പ്രിയ വാ പൊത്തി ചിരിക്കാൻ തുടങ്ങി
മനു : എനിക്ക് ഉറക്കം വരുന്നു ഈ തോറ്റം ഒന്നും എനിക്ക് വശം ഇല്ല ഞാൻ പോട്ട്
പ്രിയ : എടാ തെയ്യം പുലർച്ചെ രാവിലെ ആകും ഗാനമേള കഴിഞ്ഞിട്ട് പോകാം
വയലിൽ വേദിക്ക് മുന്നിൽ നീളത്തിൽ ടാർപോളിൻ വിരിച്ചിരുന്ന്
ചിലർ വീട്ടിൽ നിന്നും കൊണ്ട് വന്ന പേപ്പർ വിരിച്ചു അതിലിരുന്നു
റോഡിൽ തടിച്ചു കൂടി വരുന്ന ജനക്കൂട്ടം
സ്റ്റേജിൽ അവസാന മിനുക്ക് പണികൾ ചിലർ അവരവരുടെ ഉപകരണങ്ങൾ ടെസ്റ്റ് ചെയുന്നു
ഒരു ഗായകൻ : എല്ലാവർക്കും നമസ്കാരം കാവിലെ തെയ്യത്തിൻ്റെ ഭാഗമായി നടക്കുന്ന ഗാനമേളയിലേക്ക് എല്ലാവർക്കും ഹാർഥമായ സ്വാഗതം. ദേവിയുടേൂയും എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങൾ ആരംഭികട്ടെ എല്ലാവരിൽ നിന്നും നല്ല പിന്തുണ ഞങൾ എല്ലാവരും പ്രതീക്ഷിക്കുന്നു
ആദ്യമായി ഒരു ഭക്തി ഗാനം
മ്യൂസിക്ക്
” ഗണപതി ഭഗവാനെ…
ഗണപതി ഭഗവാനെ….
നമാമി ഗണപതി ഭഗവാനെ…..യ് ഗണപതി ഭഗവാനെ….”
പതുക്കെ പാട്ടുകൾ മാറി മാറി വരുന്നു
റോഡിൽ എങ്ങൂ നിന്നോ വന്ന ഒരു സഖം ചെറുപ്പക്കാർ പാട്ടിന് താളം ചേർത്ത് അവരുടെ പിറകിൽ കൈ ചേർത്ത് പിടിച്ചു തീവണ്ടി പോലെ
റോഡിലൂടെ ആൾക്കൂട്ടത്തിനു ഇടയിൽ വലം വയ്ക്കാൻ തുടങ്ങി
റോഡിന് അരികിലായി ഒരുപാട് പെർ നിൽക്കുന്നുണ്ടായിരുന്നു
ചെറുപ്പക്കാരുടെ പ്രവത്തി കാരണം തിക്കും തിരക്കും കൊണ്ട് റോഡിൻ്റെ അറ്റത്ത് നിന്ന ഒരു പെൺ കുട്ടി വയലിലേക്ക് തെറിച്ച് വീണു
ഒരാളുടെ ശരാശരി മനുഷ്യൻ്റെ ചുമലിൻ്റെ അത്രയും ഉയരമുണ്ട് വയലില് നിന്നും റോഡിലേക്ക്
പെൺകുട്ടിക്ക് തലയ്ക്കും കയ്യിലും പരിക്ക്
നാട്ടു കാർ ആയ ചെറുപ്പക്കാർ ഇടപെടുന്നു
എന്തോന്ന തന്തയിലയ്കം നിങ്ങളി കാണിച്ചു കൂട്ടുന്നത്
കാണിച്ച നിങ്ങള് എന്നാ ഉണ്ടാക്കും മൂകിൽ കെട്ടുമോ
ഒന്നും ഉണ്ടാകില്ല പക്ഷെ….
