<span;>”ഹെർകുലീസ് മകനെ.. കുറച്ചു നേരം റസ്റ്റ് എടുക്കൂ. ഹലെൻ പെട്ടന്ന് വരാം.” അവൾ കോട്ടിനുള്ളിൽ പെട്ട് ഞെറുങ്ങിയിരുന്ന വസ്ത്രം ഒന്ന് ഇളക്കി നേരെയാക്കി കൊണ്ട് പറഞ്ഞു.
<span;>ഡാർക്ക് വയലറ്റ് നിറമുള്ള മിടിയും ടോപ്പുമാണ് വസ്ത്രം. അവൾ മുടി പിന്നിൽ നിന്ന് ചുരുട്ടി കെട്ടിവച്ചപ്പോൾ വെളുത്തു മൃദുലമായ കഴുത്ത് അനാവൃതമായി. അവൾ അകത്തേക്ക് പോയി ഒരു കൈലി മുണ്ടും ടീഷർട്ടും എടുത്തു വാഹിദിന് കൊണ്ടക്കൊടുത്തു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി. വാഹിദ് വസ്ത്രം മാറിക്കഴിഞ്ഞപ്പോൾ ഹാളിൽ പാന്റും ഷർട്ടും തൂകിയിടാൽ ഹാങ്കർ ഒന്നും കാണാതെ മുറിയിലേക്ക് ചെന്നു. വാതിൽക്കൽ എത്തിയപ്പോൾ അവൻ പിടിച്ച് നിർത്തിയത് പോലെ നിന്നുപോയി.
<span;>വെണ്ണക്കലിൽ കടഞ്ഞെടുത്തത് പോലെ അഞ്ചരയടി പൊക്കത്തിൽ മാംസംളമായ ഒരു രൂപം കാമദേവന്റെ കരവിരുത് പോലെ ആകാര വടിവോടെ പുറം തിരിഞ്ഞു നിൽക്കുന്നു. പിന്നിലേക്ക് തള്ളി നിൽക്കുന്ന വലിയ ഉരുണ്ട ചന്തിയിൽ ബൈക്ക്ൽ ഇരുന്നതിന്റെ ചുവപ്പ്. ബ്രായോ പാന്റിയോ ഒന്നുമില്ലാതെ നിൽക്കുന്ന എലിസബത് കുനിഞ്ഞു ബെഡിൽ നിന്ന് ഒരു ഗൗൺ എടുക്കുന്നു. വസ്ത്രം മെത്തയിൽ അഴിച്ചിട്ടുണ്ട്. അവൻ ശബ്ദമുണ്ടാക്കാതെ പിൻവാങ്ങി. മുണ്ടിനടിയിൽ ചെറിയൊരു അനക്കമുണ്ടാവവുന്നത് അവൻ അറിഞ്ഞു. കിടുകിടാ വിറക്കുന്ന തണുപ്പിൽ ശരീരത്തിൽ ചെറിയ ചൂട് പടരുന്നു. പുറത്തു മഴ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു. അവൻ സോഫയിൽ ചാരിയിരുന്നു.
<span;>”ഇതും പിടിച്ചോണ്ട് ഇരിക്കുവാണോ. അകത്ത് ഡ്രസ്സ് സ്റ്റാൻഡ് ഉണ്ടല്ലോ..” എലിസബത്ത് ചെറിയ നീരസത്തോടെ അവന്റെ കൈയിൽ നിന്ന് വസ്ത്രം വാങ്ങി.
<span;>”എടോ മനുഷ്യാ.. താനെന്താ ഒരു മണുക്കൂസിനെ പോലിരിക്കുന്നെ. ഇവിടെ ഇരുന്ന് ഇങ്ങനെ വിറയ്ക്കണോ, അകത്ത് പോയി കിടന്നൂടെ. ന്തൊരു കഷ്ട്ടമാണ്. പെണ്ണുങ്ങൾ ഇതിലും സ്മാർട്ട് ആണ്.” അവൾ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് അവന്റെ വസ്ത്രവും കൊണ്ട് അകത്തേക്ക് പോയി. പിന്നെ ചവുട്ടിക്കുലുക്കി അടുക്കളയിലേക്കും. ആദ്യം കോഫി തിളപ്പിച്ച് വാഹിദിന് കൊടുത്തു, ഒരുഗ്ലാസ് അവളും. അവന്റെ ഒപ്പമിരുന്നു കുടിക്കുമ്പോൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. ഭംഗിയുള്ള ഇളം വയലറ്റ് നിറമുള്ള ഗൗൺ അവളുടെ ശരീരത്തിൽ നിന്ന് അകലാൻ മടിക്കുന്നത് പോലെ ഒട്ടിച്ചേർന്ന് പുണർന്നു കിടന്നു.
