മന്നാടിയാർ കോട്ട – 8 Likeഅടിപൊളി  

ഞാൻ: “പോ, ഞാൻ കളിയാക്കാൻ പറഞ്ഞത് അല്ല… നമുക്ക് ചെറിയമ്മ ഇവിടെ തന്നെ മുറിയിൽ നാലുദിവസം കിടത്തിയാൽ പോരെ?”

വലിയമ്മ: “ആ അതൊന്നും പറ്റില്ല… ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ ഈ ഒരു പ്രാവശ്യം കിടക്കണം… പിന്നെ കുറെ നാളുകൾ കിടക്കാതിരിക്കാൻ ഉള്ളത് നിന്നെക്കൊണ്ട് പറ്റുമോ നോക്കൂ…” എന്ന് പറഞ്ഞ് ചിരിച്ചു…

പെട്ടെന്ന് ചെറിയമ്മ വലിയമ്മയെ ഒന്ന് പിച്ചി…

വലിയമ്മ: “ആ… ഡി എനിക്ക് വേദനിച്ചു…” എന്ന് പറഞ്ഞ് പരിഭവം പറഞ്ഞു.

ഞാൻ: “വലിയമ്മ എന്താ പറഞ്ഞത്??”

ചെറിയമ്മ: “ഏടത്തിക്ക് തലയ്ക്ക് ഓളം… പൊന്നു അതൊന്നും നോക്കണ്ട… വാ നമുക്ക് കഴിച്ചിട്ട് അവിടം ഒക്കെ ഒന്ന് അടിച്ചു തുടക്കണം… പൊന്നു മുകളിൽ കേറി നോക്കീട്ടു വേണം ഇതൊക്കെ ചെയ്യാൻ…”

ഞാൻ: “എന്നാൽ വാ കഴിക്കാം….”

അങ്ങനെ കഴിപ്പുകഴിഞ്ഞ് ഞങ്ങൾ അടിക്കാനും തുടക്കാനും ഉള്ളതെല്ലാം ആയി പത്തായപ്പുരയിൽ കയറി…

പുറമെ കാണുംപോലെ അല്ല അകത്ത് നല്ല സൗകര്യം ഉണ്ട്… വലിയമ്മ എനിക്ക് മുകളിൽ കയറാനുള്ള വഴി കാണിച്ചു തന്നു…

ഞാൻ മുകളിൽ പോയി നോക്കിയപ്പോൾ മരപ്പട്ടി എന്തൊക്കെയോ അവിടെ കൊണ്ടുവെച്ച് തിന്നുന്ന അടയാളം കണ്ടു…

ഞാൻ: “വലിയമ്മേ മരപ്പട്ടി ഇവിടെ ഉണ്ടായിരുന്നു… എന്തൊക്കെയോ ഇവിടെ വെച്ച് തിന്ന അടയാളം ഉണ്ട്… എനിക്ക് തോന്നുന്നത് വലിയമ്മ ഇവിടുന്നു പോയപ്പോൾ അതും വിഷമിച്ചു പോയി എന്ന് തോന്നണു…”

വലിയമ്മ: “ഓ ഹോ.. ശരിയാ ഒരു വീട്ടിൽ രണ്ടു മരപ്പട്ടി വേണ്ടാ കരുതി പോയത് ആയിരിക്കും… നീ ഉണ്ടല്ലോ” എന്ന് പറഞ്ഞ് വലിയമ്മ ചിരിച്ചു.

ഞാൻ മനസ്സിൽ: “ശേ വെറുതെ കേട്ടു…”

ഞാൻ: “ആ അല്ലെങ്കിലും നമ്മളെ ആർക്കാ വേണ്ടത്…”

ചെറിയമ്മ: “എനിക്ക് വേണം…”

ഞാൻ: “ഹോ സമാധാനം ആയി… ഇവിടെ ഒരു വശത്ത് ഒരു ഓട്ട ഉണ്ട് പുറത്തേക്ക്… അത് അടച്ചാൽ ഇനി അവൻ വരില്ലായിരിക്കും.. ഞാൻ അടച്ചു നോക്കാം…”

വലിയമ്മ: “ഉം അത് മതി….”

