ശരീരത്തിന് അത്യാവശ്യം ഒരു ഉന്മേഷമൊക്കെ തോന്നുണ്ടെങ്കിലും, പനി പൂർണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത ഒരു അവശത ബാക്കിയുണ്ടായിരുന്നു.
ഞാൻ ഫ്രഷായി ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്നപ്പോൾ അവൾ എനിക്കായി കഞ്ഞി എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അവൾ ഗൗരവത്തോടെ പറഞ്ഞു:
“ഇന്ന് ഇനി ചോറൊന്നും കഴിക്കേണ്ട, ഷാജു കഞ്ഞി കുടിച്ചാൽ മതി. ഉള്ളിലെ പനിയുടെ ചൂടൊക്കെ പൂർണ്ണമായി വിട്ടുപോവട്ടെ.”
എനിക്ക് കഞ്ഞി കുടിക്കുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു:
“എനിക്ക് കഞ്ഞി കുടിക്കാൻ ഒട്ടും താല്പര്യമില്ലേ… എനിക്ക് കഞ്ഞി പറ്റൂല്ല. ചോറ്
മതി”
പക്ഷേ അവൾ വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. കുറച്ചുകൂടി ഗൗരവത്തിൽ
അവൾ പറഞ്ഞു:
“അതൊന്നും നോക്കിയിരുന്നാൽ ശരിയാവില്ല, ഇപ്പൊ കഞ്ഞി തന്നെ കുടിക്കാൻ നോക്ക്.”
അങ്ങനെ അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു. അവൾ നല്ല ചൂടുള്ള കഞ്ഞി പ്ലേറ്റിലേക്ക് പകർന്ന്, അതിന്റെ ഒപ്പം പപ്പടവും പൊട്ടിച്ചിട്ടു;
ഒപ്പം മീൻകറിയും എടുത്തു വെച്ചു. മീൻകറിയുടെ നല്ല മണം വന്നപ്പോൾ എനിക്ക് ചെറിയൊരു വിശപ്പ് തോന്നി.
അവൾ കഞ്ഞിയിലേക്ക് മീൻകറിയുടെ ചാറൊഴിച്ച്, നല്ലൊരു കഷ്ണം മീനും വെച്ച് എനിക്ക് തന്നു. ഞാൻ അവളുടെ നിർബന്ധത്തിന് വഴങ്ങി, പപ്പടവും മീനും ചേർത്ത് ചൂടുള്ള കഞ്ഞി പതുക്കെ കുടിച്ചുതുടങ്ങി.
കഞ്ഞിയും കുടിച്ചു കഴിഞ്ഞ് ഞാൻ
എഴുന്നേറ്റ് ലിവിങ് റൂമിലെ സോഫയിൽ ചെന്ന് ഒന്ന് കിടന്നു. ടിവി ഓൺ ചെയ്യാൻ വേണ്ടി റിമോട്ട് എടുത്തതും, അടുക്കളയിൽ നിന്ന് ഓടിയെത്തിയ അൻസിബ എന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി വെച്ചിട്ട് ഗൗരവത്തോടെ പറഞ്ഞു:
“ടിവിയൊന്നും കാണാൻ നിൽക്കണ്ട,റൂമിൽ പോയി കിടന്ന് വിശ്രമിക്ക്. കഞ്ഞി കുടിക്കാനും മരുന്ന് കഴിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ എഴുന്നേൽപ്പിച്ചത്.”
അവൾ കയ്യിൽ കരുതിയിരുന്ന പനഡോളിന്റെ ഗുളിക എന്റെ കയ്യിൽ തന്നു. ഒപ്പം ഒരു ഗ്ലാസ് വെള്ളവും നീട്ടി.
അത് വാങ്ങി വിഴുങ്ങിക്കൊണ്ട് ഞാൻ പരിഭവത്തോടെ പറഞ്ഞു:
“എന്താടീ ഇത്… ഇതെന്താ ജയിലോ? ഒരാള്ക്ക് പനി വന്നാല് full-time റെസ്റ്റ് എടുക്കണോ?നിനക്കൊക്കെ അസുഖവും വന്നിട്ടുണ്ടെങ്കിൽ ഇതുപോലെ ഒന്നും ചെയ്യാതെ ഇരിക്കുമോ? എന്നെ ഇങ്ങനെ
അടച്ചുപൂട്ടിയിട്ടിരിക്കുകയാണല്ലോ പടച്ചോനെ. എന്ത് കഷ്ടമാണ് ഇത്”
അവൾ ഒട്ടും കൂസാതെ കൈകൾ കെട്ടിപ്പിടിച്ചുകൊണ്ട് മറുപടി
പറഞ്ഞു:
“ആ, എനിക്ക് അസുഖം വന്നാൽ ഞാൻ ഇങ്ങനെയൊക്കെ തന്നെയാ ചെയ്യുക. അപ്പൊ മോൻ ഞാൻ പറയുന്നത് കേട്ട്… അനുസരിച്ച്… കിടക്ക്. എന്നെ കെട്ടിയാൽ ഇത്തിരിയൊക്കെ കഷ്ടപ്പെടേണ്ടി വരും, അതോർത്തോ.”
അത് കേട്ട് ഞാൻ പതുക്കെ മൂളി കൊണ്ട്:
“ആയിക്കോട്ടെ…”
അവൾ എന്നെ തട്ടിഎഴുന്നേൽപ്പിച്ച് റൂമിലേക്ക് തിരികെ പോകാൻ ആംഗ്യം കാട്ടി. ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ അവളോട് പറഞ്ഞു:
“നീയുംകൂടി വാ… ഇങ്ങനെ ഒറ്റയ്ക്ക് കിടന്ന് എനിക്ക് ബോറടിക്കുന്നു.”
അവൾ അടുക്കളയുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
“ഞാൻ വേഗം പോയി ബാക്കി കിടക്കുന്ന പണികളൊക്കെ തീർത്തിട്ട് ഇപ്പോൾ തന്നെ വരാം.”
അതുകേട്ട് ഒരു ചെറിയ നിരാശയോടെയും പരിഭവത്തോടെയും ഞാൻ റൂമിലേക്ക് നടന്നു. കട്ടിലിൽ ചെന്ന് കിടന്ന് ഞാൻ അവൾ വരുന്നതും കാത്ത് മിണ്ടാതെ കിടന്നു.
അടുക്കളയിലെ പണികളൊക്കെ തീർത്ത് അല്പസമയം കഴിഞ്ഞപ്പോൾ അൻസിബ റൂമിലേക്ക് വന്നു. മുഖത്തൊരു കുസൃതിച്ചിരിയോടെ ബാത്റൂമിൽ പോയി മുഖമൊക്കെ കഴുകി ഫ്രഷായി അവൾ നേരെ കട്ടിലിലേക്ക് വന്നു.
ഞാൻ കിടന്നിരുന്ന ഇടത്തേക്ക് അവൾ വന്നതും ഞാൻ അവളെ എന്റെടുത്തേക്ക് വലിച്ചു ചേർത്ത് കെട്ടിപ്പിടിച്ചു.
അതുകണ്ട് അവൾ ഒന്നു ചിരിച്ചുകൊണ്ട്
കളിയാക്കിപ്പറഞ്ഞു:
“പനിയാണെന്ന് പറഞ്ഞിട്ട് ഒരു തളര്ച്ചയും കാണുന്നില്ലല്ലോ… കിടപ്പും പിടുത്തവും കണ്ടാൽ ആരും പറയില്ല രാവിലെ നല്ല കടുത്ത പനി പിടിച്ചു കിടന്ന ആളാണെന്ന്.”
