മൂവന്തി രേഖ – 1 7അടിപൊളി  

ഡി അവൾ രാത്രി മീറ്റിങ്ങും മറ്റും ഉണ്ട് നിനക്കറിയില്ലേ”

അതിൽ അല്പം സത്യം ഉണ്ടെന്ന തോന്നലിൽ അവൾ ദേഷ്യം ഒന്നടക്കി. ശെരിയാണ് നമ്മൾ കൊണ്ട് നടന്നു വളർത്തിയ കുഞ്ഞു പിള്ളേർ അല്ല അവരൊക്കെ.

മകൾ വളർന്നു വലുതായി, കല്യാണം കഴിഞ്ഞു. അതോർത്തപ്പോൾ അവൾക്കു ചിരിയാണ് വന്നത്.

ശ്രീയ്ക്കും രേഖയ്ക്കും രണ്ടു പെണ്മക്കളാണ് ശ്രുതിയും ലയയും. ശ്രുതി കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ പഠിത്തം കഴിഞ്ഞു USA ബേസ്ഡ് ആയ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.

ബാംഗ്ലൂർ ആണ് അവളുടെ ഓഫീസ്. ഒന്നര വര്ഷം മുൻപ് കൂടെ ജോലി ചെയ്യുന്ന രോഹനും ആയി അടുപ്പത്തിലാകുകയും വീട്ടിൽ അറിയിക്കുകയും ചെയ്തു.

രോഹൻ കുറിച്ച് കൂടുതൽ അറിയുന്നത് വരെ കേട്ടപ്പോൾ വല്ലാതായി. ആരാ എന്താ എന്ന് അറിയാതെ പരിചയപ്പെട്ട ഒരാളെ വിവാഹം കഴിക്കണം എന്ന് മോൾ വന്നു പറയുമ്പോൾ

ഏതൊരു മാതാപിതാക്കൾ ഉണ്ടാകുന്ന ഒരു വേവലാതിയും ആകുലതയും ആയിരുന്നു. ശെരിക്കും തകർന്നു പോയ ഒരവസ്ഥ.

പക്ഷെ ശ്രീ കുറച്ചു കൂടി പ്രാക്ടിക്കൽ ആയും സമചിത്തതയോടും ആണ് പെരുമാറിയത്. ഒരു പക്ഷെ തന്നെക്കാളും ചേട്ടനോടാണ് രണ്ടെണ്ണത്തിനും കൂടുതൽ അടുപ്പം ആയതു കൊണ്ടായിരിക്കും.

നമ്മൾ എതിർത്താലും അവർ ഒരുമിച്ചു ജീവിക്കും എന്ന് അവളുടെ സംസാരത്തിൽ നിന്നും ഉറപ്പായിരുന്നു അത്രയ്ക്ക് ഉറച്ച തീരുമാനം അവൾ എടുത്തു എന്ന് അവളുടെ കാര്യാ അവതരണത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായി.

പിന്നെ ഒന്നും ആലോചിച്ചില്ല അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ വിവാഹം നടത്താൻ തന്നെ തീരുമാനിച്ചു.

ഞങ്ങൾ ഒരു ദിവസം രോഹനെ നേരിട്ട് കാണാനും സംസാരിക്കാനും പരിചയപ്പെടാനും തീരുമാനിച്ചു. ഞങ്ങൾക്ക് ഓക്കേ എന്ന് തോന്നിയാൽ വിവാഹവും ആയി മുന്നോട്ടു പോകാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഞങ്ങളും ലയയും ഉള്ള ഒരു ദിവസം ശ്രുതി തന്റെ പ്രതിശ്രുത വരനെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വന്നു പരിചയപ്പെടുത്തി. നഗര മധ്യത്തിൽ ജീവിക്കുന്ന ഒരു കൊച്ചു കുടുംബമെങ്കിലും ഇപ്പോഴും യാഥാസ്തികയിൽ ഉള്ള വിശ്വസങ്ങളും ഇഷ്ടങ്ങളും കൊണ്ട് നടക്കുന്ന മനസ്ഥിതിയിൽ ഉള്ളവർ ആണ് ഞാനും ശ്രീയും.

എന്നാലും തനിക്കു ഇഷ്ട്ടപെട്ട ഒരാളോട് കല്യാണം കഴിഞ്ഞു ജീവിക്കാൻ ആഗ്രഹിക്കുന്ന മകളെ വെറുക്കണോ ഞങ്ങളുടെ മനസ്ഥിതി അനുവദിച്ചില്ല.

എല്ലാ സ്വതന്ത്രവും കൊടുത്താണ് നമ്മൾ രണ്ടു പേരെയും വളർത്തിയത് പക്ഷെ ഒരിക്കൽ പോലും ഞങ്ങൾക്കു വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന ഒരു സംഗതിയും നമ്മുടെ മക്കൾ ഉണ്ടാക്കിയിട്ടില്ല.

ഈ ഒരു അവസ്ഥയിൽ നമ്മൾ എതിർത്താൽ നമുക്ക് നഷ്ട്ടപ്പെടുന്ന നമ്മുടെ മകളായിരിക്കും എന്ന ബോധ്യം നമുക്കുണ്ടായിരുന്നു അത്

ഞങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും.

പക്ഷെ നമ്മുടെ എല്ലാ സംശയങ്ങളും വിഷമങ്ങളും മാറ്റുന്ന ഒരു അനുഭവം ആയിരുന്നു ആദ്യമായി നമ്മൾ രോഹൻ പരിചയപ്പെട്ട ദിവസം.

ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് അവനെ ഇഷ്ട്ടമായി അങ്ങനെ ആയിരുന്നു അവന്റെ പെരുമാറ്റം. കാണാൻ സുന്ദരൻ അല്പം മെലിഞ്ഞ എന്നാൽ ശരീരം നന്നായി ശ്രദ്ധിക്കുന്ന ഒരാളുടെ ഫിറ്റ് ആയ ബോഡി.

നല്ല വെളുത്ത നിറം പുതിയ genzi പിള്ളേരുടെ ഒരു ഓവർ സ്മാർട്നെസ്സോ ഒന്നും ഇല്ല. എല്ലാവരോടും മാന്യമായ പെരുമാറ്റം ചോദിക്കുന്നതിനു മാത്രം വ്യക്തമായ ഉത്തരം ഇപ്പോഴും ഒരു പുഞ്ചിരി മുഖത്തു.

കൂടുതൽ പരിചയപ്പെടുകയും കുടുംബ കാര്യം ഒക്കെ മനസ്സിലായപ്പോൾ ഞങ്ങൾ അടിമുടി ഒരു സന്തോഷ ലോകത്തിൽ ആയി.

രോഹന്റെ ഞങ്ങളെ പോലെ ഒരു ചെറിയ സാധാരണ കുടുംബം. അവർ കൊല്ലം കാരാണ്. അച്ഛൻ ‘അമ്മ പിന്നെ ഒരു ചേച്ചി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു വര്ഷം മുൻപ് അവർ ഭർത്താവുമൊത്തു ദുബായിൽ സെറ്റിൽഡ് ആയെന്നു പറഞ്ഞു.

അച്ഛൻ വർഷങ്ങൾ ആയി ദുബായിൽ ഉള്ള ഒരു വലിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. കുറച്ചു കാലം അവർ എല്ലാവരും ദുബായിൽ ആയിരുന്നു പിന്നെ അമ്മയും മക്കളും നാട്ടിൽ തിരിച്ചു വന്നു.

Updated: October 9, 2026 — 5:43 pm

Leave a Reply

Your email address will not be published. Required fields are marked *