പ്രിയ : ഇന്ന ടെസ്റ്റ് നോക്ക്
മനു മുഖം ചുളിച്ചു കൊണ്ട്…
എന്നാ പുളി ആണ് മാമി
പ്രിയ : ഉപ്പ് എരിവ് ഒക്കെ കറക്റ്റ് ആണോ
മനു : ഇത് മതി… അല്ല മാമി
പ്രിയ : പറ
മനു :
മാമിക്ക് ലൈൻ ഉണ്ടായിരുന്നോ
പ്രിയ : വല്ലാത്ത ചോദ്യം ആയി പോയി
മനു : ഉണ്ടായിരുന്നോ
പ്രിയ : അങ്ങനെ ചോദിച്ച അങ്ങനേം പറയാം
മനു : അപ്പോ ഉണ്ടായിരുന്നു
പ്രിയ ഒന്ന് മൂളി
മനു : എന്നിട്ട്
പ്രിയ : എന്നിട്ട് എന്തോന്ന് ഒന്നും ഇല്ല
അന്നത്തെ കാലം അല്ലെ മോനെ ഇന്നത്തെ പോലെ അല്ലാലോ ഗേൾസിന് അടക്കം ഒതുക്കം ഒക്കെ വേണം പേടിയയിരുന്നു അച്ഛനെ അതോണ്ട് ഒന്നും ആരോടും പറഞ്ഞില്ല
മനു : അപ്പോ
പ്രിയ : അപ്പം അല്ല അട
ഒന്നും ഇല്ല ടാ പൊട്ട… നിന്നെ പോലെ തന്നെ വൺ സൈഡ് ആയിരുന്നു
മനു : അതാരാ
പ്രിയ : ദേ കുത്തി കുത്തി ചോദിക്കല്ലേ മനു
എനിക്ക് ദേഷ്യം വരും പറഞ്ഞേക്കാം…
അവളുടേ തുടയിൽ അമർത്തി പിച്ചി മനു അവിടെന്ന് എഴുന്നേറ്റ്
മനു : എൻ്റെ മാമി ദേഷ്യം ഒക്കെ വരും അല്ലെ…
അന്ന് രാത്രി കുട്ടി കരചിലോട് കരച്ചിൽ
മനു വിളിച്ചു ചോദിച്ചു
മാമി… എന്താ പറ്റിയെ
പ്രിയ : അറിയില്ല മനു
മാമി : പാല് കൊടുത്തു നോക്കിയോ
മനു : കൊടുത്ത് നിൽക്കുന്നില്ല മനു
പ്രിയ കുഞ്ഞിനെം എടുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു
മനു : ഇങ്ങ് താ മാമി
മനു കുഞ്ഞിനെ കയ്യിൽ വാങ്ങി അപ്പോഴും കരയുന്നുണ്ടായിരുന്നു
കുട്ടിയെ എടുത്ത് അവൻ പുറത്തേക്കിറങ്ങി
കുട്ടി കരയുന്നത് കേട്ട് അവൻ്റെ കണ്ണിലും വെള്ളം നിറഞ്ഞിരുന്നു പക്ഷെ എന്തോ പുറത്തോട്ട് തുളുമ്പിയില്ല
മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും
നടന്നുകൊണ്ടിരിക്കുന്നു
മനു : എന്താ മോളെ…. ൻ്റെ കുട്ടി ഉറങ്ങിക്കോ
അവൻ കുഞ്ഞിനെ ചുമലിലേക്ക് ചേർക്കാൻ ശ്രമിച്ചു
കുഞ്ഞ് പിന്നെയും കരയുന്നു
മനു അവൻ്റെ നടത്തത്തിൻ്റെ രീതി ഒന്ന് മാറ്റി പിടിച്ചു.
