നിഗൂഢ ലോകങ്ങൾ – 3 1അടിപൊളി  

” അതിനെന്താ ജീന നമുക്ക് പോവാം ”

ഞായറാഴ്ച ആയത് കൊണ്ടു അമ്മ വീട്ടിൽ ഉള്ളത് കൊണ്ടു എന്തായാലും ഇന്ന് മുറി അടച്ചു ഇരിക്കാൻ പറ്റില്ല. അപ്പൊ പിന്നെ ജീനയുടെ കൂടെ പോയാൽ ജീനയുടെ പരാതി മാറി കിട്ടുമല്ലോ.

ഇനി കെവിന്റെ അമ്മയെ കുറിച്ച് പറയാം. സാധാരണയിൽ നിന്ന് ഒരല്പം ഉയരം അവർക്ക് ഉണ്ട്. കെവിനും ഏതാണ്ട് അത്രയും തന്നെ ഉണ്ട്. അവന്റെ അമ്മയുടെ അതെ ഛായ ആയിരുന്നു അവന്റേതും. അമ്മയുടെ പേര് എലിസബത് എന്നായിരുന്നു. വീട്ടിൽ പണ്ട് മുതലേ ബെറ്റി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. നാട്ടുകാർക്കും ആ പേരെ അറിയൂ. പ്രായം 40 ആയി എങ്കിലും ശരീരം സൂക്ഷിക്കുന്ന കൂട്ടത്തിൽ

ആയിരുന്നു ബെറ്റി. നാട്ടിൽ തന്നെ ഒരു കോളേജിൽ ഓഫീസ് സ്റ്റാഫ് ആയിരുന്നു ബെറ്റി. വ്യായാമം ചെയ്തു ശരീരം സൂക്ഷിക്കുന്ന ബെറ്റിക്ക് കോളേജിൽ ആൺകുട്ടികളുടെ ഇടയിൽ ആരാധകർ ഒരുപാട് ഉണ്ടായിരുന്നു എല്ലാ കാലത്തും. പക്ഷേ ബെറ്റി അതൊക്കെ തമാശ ആയിട്ടേ കണ്ടിട്ടുള്ളു. ഓണത്തിന് ബെറ്റി സെറ്റ് സാരി ഉടുത്തു അണിഞ്ഞു ഒരുങ്ങി വരുമ്പോ പെൺകുട്ടികൾ പോലും നാണിച്ചു പോകും. ഇങ്ങനെ ഒക്കെ ആണെങ്കിലും തികച്ചും നാട്ടിൻപുറത്തു കാരി ഒരു 80സ് ജനറേഷൻ ആയ ബെറ്റി വളരെ യാഥാസ്തിക കാഴ്ചപ്പാട് ഉള്ള ആളായിരുന്നു. മോശമായി ഒരിക്കലും വസ്ത്രം ധരിച്ചിട്ടില്ല. ഒരിക്കലും തനിക് ചേരാത്ത ഒരു സദസ്സിലോ ഗോസിപ്പിലോ ബെറ്റി ഉണ്ടാകില്ല. വളരെ അച്ചടക്കം ഉള്ള പതിവ്രത ആയ ഒരു സാധാരക്കാരി.

കെവിൻ ആയിരുന്നു ഭർത്താവ് ഇല്ലാത്തപ്പോ അവരുടെ ഏക ആശ്വാസം. മകൻ വളർന്നു വലുതായി എങ്കിലും അവനെ ഒരു കുട്ടിയെ പോലെ തന്നെ കെയർ ചെയ്തിരുന്നു അവർ. ഒരിക്കലും കെവിനെ ഒന്നിനും ബെറ്റി ശിക്ഷിച്ചിട്ടില്ല. കണ്ണുരുട്ടി ഒന്ന് പേടിപ്പിച്ചിട്ട് പോലുമില്ല. അതുകൊണ്ട് അമ്മയെ അവന് വലിയ ഭയം ഉണ്ടായിട്ടില്ല ഒരിക്കലും..

