ഒരു വാക്ക് മതി മനസ്സിൽ ഒളിപ്പിച്ചിരുന്ന വിശ്വാസം മുഴുവൻ തകരാൻ.
ഒരു കാഴ്ച മതി ഇഷ്ടവും അഭിമാനവും ആഗ്രഹവും സംശയവും തമ്മിൽ ഏറ്റുമുട്ടാൻ.
ലക്ഷ്മിയുടെ ഉള്ളിൽ അങ്ങനെ ഒരു പോരാട്ടം നടക്കുകയായിരുന്നു.
മനു സാറിനോടുള്ള ഇഷ്ടം…
അവൻ തന്നെ നിരസിച്ചതിന്റെ വേദന…
മെഹർ മിസ്സിനെ കുറിച്ചുള്ള സംശയം…
എയ്ഞ്ചൽ കണ്ടുവെന്ന് പറഞ്ഞ ആ കാഴ്ച…
ഒന്നിനൊന്ന് വിരുദ്ധമായ വികാരങ്ങൾ,
അവളുടെ മനസ്സിൽ ഇടം തേടി ഏറ്റുമുട്ടിക്കൊണ്ടിരുന്നു.
ഈ മുറി…… ഇതിനുമുമ്പും അവളുടെ ഒരു തീരുമാനത്തിന് സാക്ഷിയായിട്ടുണ്ട്.
മനു സാറിനോടുള്ള ഇഷ്ടം ആദ്യമായി കൂട്ടുകാരോട് തുറന്ന് പറഞ്ഞതും ഇവിടെ വച്ച് തന്നെയായിരുന്നു.
ആ ഇഷ്ടം അവനോട് പറയണമെന്ന് തീരുമാനിച്ചതും ഇവിടെ വെച്ചുതന്നെ.
ഇന്ന് അതേ മുറി വീണ്ടും ഒരു സാക്ഷിയാകാൻ പോകുന്നു. ഒരു പുതിയ സത്യത്തിനോ അല്ലെങ്കിൽ ഒരു പുതിയ തകർച്ചയ്ക്കോ.
———————————-
പടികളിലൂടെ ആരോ കയറുന്ന കാലൊച്ച അവൾ കേട്ടു.
ലക്ഷ്മിയുടെ ഹൃദയം ഒന്ന് ശക്തമായി മിടിച്ചു.
“ലക്ഷ്മി…”
എയ്ഞ്ചലിന്റെ ശബ്ദം.
അവൾ പതുക്കെ വാതിലിലേക്കു നടന്നു. ഒരു നിമിഷം ഹാൻഡിലിൽ കൈ വെച്ച് നിന്നു. അകത്ത് നിറഞ്ഞിരുന്ന ചോദ്യങ്ങൾ എല്ലാം, ആ വാതിലിന് അപ്പുറം മറുപടി കാത്തുനിൽക്കുന്ന പോലെ.
അവൾ വാതിൽ തുറന്നു.
എയ്ഞ്ചലും… ആർദ്രയും… അവളുടെ മുന്നിൽ നിന്നു.
അവരുടെ മുഖത്തും പതിവ് ചിരിയില്ലായിരുന്നു. കളിയാക്കലുമില്ല…
അവിടെയും അതേ ടെൻഷൻ.
ആ നിമിഷം, മൂന്നുപേരും മനസ്സിലാക്കി ഇന്നത്തെ സംഭാഷണം അവരുടെ സൗഹൃദത്തിലെ മറ്റൊരു സാധാരണ രഹസ്യമല്ല……
—————————————————————————-
മുറി മുഴുവൻ നിശ്ശബ്ദമായി.
വാതിൽ അടഞ്ഞ ശബ്ദം പോലും ആ നിമിഷത്തിൽ അല്പം ഭാരമുള്ളതായി തോന്നി.
ലക്ഷ്മി നേരെ എയ്ഞ്ചലിനെ നോക്കി.
“എന്താണ് നീ കണ്ടത്…?” അവളുടെ ശബ്ദം ശാന്തമായിരുന്നു…
എയ്ഞ്ചൽ ആദ്യം ആർദ്രയിലേക്ക് നോക്കി പിന്നെ ലക്ഷ്മിയിലേക്ക്.
ഞാൻ കണ്ടത്, അത് നോർമൽ അല്ല,
ലക്ഷ്മിയുടെ കണ്ണുകൾ ചെറുതായി ചുരുങ്ങി.
