✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
രാത്രി 2 മണി കഴിഞ്ഞപ്പോൾ ആരുടെ സ്യൂട്ട് മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് ഒരു ഇരുണ്ട രൂപം ഉള്ളിലേക്ക് കടന്നു. ആദ്യം അങ്കിൾമാരുടെ മുറി തുറന്ന് ആ രൂപം ഉള്ളിലേക്ക് നോക്കി. എന്നിട്ട് വാതിൽ അടച്ച്, നവ്യയും രാഹുലും കിടക്കുന്ന മുറിയിലേക്ക് വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. ശബ്ദം ഉണ്ടാക്കാതെ മെല്ലെ വാതിൽ അടച്ച് ആ രൂപം അവരുടെ കട്ടിലിന്റെ ഭാഗത്തേക്ക് മെല്ലെ നടന്ന് അടുത്തു.
കുറച്ച് നിമിഷങ്ങൾ കട്ടിലില്‍ പുതച്ച് കിടക്കുന്ന നവ്യയുടെ സുന്ദരമായ മുഖത്തേക്ക് നോക്കി അവളുടെ ശരീരത്തിന്റെ ഏതാനും ഇഞ്ചുകളുടെ മാത്രം അകലത്തിൽ ആ രൂപം നിന്നു. അല്പം കഴിഞ്ഞ് ആ രൂപം വിറയ്ക്കുന്ന ഒരു കൈ നവ്യയുടെ നേരെ നീട്ടി……
തുടരും…
