത്തു വന്നു വിളിച്ചു:
ഏടത്തി: “ടി, നീ പുറത്തു വന്നിരുന്നോ? എന്താ?”
ചെറിയമ്മ: “ഏടത്തി ഒരു പ്രശ്നം ഉണ്ടായി ഇന്നലെ… ഉണ്ണി ഇന്നലെ രാത്രി എന്നെ കാണാൻ ഇവിടെ വന്നിരുന്നു…”
ഏടത്തി: “ശേ, ഈ ചെറുക്കൻ…”
ചെറിയമ്മ: “അത് അല്ല പ്രശ്നം… അവൻ എന്നെ അല്ല കണ്ടത്… അവൻ എന്നെപ്പോലെ വേറെ ആളെ
കണ്ടു.. അവളുടെ കൂടെ ആണ് കിടന്നത്…”
ഏടത്തി: “ദേവിയെ… അരുതാത്തത് വല്ലോം നടന്നോ…?”
ചെറിയമ്മ: “ഇല്ല.. നടക്കാൻ തുടങ്ങും മുൻപ് മച്ചിൽ എന്തോ ശബ്ദം കേട്ട് ഉണ്ണി.. അത് നോക്കാൻ പോയി തിരിച്ചു വന്നപ്പോൾ എന്നെയാ കണ്ടത്…”
ഏടത്തി: “ഹോ.. ദൈവം കാത്തു…”
ചെറിയമ്മ: “ഏടത്തി എന്താ ഇവിടെ നടക്കുന്നത്…? ഉണ്ണി ശരിക്കും പേടിച്ചു…”
ഏടത്തി: “അത് സാരമില്ല… രാവിലെ എണീക്കുമ്പോൾ അവൻ ഇത് ഒന്നും ഓർക്കില്ല… ശേ, ഞാൻ അവൻ ഒറ്റയ്ക്ക് ഇവിടെ രാത്രി വരും എന്ന് കരുതിയില്ല..
പകൽ മുഴുവൻ സമയവും ഞാൻ കൂടെ ഉണ്ടായിരുന്നു.. മുറിയിൽ ആണല്ലോ എന്ന് കരുതി ഞാൻ രാത്രി നോക്കാഞ്ഞേ… ഇന്ന് ഒരു ദിവസം കൂടെ തള്ളിനീക്കിയാൽ മതിയല്ലോ…”
ചെറിയമ്മ: “ഉം.. ഏടത്തി, ഞാൻ ചോദിച്ചതിന്റെ മറുപടി പറഞ്ഞില്ല…. എനിക്ക് ഒരു സംശയം… ഞാൻ പറഞ്ഞിട്ടില്ലേ ഉണ്ണിയുടെ ‘അമ്മ അവനോട് ചെയ്തത്… ഇനി അവർ വല്ലോം ആണോ പ്രശ്നം?”
ഏടത്തി: “അതൊക്കെ മരിച്ചില്ലേ… അവനെ അമ്മ തല്ലുന്നത് കുറച്ചു നിനക്ക് അറിയാല്ലോ… തമ്പുരാൻ ചെന്ന് പറഞ്ഞ കാര്യം… അതായത് അവനെ കന്യകൻ ആയി വേണം ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞിരുന്നു…
അത് പറയാൻ കാരണം അവർ തന്നെ ആണ്… അന്ന് പ്രശ്നത്തിൽ തെളിഞ്ഞത്… അവർ തന്നെ അവനെ വശീകരിക്കാൻ സാധ്യത ഉണ്ട്.. അങ്ങനെ ആണ് തമ്പുരാൻ അവിടെ ചെന്ന് എല്ലാം വിലക്കിയത്….
അതിന്റെ ദേഷ്യം ആണ് അവൾ അവനിൽ തീർത്തത്… പാവം കണ്ണൻ..”
ചെറിയമ്മ: “ശോ, പാവം പൊന്നു.. ഇങ്ങനെ ഒന്നു ഉണ്ടായിരുന്നോ അതിനു പിന്നിൽ.. ഏടത്തി എന്താ എന്നോടും
പകുതി മറച്ചുവെച്ചു പറയുന്നത്…?”
ഏടത്തി: “എനിക്ക് പറയാൻ അനുവാദം ഉള്ളതേ ഞാൻ പറയു.. അതാ…
