മഴയ്ക്ക് ശേഷം – 2 4അടിപൊളി  

ഞാൻ കുറച്ചുനേരം നിശ്ശബ്ദനായി.

“അവളുടെ കൂടെ ഇരിക്കുമ്പോൾ മനസ്സിന് സമാധാനം വേണം.”

അവൾ വളരെ പതുക്കെ ചോദിച്ചു.

“സമാധാനം?”

“അതെ.”

അതിനുശേഷം അവൾ ഒന്നും പറഞ്ഞില്ല.

പക്ഷേ ഫോൺ വച്ചതിന് ശേഷവും ആ സംഭാഷണം എന്റെ മനസ്സിൽ നിന്നില്ല.

കാരണം ആ ചോദ്യം ചോദിച്ചപ്പോൾ എന്റെ മനസ്സിൽ മറ്റാരുടെയും മുഖം വന്നിരുന്നില്ല.

മീനാക്ഷിയുടേതായിരുന്നു.

അന്ന് ആദ്യമായി ഞാൻ എന്നോട് തന്നെ സമ്മതിച്ചു.

എനിക്ക് അവളെ ഇഷ്ടമാണ്.

വളരെ ഇഷ്ടമാണ് . ഞാൻ അവളുടെ സാമിപ്യം ആഗ്രഹിക്കുന്നു എപ്പോഴും.

പക്ഷേ അത് അവളോട് പറയാൻ ഞാൻ തയ്യാറായിരുന്നില്ല.

അവൾ ഒരു ബന്ധത്തിൽ നിന്ന് പുറത്തുവന്നിട്ട് അധികം കാലമായിരുന്നില്ല.

അവൾക്ക് എന്നോട് തോന്നുന്നത് എന്താണെന്ന് എനിക്കറിയില്ല. അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരു വലിയ ശൂന്യതയിൽ ഞാൻ അറിയാതെ നിറഞ്ഞുപോയതാണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.

അവളെ നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല.

അതുകൊണ്ട് ഞാൻ മിണ്ടിയില്ല.

മീനാക്ഷിയും ഒന്നും പറഞ്ഞില്ല .

എങ്കിലും ഞങ്ങൾ രണ്ടുപേരും പഴയതുപോലെ ആയിരുന്നില്ല.

അവൾ എന്നെ കാണുമ്പോൾ എന്റെ കണ്ണിൽ കുറേ നേരം നോക്കും. എന്നോട് സംസാരിക്കുമ്പോൾ

എവിടേയോ ഉള്ളിന്റെ ഉള്ളിൽ ഒരു നാണം മിന്നിമറയും.

ഞാൻ അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ പെട്ടെന്ന് മാറും.

ബൈക്കിൽ പിന്നിൽ ഇരിക്കുമ്പോൾ അവളുടെ കൈ എന്റെ തോളിൽ സ്വാഭാവികമായി വിശ്രമിക്കും.

ആ സമയം എനിക്കും എന്തൊക്കെയോ ഒരു വികാരം ഉള്ളിൽ കൂടും…

തിരക്കുള്ള സ്ഥലങ്ങളിൽ എന്റെ കൈ പിടിക്കും. അതും ഞാൻ ആസ്വദിച്ചിരുന്നു.. അവളുടെ വളരെ മൃദുവാർന്ന കൈകൾ എന്റെ കയ്യിൽ പിടിക്കുമ്പോൾ….

വൈകിട്ട് പിരിയാൻ നേരം വന്നാൽ എന്തോ പറയാനുണ്ടെന്ന പോലെ കുറച്ചുനേരം കൂടി നിൽക്കും.

ചെറിയ കാര്യങ്ങൾ.

പക്ഷേ അവയ്ക്കിടയിൽ പറയാത്ത എന്തോ ഒന്ന് വളരുകയായിരുന്നു.

ഒരു ദിവസം ഞങ്ങൾ ബൈക്കിൽ പോകുമ്പോൾ അവൾ എന്റെ തോളിൽ തല ചായ്ച്ചിരുന്നു.

റോഡിൽ മഴ കഴിഞ്ഞുള്ള നനവ്.

ചുറ്റും നഗരത്തിന്റെ വെളിച്ചങ്ങൾ.

അവൾ ഒന്നും പറഞ്ഞില്ല.

കുറച്ചുനേരം കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“ആയുഷ് നീ ഇല്ലാത്ത ഒരു ദിവസം ഇപ്പോൾ എനിക്ക് ശൂന്യമായി തോന്നും.”

എനിക്ക് ഉടനെ മറുപടി പറയാൻ കഴിഞ്ഞില്ല.

പിന്നെ ഞാൻ പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാണ് .”

അവൾ തല ഉയർത്തി എന്നെ നോക്കി.

ആ നോട്ടത്തിൽ ചോദ്യം ഉണ്ടായിരുന്നു.

ഞാൻ അതിന് മറുപടി നൽകിയില്ല.

അവളും ചോദിച്ചില്ല.

പക്ഷേ ആ ദിവസത്തിന് ശേഷം ഞങ്ങൾ രണ്ടുപേരും അറിഞ്ഞിരുന്നു—

ഇത് ഇനി സാധാരണ സൗഹൃദമല്ല.

ഒരു വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മഴ തുടങ്ങി.

മീനാക്ഷി എന്റെ ബൈക്കിന്റെ പിന്നിൽ കയറി.

ആ ദിവസം അവൾ പതിവിലും അടുത്തിരുന്നു.

മഴ ശക്തമായപ്പോൾ അവളുടെ കൈ എന്റെ അരികിൽ മുറുകി.

ഞങ്ങൾ ഒന്നും

സംസാരിച്ചില്ല.

അവളുടെ വീട്ടിലെത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി.

അവൾ ഇറങ്ങി.

കുറച്ചുദൂരം നടന്നിട്ട് തിരിഞ്ഞുവന്നു.

ഞാൻ അവളെ നോക്കി.

അവളുടെ മുഖത്ത് ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു.

പക്ഷേ അതിനേക്കാൾ കൂടുതൽ ഒരു തീരുമാനവും.

“അയുഷ്…”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

“നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ?”

ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരുപാട് മറുപടികൾ വന്നുപോയി.

ഒന്നും പുറത്തുവന്നില്ല.

“എനിക്കറിയില്ല.”

അവൾ ചെറുതായി ചിരിച്ചു.

“എനിക്കും.”

മഴ തുള്ളികള് അവളുടെ മുടിയിലൂടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

അവൾ എന്റെ കണ്ണുകളിലേക്കും.

ആ നിമിഷം ആരും ഒന്നും ചിന്തിച്ചില്ല .

ഒന്നും വാഗ്ദാനം ചെയ്തില്ല.

ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

അവൾ മാത്രം പതുക്കെ എന്റെ അടുത്തേക്ക് വന്നു.

ഒരു നിമിഷം മടിച്ചു.

പിന്നെ എന്റെ ചുണ്ടുകളിൽ വളരെ പതുക്കെ ചുംബിച്ചു.

വളരെ ചെറിയൊരു ചുംബനം.

പക്ഷേ അതിൽ ഞങ്ങൾ ഇത്രയും നാൾ പറയാതെ സൂക്ഷിച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

അവൾ പിന്നോട്ട് മാറി.

Leave a Reply

Your email address will not be published. Required fields are marked *