<span;>അദ്ധ്യായം 10
<span;>മഴ നന്നായി പെയ്തു കൊണ്ടിരുന്നു. കോടമഞ്ഞും മഴനൂലുകളും ചാരച്ചനിറം കലർത്തിയ റോഡിലൂടെ വാഹിദും അവനെ ചുറ്റിപ്പിടിച്ചു എലിസബത്തും ബുള്ളറ്റിൽ ഗ്രീൻസ്‌പൈസസിന്റെ റസ്റ്റ് ഹൗസിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. എലിസബത് പ്രണയത്തിന്റെ നക്ഷത്രലോകത്തായിരുന്നെങ്കിൽ രാവിലെ കിഷോറിനെ കണ്ട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞ ചില വസ്തുതകളെ കുറിച്ചുള്ള ചിന്തകളിലായിരുന്നു വാഹിദ്. എന്തൊക്കെയാണ് അവൻ പറഞ്ഞിരിക്കുന്നത്. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്നതിനേക്കാൾ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ച കുറേ പൊള്ളത്തരങ്ങൾ പറയുന്നു എന്ന് വിശ്വസിക്കാൻ മാത്രം താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. പക്ഷേ എത്ര ഭംഗിയായിട്ടാണ് അവൻ അതിന്റെ പശ്ചാത്തലം തന്റെ സാഹചര്യങ്ങളുമായി കോർത്തിണക്കിയത്.
<span;>എലിസബത്തിന്റെ കൈകൾ അവനെ ചുറ്റി വരിഞ്ഞു.അവൾ അവനെ കെട്ടിപ്പിടിച്ചു പിന്നിൽ പറ്റിച്ചേർന്നു പുറത്തു ചാരി ഇരുന്നു. മഴക്കോട്ടിനുള്ളിൽ വേവുന്ന ശരീരം വാഹിദിലേക്ക് വ്യാപനം ചെയ്തില്ല. തണുത്തു വിറക്കുന്ന പകലിലൂടെ അവളെയും കൊണ്ട് ആ മലമ്പാതയിലൂടെ അവൻ ചീറിപ്പാഞ്ഞു.
<span;>”എന്നോട് വെറുപ്പ് തോന്നുണ്ടെന്ന് എനിക്കറിയാം.” എലിസബത്ത് ഹെൽമെറ്റിന്റെ വിൻഡോ ഉയർത്തി ബുള്ളറ്റിന്റെ ശബ്ദത്തിൽ വാഹിദ് കേൾക്കാൻ വേണ്ടി അൽപ്പം ഉറക്കെ പറഞ്ഞു.
<span;>”എനിക്ക് വേറെ വഴിയില്ല വാഹിദ്. എനിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റുന്നില്ല. നീ എന്റെ മദ്യപാനം നിർത്തിച്ചു. ഇല്ലായിരുന്നെങ്കിൽ കുറച്ചെങ്കിലും സമാധാനം കിട്ടിയേനെ.” അവൾ പറഞ്ഞു കൊണ്ടിരുന്നു. അവൻ പക്ഷേ കേട്ടുകൊണ്ടിരുന്നു എന്നല്ലാതെ ഒന്നിനും മറുപടി പറഞ്ഞില്ല. വാസ്തവത്തിൽ അവന്റെ ഉള്ളിൽ എലിസബത്തിനോട് ആ സമയം ദേഷ്യമോ മടുപ്പൊ അസ്വാരസ്യമോ ഒന്നും ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് വ്യക്തമാക്കാൻ കഴിയുന്ന യാതൊരു വികാരവും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.
<span;>”എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക് വാഹിദ്. ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ ന്താ ഇയാളോട് ചെയ്തത്. എനിക്ക് ഇഷ്ടമായിപ്പോയി എന്നത് ഒരു ഉപദ്രവം അല്ലല്ലോ, അതിരു നന്മയല്ലേ..” അവൾ കുറേകൂടി അവനെ ചുറ്റിവരിഞ്ഞു. വാഹിദിന്റെ പുറത്ത് അവളുടെ വലിയ മൃദുലമായ മുലകൾ അമർന്നു. അസ്വസ്ഥതക്ക് പകരം അവന് അതൊരു സുഖകരമായ ഇരിപ്പായിട്ട് തോന്നി. അവൾ കുറേകൂടി അവനിലേക്ക് ചേർന്ന് വയറിലൂടെ കൈ ചുറ്റി ചാരികിടക്കുന്ന പോലെ ഇരുന്നു കൊണ്ട് പറഞ്ഞു.