ഞാൻ അത് അടച്ചു… അവിടെ ചുറ്റും നോക്കി… അപ്പോൾ അവിടെ വേറെ ഒരു വിജാഗിരി ഉള്ള പലക കണ്ടു… അത് കൊളുത്തു മാറ്റി പൊക്കി നോക്കിയപ്പോൾ പുറത്തേക്ക് ഉള്ള വഴി ആണ്….

പുറത്തു

നിന്നും നേരെ തട്ടിൻപുറത്ത് കയറാം… ഞാൻ ആ കുറ്റി മാറ്റി തന്നെ വെച്ചു… മനസ്സിൽ ചില കണക്കുകൾ കൂട്ടി….

ഞാൻ താഴത്തുനിന്ന് ഒരു ചൂല് വാങ്ങി തട്ടിൻപുറം മുഴുവനും അടിച്ചു വൃത്തിയാക്കി…

അത് കഴിഞ്ഞ് രണ്ടാളും എന്നോട് പുറത്തുനിന്നോ എന്ന് പറഞ്ഞ് മുറിക്കകം എല്ലാം അടിച്ചു തുടച്ചു….

അപ്പോഴേക്കും സമയം ഉച്ചയായി… ഉച്ചത്തേക്ക് ചോറ് മാത്രമേയുള്ളൂ കറി ഒന്നും വെച്ചില്ല എന്ന് ചെറിയമ്മ പറഞ്ഞു…

ഞാൻ: “നമുക്ക് ഒരു മാങ്ങാ ചമ്മന്തി അരച്ചാലോ… വേറെ ഒന്നും വേണം ഇല്ല… പിന്നെ തൈരും ഉണ്ടല്ലോ അത് പോരെ?”

ചെറിയമ്മ: “എനിക്ക് അത് മതി.. ഏടത്തിക്കോ?”

വലിയമ്മ: “നിങ്ങൾക്ക് അത് മതിയെങ്കിൽ എനിക്കും അത് മതി… എന്നാൽ വാ മാങ്ങാ പറിക്കാം…”

അങ്ങനെ ഞങ്ങൾ മാന്തോപ്പിലേക്ക് നടന്നു…

ചെറിയമ്മ: “മാങ്ങാ തീരാറായി….”

വലിയമ്മ: “അതെങ്ങനെയാ… എത്ര ദിവസം ആണ് മഴ പെയ്തത്.. കാലം തെറ്റി വന്ന മഴ അല്ലേ അതാ…”

ഞാൻ: “അയ്യോ തോട്ടി എടുക്കാൻ മറന്നല്ലോ നമ്മൾ….”

ചെറിയമ്മ: “ഓ ശരിയാ… ഞാൻ പോയി എടുത്തു വരാം…”

വലിയമ്മ: “വേണ്ട.. ഇവൻ അല്ലേ ഉള്ളേ.. ഇവൻ എറിഞ്ഞിടട്ടെ…”

ഞാൻ ചിരിച്ചുകൊണ്ട്: “ഞാനോ… എന്നാൽ ഇന്ന് മാങ്ങാ ചമ്മന്തി കൂട്ടിയത് തന്നെ…”

വലിയമ്മ ഒരു കല്ല് കൊണ്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു: “ദേ ആ കാണുന്ന മാങ്ങ എറിഞ്ഞു ഇടൂ…”

ഞാൻ: “അതൊന്നും വീഴില്ല… വല്ലോ കമ്പ് കൊണ്ട് വന്നാൽ.. വലിയ മാങ്ങാ കുല വല്ലോം ആണെങ്കിൽ പിന്നെയും വല്ലോം വീഴും… ഇത് ഈ കല്ല് കൊണ്ട് ആ

ഒറ്റയ്ക്ക് കിടക്കുന്ന മാങ്ങ… നടക്കില്ലേ…”

വലിയമ്മ: “നീ ഒന്നു നോക്കിട്ടു പറ…”

ഞാൻ ചുമ്മാ കല്ലെടുത്ത് എറിഞ്ഞു… കല്ല് ഏതോ വഴിക്ക് പോയി… ചെറിയമ്മ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *