നാട്ടിൽ കുറച്ചു വസ്തുക്കളും ചെറിയ ഒരു റബർ എസ്റ്റേറ്റ് വാങ്ങി അപ്പോൾ അത് നോക്കി നടത്തണമെങ്കിൽ നാട്ടിൽ ആരെങ്കിലും വേണം എന്ന് രോഹന്റെ അച്ഛന് നിർബന്ധമായിരുന്നു.
ശ്രുതിയുടെ കാര്യം വീട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങൾക്ക് സമ്മതമാണെകിൽ രോഹന്റെ വീട്ടുകാർ മുറപോലെ വന്നു കാണാം എന്നും രോഹൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ശെരിക്കും
ഹാപ്പി ആയി.
മോളുടെ സെലക്ഷനിൽ നമ്മൾ മനസ്സു കൊണ്ട് സന്തോസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉടൻ തന്നെ അച്ഛൻ നാട്ടിൽ ഉള്ള ഒരു ദിവസം മുറപോലെ ഒരു പെണ്ണുകാണൽ ചടങ്ങായി വന്നു കണ്ടു സംസാരിച്ചു മുന്നോട്ടു പോകാം എന്ന് റോഹാനോട് നമ്മൾ വാക്കു പറഞ്ഞു.
അങ്ങനെ നമ്മുടെ ഒരു വലിയ ഭാരം ഇറക്കി വച്ച ആശ്വാസത്തിലും സന്തോഷത്തിലും ഞങ്ങൾ രോഹൻ യാത്രയാക്കി.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു രണ്ടാഴ്ച കഴിഞ്ഞതും രോഹന്റെ അച്ഛൻ ശ്രീയെ വിളിക്കുകയും കുട്ടികളുടെ ഇഷ്ട്ടം ഇതാണെങ്കിൽ നടത്തിക്കൊടുക്കാൻ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞു.
പിന്നെ നല്ലൊരു ദിവസം നോക്കി അവർ ഒരു പെണ്ണുകാണൽ ചടങ്ങെന്ന രീതിയിൽ നമ്മുടെ വീട്ടിൽ വന്നു മുറപോലെ എല്ലാ ചടങ്ങുകളും നടത്തി.
എല്ലാം കൊണ്ട് ഞങ്ങൾക്ക് യോജിച്ച ഒരു കുടുംബം എന്ന് നമക്ക് ഉത്തമ ബോധ്യമായി. അല്പം പെട്ടെന്ന് തന്നെ അവരുടെ വിവാഹം നടത്തണം എന്ന ഒരു ആവശ്യം മാത്രമാണ് അവർ മുന്നോട്ടു വച്ചതു.
രോഹന്റെ അച്ഛന്റെ ലീവും അളിയന്റെ ദുബായിൽ ഉള്ള ബിസ്സിനെസ്സ് തിരക്കും കാരണം ആയിരുന്നു അത്.
ഞങ്ങൾക്ക് അതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു എന്തിനാ നല്ല കാര്യത്തിന് അമാന്തിക്കുന്നതു എന്നായിരുന്നു നമ്മുടെ ചിന്ത. വളരെ അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ നല്ല ആഡംബരത്തിൽ ഗംഭീരം ആയി തന്നെ ഞങ്ങൾ വിവാഹം നടത്തി.
ഒരു മാസത്തെ ലീവാണ് കമ്പനി രോഹനും ശ്രുതിയ്ക്കും കിട്ടിയത്. അതിൽ ഒരാഴ്ച ഒരു ചടങ്ങെന്ന പോലെ എന്റെയും ശ്രീയുടെയും അടുത്ത ബന്ധുക്കളെ വിരുന്നു പോകാനുള്ളതിനായി പോയി.
ആ ദിവസങ്ങളിൽ നമ്മുടെ വീട്ടിൽ തന്നെ ആയിരുന്നു
അവർ നിന്നതു.
ഒരമ്മ എന്ന രീതിയിൽ ഈ സമയത്തു ഞാൻ ശ്രുതിയെയും രോഹൻ മോനെയും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു എത്രയൊക്കെ ആയാലും വിവാഹം എന്നതു രണ്ടു പേരും സീരിയസായ ഒരു കാര്യമായിട്ടാണോ കാണുന്നത് എന്ന ഒരു ഉത്ക്കണ്ഠ എന്നിലുണ്ടായിരുന്നു.
പക്ഷെ അവരുടെ ഓരോ പരസ്പര പെരുമാറ്റത്തിലും പ്രവർത്തികളിലും വല്ലാത്ത ഒരു സ്നേഹവും സന്തോഷവും എനിക്ക് കാണാൻ സാധിച്ചു. രോഹൻ ശ്രുതിയെക്കാളും അല്പം ഉൾവലിഞ്ഞ ഒരു പ്രകൃതകാരനായി എനിക്ക് തോന്നി അതല്ലാതെ ഒന്നും എനിക്ക് തോന്നിയില്ല.
പിന്നെ നേരത്തെ തീരുമാനിച്ചത് പോലെ ഞാനും ശ്രീയും സർപ്രൈസ് ഗിഫ്റ്റായി ഒരു സിങ്കപ്പൂർ തായ്വാൻ മലേഷ്യ ഹണിമൂൺ പാക്കേജ് അവർക്കു കൊടുത്തു.
രണ്ടു പേരും ഹാപ്പി. 15 ദിവസത്തെ പാക്കേജ് ആയിരുന്നു ഫ്ലൈറ്റ് കയറ്റി വിട്ടതും തിരികെ വിളിക്കാൻ പോയതും ഞാനും ചേട്ടനും കൂടി ആയിരുന്നു.
പോയ അതെ സന്തോഷത്തിൽ തന്നെയാണ് അവർ തിരിച്ചു വന്നതും ഞങ്ങൾക്ക് അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി. അവിടത്തെ വിശേഷങ്ങളെ കുറിച്ച് രണ്ടു പേരും നല്ല ത്രില്ലിൽ ആണ് നമ്മളോട് വിവരിച്ചത്.
അവിടത്തെ കാലാവസ്ഥ, ബീച്ചുകളുടെ മനോഹാരിത, പിന്നെ പല പല വൈവിധ്യമാർന്ന കാഴ്ചകൾ ഒക്കെ നമ്മളെ പറഞ്ഞു കേൾപ്പിച്ചു തന്നു. എല്ലാം കൊണ്ട് വീണ്ടും നമ്മൾ ഹാപ്പി.
പിന്നെ വീട്ടിൽ വന്നു രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം അവരുടെ ജോലി സ്ഥലത്തു തിരിച്ചു പോകേണ്ട തയ്യാറെടുപ്പിലും മറ്റും തിരക്കിലായി, സാധനങ്ങൾ വാങ്ങാനും മറ്റും ഞാനും അവളോട് കൂടി.
ചേട്ടൻ റോഹാനോട് ചെറുതായി ഭാവി ജീവിതത്തെ കുറിച്ചൊക്കെ അന്വേഷിച്ചു മനസ്സായിലാക്കി രണ്ടു പേർക്കും ബാംഗ്ലൂർ ലൈഫ്
തലയ്ക്കു പിടിച്ചു എന്ന ഒരു തോന്നൽ ചേട്ടനും എനിക്കും തോന്നി.
അതെല്ലാം അവരുടെ തീരുമാനത്തിന് വിടുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നമ്മളെ അറിയിക്കണം എന്ന് പറഞ്ഞു നമ്മൾ അവരെ ബാംഗ്ലൂർ അവരുടേതായ ജീവിതത്തിലേക്ക് വിട്ടു.