<span;>”എടാ ഒന്ന് പതുക്കെ പോ. എനിക്ക് പേടിയാവുന്നുണ്ട്. കോടമഞ്ഞു കാണുന്നില്ലേ. മുന്നിൽ വല്ലതും പൊട്ടി വീണിട്ടുണ്ടെങ്കിൽ മനസ്സിലാവില്ല.” അവൾ അൽപ്പം ഉച്ചത്തിൽ തന്നെ സംസാരം തുടർന്നു. വാഹിദിന് അതിൽ അൽപ്പം വാസ്തവം ഉണ്ടെന്ന് തോന്നി, വേഗത കുറച്ചു. എന്തൊക്കെയോ ആലോചിച്ചു ഡ്രൈവ് ചെയ്യുന്നത് കൊണ്ട് വാഹനം തന്റെ നിയന്ത്രണത്തിൽ നിന്ന് വഴുതിപ്പോകുന്നത് അവൻ ശ്രദ്ധിച്ചില്ല.
<span;>ചുറ്റുമുള്ള റബ്ബർ മരങ്ങൾ അസ്പഷ്ടമായി മാത്രം കാണാം. അന്ന് മെലിഞ്ഞു കുണുങ്ങി ഒഴുകിക്കൊണ്ടിരുന്ന അരുവിയിൽ നിന്ന് ഹുങ്കാരത്തോടെ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. ഇന്നലെ രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ ഇടവിട്ട് ഇടവിട്ട് ശക്തമായി പെയ്തത് കൊണ്ട് മലകളിൽ നിന്ന് വെള്ളം കുത്തിയൊഴുകി തുടങ്ങിയിരുന്നു. ബൈക്ക് കോടമഞ്ഞും മഴനൂലിഴകളും വകഞ്ഞു മാറ്റി റസ്റ്റ്‌ഹൗസിന്റെ പോർച്ചിൽ പോയി നിന്നു. വാഹനം നിന്ന് കുറച്ചു കഴിഞ്ഞിട്ടും എലിസബത് അതേ ഇരിപ്പാണെന്ന് കണ്ട് അവൻ ശുണ്ഠിയെടുത്തു.
<span;>”ഇറങ്ങു പോത്തേ.. ഒറ്റ ചവുട്ട് വച്ചു തരും.” അവൻ പുറകോട്ട് ശരീരം വളച്ച് അവളെ പിന്നിലേക്ക് തള്ളി. വേദനിക്കാതെ അവന്റെ കൈയിൽ ഒന്ന് പിച്ചിയിട്ട് കുസൃതിചിരിയോടെ അവൾ ബൈക്കിൽ നിന്ന് ഇറങ്ങി കോട്ടിനുള്ളിൽ കൈയിട്ട് ഹാൻഡ് ബാഗിൽ നിന്ന് താക്കോൽ എടുത്തു വീട് തുറന്നു. അപ്പോഴേക്കും വാഹിദും കോട്ടഴിച്ചു ബൈക്ക്ൽ ഇട്ടിട്ട് അങ്ങോട്ടെത്തി.വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ എലിസബത്ത് കോട്ടഴിച്ചു സ്റ്റാന്റിൽ ഇട്ട് പുറത്തിറങ്ങി ബൈക്കിൽ നിന്ന് വാഹിദിന്റെ കോട്ടെടുത്തു അതേ സ്റ്റാന്റിൽ നിവർത്തിയിട്ട് വാതിൽ അടച്ചു ലോക്ക് ചെയ്തു. വാഹിദ് ലൈറ്റ് ഇട്ട് മഴയുടെ ഇരുളിമയിൽ നിന്ന് റൂമിനെ മോചിപ്പിച്ചു സോഫയിൽ ചെന്നിരുന്നു