ഒരു ചെറുപ്പക്കാരൻ എതിർ ഭാഗത്തെ ഒരാളെ കൈ നീട്ടി കവിളത്ത് അടി കൊടുത്തു
നോക്ക് ഡാ… നോക്ക് ഒരു പെണ്കുട്ടി നിങ്ങള് കാരണം
അടി കിട്ടിയവൻ കൊടുത്തവന് തിരിച്ചു കൊടുത്തു
ഒന്ന് രണ്ട് മൂന്ന് അങ്ങോട്ടും ഇങ്ങോട്ടും
അതിനിടയിൽ ബാഡ്ജ് ഒക്കെ ധരിച്ച് ഒരു കമ്മിറ്റി കാരൻ അതിനിടയിൽ കയറി വന്നു
അയാള് ഉറക്കെ പറഞ്ഞു
” എന്താ ഇവിടെ ”
വന്നു ചേർന്ന ചെറുപ്പക്കാരിൽ ഒരാള് അയാളുടെ കരണകുറ്റി നോക്കി ഒന്ന് കൊടുത്തു എന്നിട്ട് പറഞ്ഞു
” ഇതാ ഇവിടെ ”
തിരിച്ചു അടിക്കാൻ ചെന്നപ്പോൾ ചിലർ വയലിലേക്ക് ഇറങ്ങി പിറകെ കമ്മറ്റിക്കരും
ആകെ തല്ലോഡ് തല്ല് പൂര തല്ല്
കൂടി നിന്ന പെണ്ണുങ്ങൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി
ആകെ ബഹളം
ചിലർ ഓടി മറ്റുള്ളവരുടെ പുറത്ത് കയറി നിന്ന് അടി കൂടുന്നു
ചിലർ ഓടിച്ചിട്ട് അടിക്കുന്നു
റോഡിൽ ദൂരെ നിന്ന ആരോ പറഞ്ഞു
” ഇത്തവണത്തെ തല്ല് പോരാ
”
ഓട്ടത്തിന് ഇടയിൽ പ്രിയ കാൽ തെന്നി നിലത്ത് വീണു
പ്രിയയ്ക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല
എഴുന്നേറ്റു ഇരിക്കാൻ ശ്രമിച്ചു
സാധിച്ചില്ല
അവളുടേ ഇരു വശത്തും വേഗത്തിൽ കടന്നു പോകുന്ന ആളുകളുടെ കാലുകൾ
കൂക്കി വിളി
മനു ദൂരെ നിന്നും വയൽ മുഴുവൻ ഒന്ന് കണ്ണോടിച്ചു
എവിടെയോ ഒരു മിന്നായം പോലെ കണ്ടൂ ഒരു വെളുത്ത സാരി
ചാടി വയലിലേക്ക് ഇറങ്ങി തിരക്കിന് ഇടയിലൂടെ പ്രിയയുടെ അടുത്തേക്ക്
അപ്പോഴേക്കും ബാലൻസ് തെറ്റി ഒരു മനുഷ്യൻ പ്രിയയുടെ മുകളിലേക്ക് വന്ന് വീണു
അയാള് നേരെ ചെന്ന് വീണത് പ്രിയയുടെ ഇടതു കാലിൽ
ശരിയല്ലാത്ത രീതിയിൽ കാൽ മടക്കി വച്ചിരുന്ന അവളുടെ മുകളിലേക്ക് അയാള് വീന്നത്തോട് കൂടി ഇടതു കാൽ മടങ്ങി നിലത്ത് അമർന്നു പോയി
പ്രിയ മുട്ട് തലോടി നില വിളിച്ചു
” ആ….. അമ്മേ….”
മനു അടുത് ചെന്ന് അയാളെ എടുത്ത് ദൂരേക്ക് എറിഞ്ഞു
പ്രിയ വേദനക്ക് ഇടയിലും ആശ്യര്യത്തോടെ നോക്കി
അയാള് വായുവിൽ കറങ്ങി ദൂരെ ഒരു പുല്ലിന് കൂനയിലേക്ക് ചെന്നു വീണു
പ്രിയയെ പിടിച്ചു എഴുന്നേൽപ്പിച്ചു
മനു : വാ മാമി പോവാം…
പ്രിയ ഇടത് കാലിൻ്റെ ബാലൻസ് തെറ്റിയ പോലെ ചെറുതായി മുടന്തു പോലെ നടന്നു നീങ്ങി