ഇടതു കാൽ കുറച്ച് ഊന്നി നിലത്ത് ചവിട്ടി ഒരു ചെറിയ മുടന്ത് പോലെയാക്കി അവൻ നടക്കാൻ തുടങ്ങി
മൂന്നു നാലു വാര അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോൾ അതുവരെ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടി അവൻ്റെ ചുമലിലേക്ക് ചാഞ്ഞു
വേറൊന്നും കൊണ്ടായിരുന്നില്ല… ഒരു കാൽ ഊന്നി ചവിട്ടുമ്പോൾ നടത്തിൻ്റെ താളം തെറ്റും. അങ്ങനെ താളം തെറ്റി നടക്കുമ്പോൾ അവൻ്റെ ചുമലും ചെറുതായി ഉയരുകയും താഴുകയും ചെയ്തിരുന്നു
ഇടവിട്ട് ആവർത്തിച്ചു ഉയരുകയും താഴുകയും ചെയ്യുന്ന താളമല്ലേ താരാട്ട്
മനു എന്തോ മൂളാൻ തുടങ്ങി
കുഞ്ഞ് എവിടെയോ നോക്കി അവൻ്റെ ചുമലിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്നു
അതിനിടയിൽ കുഞ്ഞെന്തോ ശബ്ദമുണ്ടാക്കി
” ഞാഞ ”
മനു : എന്താ….
അവരെ രണ്ടു പേരെയും തഴുകികൊണ്ട് ഒരിളം കാറ്റ് കടന്നു പോയി
മുകളിൽ കറുത്ത മേഖങ്ങളിലേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ അവൻ പാടി
പുലരോളി മായുമ്പോൾ… കുളിരല മൂടുമ്പോൾ
പുലരോളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയെ പോകുന്നോ
വിങ്ങുമീ… രാത്രി തൻ നൊമ്പരം… മായ്ക്കുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരി താരകം
മനസ്സിൻ മടിയിലെ മാന്തലിരിൽ മയങ്ങൂ മണിക്കുരുന്നെ…
കനവാൽ മിഴികളെ തഴുകാം ഞാൻ ഉറങ്ങു നീ ഉറങ്ങൂ
മനസ്സിൻ മടിയിലെ മാന്തലിരിൽ മയങ്ങൂ മണിക്കുരുന്നെ
കനവാൽ മിഴികളെ തഴുകാം ഞാൻ ഉറങ്ങു
നീ ഉറങ്ങൂ
പെട്ടെന്നുണ്ടായ ഉരുണ്ടു കൂടി വന്നൊരു ഇടി മുഴക്കം
മനു ഇടത്തോട്ട് തിരിഞ്ഞ് നടക്കുമ്പോൾ
കുഞ്ഞിൻ്റെ കവിളിൽ ഒരു മഴത്തുള്ളി വന്ന് പതിച്ചു
ഉറക്കപിച്ചിൽ അവൻ്റെ ചുമലിൽ നിന്നും തലയുയർത്തി ഇടതു ഭാഗത്തേക്ക് തിരിച്ചു് കിടന്നു
ഉറക്കത്തിലും കറുത്ത കുഞ്ഞിൻ്റെ തള്ള വിരൽ അവളുടെ വായിൽ ഇട്ട് ഈമ്പുന്നുണ്ടായിരുന്നു
കുഞ്ഞിൻ്റെ മുഖത്ത് അവൻ ഒന്ന് തലോടി നോക്കി
ഇതൊക്കെ ജനലിലൂടെ നോക്കിക്കൊണ്ട് പ്രിയ അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു
പിറ്റേന്ന് വൈകുന്നേരം അടുത്തുള്ള കാവിലേക്ക് ദൂരേ പുഴയ്ക്കപൗര്യത്തുള്ള പൂവരശിൻ കാവിൽ നിന്നും ദീപവും തിരിയും വരുന്നുണ്ട്
പുഴയിൽ നിന്നും ആരംഭിക്കുന്ന വലിയ തോടിന് വക്കത്ത് കൂടെ കുറച്ച് പേര്
