ചന്ദ്ര വേദം – 3 1അടിപൊളി  

ചന്ദ്ര വേദം – 3

[ മന്ത്രവാദി ]

[ Previous Part ] [ www.kambi.pw ]


Kambi Stories
ഓം ഹ്രീം … ആവിർഭവ 🪄

അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ അഭിപ്രായത്തോടൊപ്പം കമൻ്റ് ബോക്സിൽ അറിയിക്കണേ. എക്സാം തിരക്കിൽ പെട്ടത് കൊണ്ടാണ് ലേറ്റ് ആയത്. അടുത്ത ഭാഗം ഉടനെ തരാൻ നോക്കാം. Hope you will enjoy the story.

**********

സൂര്യമംഗലം തറവാടിൻ്റെ സർവ്വ പ്രൗഡിയും ചേർന്ന രൂപമായിരുന്നു ചന്ദ്രശേഖരൻ. അധ്യാപകൻ ആയ ശേഖരൻ തനിക്ക് കിട്ടിയ കുടുംബ സ്വത്തുകൊണ്ട് സ്‌കൂൾ പണിതു. ആ നാട്ടിലുള്ളവർക്ക് അതൊരു വല്യ ആശ്വാസമായിരുന്നു. പിന്നീട് ബാക്കി ഉണ്ടായിരുന്ന സ്വത്തും തൻ്റെ സമ്പാദ്യവും ചേർത്ത് ഒരു ഹോസ്പിറ്റലും പണിയാൻ തീരുമാനിച്ചു. അതിൽ മറ്റുപ്രമാണിമാരും താൽപര്യം കാണിച്ചപ്പോൾ അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു ഹോസ്പിറ്റലും ചെറുവന്നൂർക്കാർക്ക് സ്വന്തമായി.

മകൻ്റെ പക്വതയാർന്ന പ്രവൃത്തിയും തീരുമാനങ്ങളും ശേഖരൻ്റെ അച്ഛൻ ഏറെ ബഹുമാനിക്കുകയും തനിക്ക് ശേഷം തറവാടിൻ്റെ അധികാരം മൂത്ത മകനായ ചന്ദ്രശേഖരനായിരിക്കുമെന്നും പ്രഖ്യാപിച്ചു. അത് ചന്ദ്രശേഖൻ്റെ സഹോദരൻ രാമശേഖരനിൽ കടുത്ത നീരസം ഉണ്ടാക്കി. പോകെ പോകെ ഇരുവർക്കും കല്യാണവും കഴിഞ്ഞു. ചന്ദ്രശേഖരനു വധുവായി ഭവാനിയും രാമനു വധുവായി സീതയേയും അവർ തന്നെയാണ് കണ്ടെത്തിയത്.

അച്ഛനിൽ നിന്ന് അകൽച്ച തോന്നിയ രാമശേഖരൻ തൻ്റെ അവകാശങ്ങളും വാങ്ങി ഭാര്യയേയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോയി. അച്ഛൻ്റെ കാലശേഷം ചന്ദ്രശേഖരൻ ചെറുവന്നൂർക്കാരുടെ പ്രധാന പ്രമാണിയും നാട്ടുക്കാരുടെ ബഹുമാന്യനായ അധ്യാപകനും ആയി. ഭവാനി തറവാട്ടിലെ പുറം പണിക്കാരുടെ പ്രിയപ്പെട്ട ഭവാനിയമ്മയും ആയി. മകൻ്റെ രണ്ടു മക്കളെ കാണാനുള്ള ഭാഗ്യമേ ദൈവം ശേഖൻ്റെ അച്ഛനും അമ്മയ്‌ക്കും കൊടുത്തുള്ള. മകൻ്റെ കയ്യിൽ തറവാട് ഭദ്രമാണെന്ന സമാധാനത്തിൽ ഇരുവരും എന്നന്നേക്കുമായി കണ്ണടച്ചു . കാലങ്ങൾ പോകെ ബിസിനസിൽ നഷ്‌ടംവന്ന ഓരോ പ്രമാണിമാരുടെയും മക്കൾ ഹോസ്പിറ്റലിൽ അവർക്കുള്ള ഓഹരിയും വാങ്ങി പോയി.

