മൂവന്തി രേഖ – 1
[ Leo Oles85 ]
രേഖ തന്റെ മൊബൈൽ ഫോണിൽ ഒന്ന് കൂടി ഒന്ന് നോക്കി പിന്നെ അരിശത്തോടെ ഒന്ന് കൂടി uber app ട്രൈ ചെയ്തു, അതെ പിന്നെയും പഴയ മെസ്സേജ് തന്നെ വരുന്നു “We are sorry to find any ride nearer to you at
this moment, please try after sometime”. വല്ലാത്ത നിരാശയും ദേഷ്യവും തോന്നി പോയി. സമയം രാവിലെ 10 മണി കഴിഞ്ഞതേ ഒള്ളു പക്ഷെ തന്റെ പ്ലാൻ എല്ലാം ഇപ്പോഴേ പാളി പോയ നിരാശയിൽ നിന്ന് പോയി.
താൻ പണ്ടേ അങ്ങനെയാണ് പ്ലാൻ ചെയ്തത് പാളിയാൽ പിന്നെ ഒരു തരം നിരാശയാണ്. അവൾ സ്വയം ചരിച്ചു പോയി വയസ്സ് 50 കഴിഞ്ഞു ഇപ്പോഴും കൊച്ചു പിള്ളേരുടെ സ്വഭാവം തന്നെ.
ചേച്ചിയുടെ retirement ദിവസം നാളെയാണ് എറണാകുളത്തു. അങ്കമാലി മുനിസിപ്പാലിറ്റി ഓഫീസിൽ നിന്നും സൂപ്രണ്ടായി നാളെ സുധീർക്കമായ 25 വർഷ സേവനത്തിനു ശേഷം വീട്ടിൽ ഇരിക്കാൻ പോകുന്ന ത്രില്ലിൽ ആണ് ചേച്ചി.
അതുകൊണ്ടു ഒരു കിടിലം പാർട്ടിയാണ് ഒരുക്കിയിരിക്കുന്നത് പെണ്ണ്. ഇന്ന് ഉച്ചയ്ക്ക് മുൻപ് എത്തണം നാളത്തെ കാര്യങ്ങൾ ഒക്കെ സെറ്റ് ചെയ്യണം, രാവിലെ ഒരുമിച്ചു അമ്പലത്തിൽ പോകണം, മാച്ച് ആയി സാരി ഉടുക്കണം അങ്ങനെ ഒരു കൂട്ടം പ്ലാൻ എല്ലാം പോയി.
അവളോട് വാക്കും പറഞ്ഞു പോയി. ചീത്ത വിളിച്ചു കൊല്ലും ഇന്ന് പിശാച്. ശോ താൻ കുറച്ചു കൂടി എല്ലാം പ്ലാൻ ചെയ്യേണ്ടതായിരുന്നു.
സമയം പൊയ്ക്കൊണ്ടിരുന്നു train എടുക്കാറായി ഇനി 10 മിനിറ്റ് കൂടിയേ ഒള്ളു എങ്ങനെ പോയാലും
തനിക്കു കിട്ടാതില്ല നശിച്ച യൂബർ ഇപ്പോഴും തന്റെ സ്റ്റാറ്റസിൽ തന്നെ ഉറച്ചു നിക്കുന്നു.
നാശം പിടിക്കാൻ. അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു ശ്രീയേട്ടനെ വിളിച്ചു. തന്റെ caller id Sree Husband calling എന്ന് പച്ച നിറത്തിൽ കണ്ടപ്പോൾ മുഖം ഒന്ന് തെളിഞ്ഞു.
ഇപ്പോഴും അങ്ങനെയാണ് ഇങ്ങനെയുള്ള പ്ലാൻ പൊളിയുമ്പോൾ വിളിക്കാൻ പറ്റിയ ആൾ പുള്ളിക്കാരൻ ആണ്. അങ്ങേരുടെ പ്ലാൻ കൂടി പൊളിഞ്ഞാൽ ഒരു സന്തോഷം അവൾ സ്വയം ചിരിച്ചു പോയി.