എയ്ഞ്ചൽ.. സ്ട്രൈറ്റ് ആയി പറയ്…” ലക്ഷ്മി പറഞ്ഞു
എയ്ഞ്ചൽ ഒരു ദീർഘ ശ്വാസം വിട്ടു.
ഞാൻ റെക്കോർഡ്‌സ് എടുക്കാൻ സ്റ്റാഫ് റൂമിലേക്ക് പോയതായിരുന്നു…”
അവിടെ ആരും ഉണ്ടാകില്ലെന്ന് കരുതി…”
ഒരു നിമിഷം അവൾ നിർത്തി.
“പക്ഷേ… ഡോർ ഹാഫ് ക്ലോസ് ആയിരുന്നു…”
ആ വാക്ക് കേട്ടതോടെ ലക്ഷ്മിയുടെ ഹൃദയം ഒന്ന് ശക്തമായി മിടിച്ചു.
“ഞാൻ അകത്ത് നോക്കിയപ്പോൾ…” എയ്ഞ്ചലിന്റെ ശബ്ദം അല്പം താഴ്ന്നു.
“മനു സാറും… മെഹർ മിസ്സും…” “…ഒരുപാട് ക്ലോസ് ആയി നിൽക്കുന്നു”
മുറിയിൽ വീണ്ടും നിശ്ശബ്ദത.
“എത്ര അടുത്ത്…?” ലക്ഷ്മി ആകാംഷയോടെ ചോദിച്ചു
എയ്ഞ്ചൽ അല്പം വിഷമത്തോടെ തുടർന്ന്
ജസ്റ്റ് ടാല്കിങ് ഡിസ്റ്റൻസ് അല്ല,
ലൈക് … പേർസണൽ സ്പേസ് പോലും ഇല്ലാത്ത പോലെ…”
“അത് ചിലപ്പോൾ നോർമൽ അല്ലേ…?” ആർദ്ര അപ്പോൾ ഇടയിൽ പറഞ്ഞു:
ഹേയ് അല്ലാ,,, എയ്ഞ്ചൽ ഉടനെ തലകുലുക്കി.
മനു സാർ വളരെ ചേർന്നാണ് നിന്നിരുന്നത്
ഐ ഫെൽറ്റ് ലൈക് ദേ ആർ ഹഗ്ഗിങ്………………. എയ്ഞ്ചൽ അത് തുറന്ന് പറഞ്ഞു
ലക്ഷ്മിയുടെ വിരലുകൾ പതുക്കെ മുറുകി.
“അപ്പോൾ…?”
എയ്ഞ്ചൽ കണ്ണുകൾ താഴ്ത്തി.
ഞാൻ കൂടുതൽ നോക്കാൻ നിന്നില്ല… അത് കാണുന്നത് ശരിയല്ലെന്ന് തോന്നി…………..
“നിനക്ക് ഉറപ്പാണോ…? മേ ബി മിസ് അണ്ടർസ്റ്റാൻഡിങ്?” ആർദ്ര പതുക്കെ ചോദിച്ചു:
എയ്ഞ്ചൽ അല്പം ഇറിറ്റേറ്റ് ആയി:
ഹേയ് അല്ല, ഒരു മിന്നായം പോലെ കണ്ടതാണെങ്കിലും ഞാൻ അത് വ്യക്തമായി കണ്ടതാണ്….
ലക്ഷ്മി ഒന്നും പറഞ്ഞില്ല.
അവളുടെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു.
അവൾക്ക് ഉണ്ടാകുന്ന വിഷമം എന്താണെന്ന് അവർ രണ്ടുപേർക്കും മനസിലായി,..
ലച്ചൂ…,, ഒരു നിമിഷത്തെ മൗനത്തിന് ശേഷം ആർദ്ര വിളിച്ചു
അവൾ മുഖം ഉയർത്തി അവളെ നോക്കി
മനു സാർ ആൾറെഡി നോ പറഞ്ഞതല്ലേ……… ലെറ്റ് ഹിം ലീവ്….. ആർദ്ര പറഞ്ഞു
അത് കേട്ട് എയ്ഞ്ചൽ ആർദ്രയുടെ കയ്യിൽ പിടിച്ചു……
“സോറി…” ആർദ്ര പറഞ്ഞു.
ആ വാക്ക് മുറിയിൽ ഭാരമായി തങ്ങി.
എന്തിന്…? ലക്ഷ്മി പതുക്കെ ചോദിച്ചു.
ആർദ്ര തല ഉയർത്തി അവളെ നോക്കി…