അങ്ങനെ ഒരു മാസത്തിനു ശേഷം ജീനയുടെ നിർബന്ധത്തിന് വഴങ്ങി കെവിൻ വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നു. ബെറ്റിക്ക് സന്തോഷം ആയി. എത്ര എന്ന് വച്ച ചെറുക്കൻ വീടിന്റെ അകത്ത് അടച്ചു കൂടി ഇരിക്കുന്നെ.

ജീനയും സുമിയും ഒരു സ്കൂട്ടറിൽ ആയിരുന്നു വന്നത്. കെവിൻ അവന്റെ അമ്മയുടെ സ്കൂട്ടർ എടുത്തു. എവിടേക്കാ പോകുന്നെ എന്ന് അറിയില്ല. അവൻ അവരെ ഫോളോ ചെയ്തു. കുറച്ചു കഴിഞ്ഞ് അവർ വണ്ടി നിർത്തി. ജീന ഇറങ്ങി

വന്നു അവന്റെ കൂടെ കേറി ഇരുന്നു.

കെവിൻ അത് ആസ്വദിച്ചു. ജീന ഒരു തന്റെടക്കാരി ആണെന്ന് അവന് അറിയാം. അങ്ങനെ ഉള്ള ജീന തന്റെ കൂടെ ഇരിക്കുന്നത് അവനൊരു അഭിമാനം ആയി തോന്നി. അവൻ വണ്ടി ഓടിച്ചു കൊണ്ടു ചോദിച്ചു. ” എങ്ങോട്ടാ പോകുന്നെ തിയേറ്ററിൽ ആണോ സിനിമ കാണാൻ ”

ജീന : ” നീ അവളുടെ പുറകെ വിട്. നമ്മൾ പോകുന്നത് കൊരട്ടി മലയിൽ ആണ്.

കെവിൻ : “ഏയ്‌… അവിടേക്കോ. പ്രേതം ഉണ്ടെന്ന് പറയുന്ന ആ മലയിലോ. ”

ജീന : ” പ്രേതം ഒക്കെ ചുമ്മാതെ അല്ലെടാ. അവിടെ ആകുമ്പോ വേറെ ആരും വരില്ല. ”

കെവിൻ ഭയന്ന് പോയി എങ്കിലും മറുത്ത് ഒന്നും പറയാൻ നിന്നില്ല.

ഒരു മലഞ്ചേരുവിൽ വണ്ടി നിർത്തി സുമി. കെവിനും പിന്നിൽ നിർത്തി. നിറഞ്ഞ കാടും പുല്ലും വളർന്നു പച്ചപ്പിന്റെ ഒരു നിഗൂഢ ലോകത്തിലേക്ക് സുമിയും ജീനയും കെവിനെ കൊണ്ടുപോയി. നിറയെ മരങ്ങൾക്ക് ഇടയിൽ കൂടി നടന്നു പൊളിഞ്ഞു കിടന്ന ഒരു കരിങ്കൽ കെട്ടിടത്തിൽ എത്തുന്നു.

കെവിൻ : “ഇതേതാ ഈ സ്ഥലം ”

ജീന : ” ഇത് പഴയ ഒരു അമ്പലം ആണ്. കാട് കയറി ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് പുറത്ത് ആർക്കും അറിയില്ല. നീ ഇരിക്ക്.

അവിടെ ഒരു കരിങ്കൽ ഭീതിയോട് ചേർന്ന് കുറച്ചു ഉയരത്തിൽ ഒരു തറ വൃത്തി ആക്കി ഇട്ടിരിക്കുന്നു. സുമി ബാഗിൽ നിന്ന് ഒരു ബെഡ്ഷീറ്റ് എടുത്തു അവിടെ വിരിച്ചിട്ട് കയറി ഇരുന്നു തറയിൽ. ജീന

അവളുടെ അടുത്ത് ഇരുന്നു. കെവിൻ മടിച്ചു നിന്ന് പക്ഷേ ജീന പിടിച്ചു ഇരുത്തി.

സുമി ബാഗിൽ നിന്ന് ഒരു മദ്യക്കുപ്പി എടുത്തു വയ്ക്കുന്നു. കൂടെ മൂന്ന് ഗ്ലാസ്. പിന്നെ ഒരു പാക്കറ്റ് സിഗരറ്റ്.

Leave a Reply

Your email address will not be published. Required fields are marked *