<span;>ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്യാനായി അടുത്ത നീക്കം. ആ വീടും പരിസരവും വൃത്തിയാക്കുന്ന ചേട്ടനോട് സാധനങ്ങൾ വാങ്ങിച്ചു വെക്കാൻ തലേദിവസം തന്നെ പറഞ്ഞിരുന്നു. അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കിയിട്ട്, കുറേ മുട്ടയെടുത്തു എണ്ണയിലേക്കിട്ടു അടിച്ചെടുത്തു. മറ്റൊരു പാത്രത്തിൽ എണ്ണ തിളപ്പിച്ച് ശാരീസ്ഗ്രൂപ്പ് ന്റെ മസാലകൾ വറുത്തു മുട്ട അതിലേക്കിട്ട് ഒന്ന് വയറ്റി റൈസ് കൂടി മിക്സ് ചെയ്തു.
<span;>കഴിക്കാൻ എടുക്കാറായോ എന്ന് ചോദിക്കാൻ വേണ്ടി വാഹിദിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഹാളിൽ അവനെ കണ്ടില്ല. ബെഡ്‌റൂമിൽ ചെന്നു നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ മൂടിപ്പുതച്ചു ശാന്തമായി കിടന്ന് ഉറങ്ങുന്നു. കണ്ടപ്പോൾ എലിസബത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, കവിളിൽ തുടുപ്പും അരുണാഭയും നിറഞ്ഞു. അവൾ ചെന്ന് കട്ടിലിൽ ഇരുന്ന് അവന്റെ മുടിയിൽ വിരലോടിച്ചു. കുനിഞ്ഞു നെറ്റിയിൽ ചുംബനം നൽകി. പിന്നെ ശബ്ദമുണ്ടക്കാതെ, കിടക്കയിൽ അനക്കമുണ്ടാക്കാതെ, വളരെ പതുക്കെ കിടക്കയിലേക്ക് കയറി അവന്റെ നെഞ്ചിൽ കൈ വച്ചു വാഹിദിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് ചേർന്ന് കിടന്നു. അവളുടെ കൈ സ്പർശനം ഏറ്റത് കൊണ്ടോ എന്തോ, അവൻ എലിസബത്ത് കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് ചരിഞ്ഞു കിടന്ന്, സമീപത്ത് ആരോ കിടക്കുന്നത് അറിഞ്ഞു അവളെ ചേർത്തു പിടിച്ചു.
<span;>ആയിരമായിരം പ്രണയ നക്ഷത്രങ്ങൾ എലിസബത്തിന്റ മനോമണ്ഡലത്തിലെ താരാപഥങ്ങളിൽ വർണ്ണ ലോകം തീർത്തു. ഹൃദയത്തിന്റെ ആരാമങ്ങളിൽ ഋതുഭേതങ്ങളിൽ പുനർജ്ജനി കൊള്ളുകയും സ്വർഗ്ഗീയ സുഗന്ധം വമിക്കുന്ന ഒരായിരം വർണ്ണ പുഷ്പങ്ങൾ വിരിയുകയും ചെയ്തു. തനിക്ക് സ്നേഹിക്കാൻ തന്റെ ശരീരത്തോട് ആർത്തിയില്ലാത്ത ഒരു പുരുഷൻ ഉണ്ടെന്ന തിരിച്ചറിവിന്റെ നിർമ്മലമായ പവിത്രതയിൽ എലിസബത്തിന്റെ കണ്ണുകളിൽ മഴക്കാലം ഉരുണ്ടുകൂടുകയും പെയ്തൊഴിയാതെ ഒരു സുതാര്യമായ തിരശീലയിലൂടെ അവൾ ശാന്തമായി ശ്വാസം കഴിക്കുന്ന വാഹിദിന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവനിലേക്ക് പറ്റിച്ചേർന്നു ഒരു കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും ചെയ്തു.