“എന്താടി റെയിൽവേ സ്റ്റേഷൻ എത്തിയോ?” എടുത്ത ഉടൻ ചോദ്യം കേട്ടത് അതായിരുന്നു.
“എവിടെ എത്താൻ യൂബർ പണി തന്നു” രേഖ മറുപടി പറഞ്ഞു.
“ട്രെയിനിൽ പോകുന്ന നിനക്കെന്തിനാ യൂബർ, മോൾ നിന്നെ ഡ്രോപ്പ് ചെയ്യാം എന്ന് രാവിലെ പറഞ്ഞതാണല്ലോ” ശ്രീഹരിക്കു ഒന്നും മനസ്സിലായില്ല.
“ചേട്ടാ, അതായിരുന്നു ഞാനും പ്ലാൻ ചെയ്തതു, പക്ഷെ പെട്ടെന്ന് ഓഫീസിൽ നിന്നും ഒരു കാൾ വന്നു, കമ്പ്ലീറ്റ് ചെയ്ത ഒരു ഫയൽ അത്യാവശ്യമായി അയയ്ക്കണം എന്ന്.
ആ കഴുത ശ്രുതിയെ ഇന്നലെ ഏല്പിച്ചതായിരുന്നു, അവൾ ഇന്നലെ അയയ്ക്കാൻ മറന്നു പോയെന്നു” അവൾ ഒറ്റ ശ്വസത്തിൽ പറഞ്ഞു നിറുത്തി.
അങ്ങേത്തലയ്ക്കൽ നിന്ന് ഒരു മൂളൽ മാത്രം. അവൾ ശ്രീയുടെ മറുപടിയ്ക്കു കാത്തു നിന്നു അതവളുടെ ഒരു ശീലം ആണ് താൻ പറയുന്നത് കേൾക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയാലേ അവൾ തുടരത്തൊള്ളൂ. പ്രതീക്ഷിച്ച മറുപടി തന്നെ വന്നു.
‘എന്നിട്ട്” ശ്രീയുടെ ശബ്ദം കേട്ട്.
അവൾ തുടർന്ന് “പിന്നെ കുളിക്കാൻ പോലും നിക്കാതെ ഉള്ള ഡ്രെസ്സും ഇട്ടു, പാക്ക് ചെയ്തു വച്ച പെട്ടിയും
എടുത്തു ഇറങ്ങേണ്ടി വന്നു നേരെ ഓഫീസിലോട്ടു.
വീട്ടിൽ ഉള്ള സാധനത്തിനെ ഒരു വിധത്തിൽ എഴുന്നേൽപ്പിച്ചു എടുത്തു, ഒന്ന് ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ”
“ഒരു മെയിൽ അയച്ചിട്ട് പോകാൻ എത്ര നേരം വേണം” ശ്രീ ചോദിച്ചു.
“അത് നിങ്ങളുടെ മോൾക്ക് മനസ്സിലാക്കണ്ടേ, അവളുടെ കാലു പിടിച്ചു പറഞ്ഞതാ ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാൻ, കേട്ടില്ല” അവൾ ദേഷ്യത്തോടെ പറഞ്ഞു.
ശ്രീയ്ക്ക് ചിരിയാണ് വന്നത്. പണ്ടേ അമ്മയും മോളും അങ്ങനെയാ. എന്നാലും ചിരി അടക്കി ഗൗരവം വിടാതെ താനെ പറഞ്ഞു “അവൾക്കു വല്ല അത്യാവശ്യം ഉണ്ടായിരിക്കും”
ശ്രീയുടെ മറുപടി കേട്ട അവൾക്കു ദേഷ്യം കൂടുകയാണ് ചെയ്തത് “പിന്നെ രാവിലെ കിടന്നു ഉറങ്ങുന്നതല്ലേ ഇപ്പോഴത്തെ അത്യാവശ്യം”