അങ്ങനെ ഹോസ്പിറ്റൽ സൂര്യമംഗലത്തിൻ്റെ അധികാരത്തിൽ ആയി. അതോടെ കണ്ണൂരിൻ്റ ഹൃദയഭാഗത്തേക്ക് ആ ഹോസ്പിറ്റൽ വ്യാപിക്കുകയും ചെറുവന്നൂറിലേത് ഒരു ക്ലിനിക്കായി മാറുകയും ചെയ്തു. സ്വന്തം സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കൊണ്ടുവരുകയും പ്രിൻസിപ്പാളായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു ശേഖരൻ .ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ചന്ദ്രശേഖരൻ അച്ഛനെ കടത്തി വെട്ടി അഞ്ചു മക്കൾക്ക് ജന്മം നൽകി.

മൂത്തപുത്രൻ മാധവനെ കോളേജ് ജീവിതം കഴിഞ്ഞ് സൂര്യമംഗലം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ചെയർമാൻ ആയി നിയമിച്ചു. ഭാര്യ മീനാക്ഷി ഒരു കോളേജ് അധ്യാപികയാണ്. മക്കൾ അഞ്ചന, അരവിന്ദ്. ശേഖരൻ തൻ്റെ സ്ഥാനത്തേക്ക് കരുതി വച്ചിരിക്കുന്നത് മാധവനെ ആണ്.

രണ്ടാമതായി ജനിച്ചത് ഒരു സുന്ദരിയായിരുന്നു. ശ്രീദേവി. എല്ലാ വീട്ടിലും ഒരു തലതെറിച്ചത് ഉണ്ടാവുല്ലൊ, സൂര്യമംഗലത്തെ തലതെറിച്ചത് ശ്രീദേവി ആണ്. വച്ചെടുത്ത് നിക്കാതെയുള്ള പുള്ളി പാവടക്കാരിയെ മാധവന് വല്യ ഇഷ്‌മായിരുന്നു. അവൾക്കും . ശീദേവിയുടെ എല്ലാ തൊട്ടിത്തരത്തിനും കൂടെ നിൽക്കുന്ന ആളാണ് മാധവൻ. പഠിക്കാൻ പോയെടുത്തുന്നു പ്രേമിച്ച്

വയറ്റിലുണ്ടാക്കി കൊണ്ട് വന്ന ശ്രീദേവിയെയും രഘുനാദിനേയും പെട്ടെന്ന് തന്നെ കെട്ടിച്ചു.

അവൾ ഓരാൺ കുഞ്ഞിനു ജന്മവും നൽകി. സൂര്യമംഗലത്തെ പുതിയ തലമുറയുടെ ആദ്യ പിൻഗാമി ആയി കാശിദേവ് വളർന്നു. അത് മാധവന് അത്ര ദഹിക്കുന്ന കാര്യമായിരുന്നില്ല. ഇക്കാലമത്രയും മാധവൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും അവിടെ ഇല്ലാതായി. തൻ്റെ ഭാര്യയുടെ ആദ്യ പ്രസവം അലസി പോയത് മാധവനെ എറെ വിഷമത്തിൽ ആക്കിയിരുന്നു അതിൻ്റെ കൂടെ ഇതും. പക്ഷേ കാശിയുടെ മുഖം കണുന്നത് വരെ മാത്രമേ അതിനായുസുണ്ടായിരുന്നു. ശേഖരൻ്റെ കാര്യവും മറിച്ചായിരുന്നില്ല.ആ ഓമനത്തമുള്ള മുഖം കണ്ടതും മാധവനിൽ പുഞ്ചിരി വിടർന്നു. കാശിയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം മീനാക്ഷി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. അഞ്ചന മാധവ് .

Leave a Reply

Your email address will not be published. Required fields are marked *