നവ്യാപുരാണം – 9 2അടിപൊളി  

മാത്യു:”തല്‍കാലം ഒരു 3 ഗ്ലാസിൽ ഷിവാസ് റീഗല്‍ ലാർജ് കൊണ്ടു വാ. പിന്നെ നവ്യകുട്ടിക്ക് ഏതെങ്കിലും പ്രീമിയം സ്വീറ്റ് വൈനും കൊണ്ട്‌ വാ”.

ശ്രുതി:”വൈന്‍ ബോട്ടിൽ മുഴുവന്‍ ആയിട്ട് ആയിരിക്കും”.

മാത്യു ചിരിച്ച് കൊണ്ട്‌:”അത് കുഴപ്പമില്ല ഷിവാസ് റീഗലും കുപ്പിയുടെ തന്നാൽ അത്രയും സന്തോഷം”.

ശ്രുതി “എങ്കിൽ ഓക്കെ സാർ” എന്ന് പറഞ്ഞ്‌ പോയി. 

നവ്യ:”അങ്കിളേ ഈ സ്പാർക്ക്ളിങ്ങ് വാട്ടർ എന്താണ്‌?”. 

മാത്യു പുഞ്ചിരിയോടെ:”നമ്മുടെ സാധാരണ സോഡ ഇല്ലേ. അത് തന്നെ. 5 സ്റ്റാർ ആകുമ്പോള്‍ സോഡ എല്ലാം സ്പാർക്ക്ളിങ്ങ് വാട്ടർ ആകും. ഈ വിദേശികള്‍ക്കു പൊതുവേ സാധാരണ വെള്ളം പിടിക്കില്ല. അവര്‍ക്ക് സ്പാർക്ക്ളിങ്ങ് വാട്ടർ എല്ലാമെ ഇഷ്ട്ടപെടൂ”.

നവ്യയും ചിരിച്ചു ഇത് കേട്ട്.

മാത്യു:”അത് പോലെ, ഇത് നിന്റെ ആദ്യത്തെ ട്രിപ്പ് അല്ലെ. ഇവിടെ വന്നത് എപ്പോഴും കഴിക്കുന്ന ഫ്രൈഡ് റൈസ് കഴിക്കാൻ ആണോ? ഇനി തൊട്ട് എപ്പോൾ ഓര്‍ഡര്‍ ചെയ്താലും എന്തെങ്കിലും പുതിയത് ഓര്‍ഡര്‍ ചെയ്തു നോക്കു”.

നവ്യ ചെറിയ ചമ്മലോടെ:”അത് അങ്കിളേ എനിക്ക് അധികം variety ഫുഡ് ഒന്നും അറിയില്ല. അത് കൊണ്ടാ”.

മാത്യു രാഹുലിനെ നോക്കി കൊണ്ട്‌:”അതിനെന്താ ഇവന് അറിയാമല്ലോ. ഇല്ലെങ്കില്‍ വേണ്ട. ഇനി തൊട്ട് ഈ ട്രിപ്പ് കഴിയുന്നത് വരെ ഞങ്ങൾ ഓര്‍ഡര്‍

ചെയ്തോളാം നിനക്ക് വേണ്ടി. ഓക്കെ?”. 

നവ്യ സന്തോഷത്തോടെ തല കുലുക്കി സമ്മതിച്ചു. രാഹുലിനും നവ്യയുടെ കാര്യത്തിൽ അങ്കിൾമാരുടെ ശ്രദ്ധ കണ്ട് സന്തോഷമായി. 

അപ്പോഴേക്കും ഒരു ട്രേയില് മദ്യവും ആയി ശ്രുതി വന്നു. ആദ്യം ഒരു വൈന്‍ കുപ്പി എടുത്ത് നവ്യയെ കാണിച്ചു കൊണ്ട്‌ ചോദിച്ചു “ഇത് ഓക്കെ ആണോ മാഡം?”. നവ്യ അമ്പരപ്പോടെ മാത്യു അങ്കിളിനെ നോക്കി.

മാത്യു ആ കുപ്പി മേടിച്ച് ഒന്ന് നോക്കിയിട്ട്, “സ്വീറ്റ് ആണല്ലോ” എന്ന് ചോദിച്ചു. 

ശ്രുതി:”എല്ലാവരും പൊതുവേ നല്ലതാണ് പറയാറുള്ളത് സാർ. ഇറ്റാലിയൻ reserved വൈന്‍ ആണ്‌”.

മാത്യു “ഓക്കെ” എന്ന് പറഞ്ഞു. ശ്രുതി ഓപ്പണർ ഉപയോഗിച്ച് ആ കുപ്പി തുറന്നിട്ട് ഒരു അല്പം ആദ്യം നവ്യക്ക് ഒഴിച്ച് നല്‍കി പറഞ്ഞു “ട്രൈ ചെയ്തു നോക്കികോളൂ മേഡം. ഇഷ്ടപ്പെട്ടില്ലേങ്കിൽ മാറ്റാം”.

നവ്യ ഒരു അല്പം രുചിച്ച് നോക്കിയിട്ട് കൊള്ളാം എന്ന് പറഞ്ഞു. ശ്രുതി ബാക്കി കൂടെ നവ്യയുടെ ഗ്ലാസിൽ ഒഴിച്ചു കൊടുത്തു. പിന്നെ ബാക്കി മൂന്നു പേർക്കും മദ്യം നിറച്ച ഗ്ലാസ്സുകള്‍ നല്‍കി, എന്നിട്ട് ഐസ് ബക്കറ്റ് എടുത്ത് കൊണ്ട്‌ ഓരോരുത്തരുടെ അടുത്ത് പോയി എത്ര ഐസ് വേണം എന്ന് ചോദിച്ച് ഇട്ട് കൊടുത്തു. തോമസിന്റെ അടുത്ത് മാത്രം ശ്രുതി ഒരു അകലം ഇട്ട് ആണ്‌ നിന്നത്. അതിന്‌ ശേഷം ഒരു കുപ്പി സോഡയും, ഒരു പാത്രത്തിൽ കുറച്ച് മസാല കശുവണ്ടിയും നിറച്ച് വെച്ചിട്ട് ശ്രുതി മടങ്ങി പോയി. 

തോമസ്:”അപ്പോ ആദ്യം ഒരു cheers”. 

എല്ലാവരും അവരുടെ ഗ്ലാസ്സുകള്‍ കൈയ്യില്‍ എടുത്തു. 

തോമസ്:”നമ്മൾ എല്ലാവർക്കും എന്നും ഓര്‍ത്തു വെക്കാൻ ഒരുപിടി നല്ല ഓര്‍മ്മകളും ആയി പോകാൻ വേണ്ടി ഒരു അടിപൊളി ട്രിപ്പിനായി, cheers”.

എല്ലാവരും ‘cheers’ പറഞ്ഞ്‌ ഗ്ലാസ്സുകള്‍ മുട്ടിച്ചു. എന്നിട്ട് ഓരോരോ സിപ്പ് കുടിച്ചു. 

നവ്യയുടെ മുഖത്ത് ഒരു ചമ്മല് കണ്ട തോമസ് അങ്കിൾ ചോദിച്ചു “എന്താടീ നിനക്ക് ഒരു നാണം?”. 

നവ്യ ചിരിച്ച് കൊണ്ട്‌:”എന്റെ ജീവിതത്തിൽ ആദ്യമായി ആണ്‌ cheers എല്ലാം പറയുന്നത്. അതിന്റെ ഒരു സന്തോഷം”.

തോമസും ചിരിച്ചു “ഇനി നമുക്ക് ഇടക്കിടക്ക് cheers പറയാം”. 

അവർ അങ്ങനെ കളി ചിരികളും ആയി ഇരുന്ന് കുറച്ച് കഴിഞ്ഞാണ് ഭക്ഷണം വരുന്നത്. 

മാത്യു:”എല്ലാം എല്ലാവർക്കും ഉള്ളതാണ്. അത് കൊണ്ട്‌ ആര് ഓര്‍ഡര്‍ ചെയ്തത് ആണ്‌ എന്നൊന്നും ചിന്തിക്കേണ്ട. എന്ത് വേണമെങ്കിലും ആർക്കും കഴിക്കാം”. 

Leave a Reply

Your email address will not be published. Required fields are marked *