നിർമല – 7 Likeഅടിപൊളി  

ഹമ് മാറി അങ്കിളെ അതല്ലേ മീനുട്ടി വീട്ടിലേക്ക് വന്നത്..

ആണോ.

ഈ അങ്കിളിന് ഒന്നും അറിയില്ല.

അമ്പടി കള്ളി…

മീനുട്ടിയുടെ ചിരി കണ്ട് നിർമലയും ശ്രീയും അവളെ തന്നെ നോക്കി നിന്നു.

എനിക്ക് ഒന്നും കൊണ്ടുവന്നില്ലേ അങ്കിളെ എന്നുള്ള ചോദ്യം കേട്ട് ശ്രീ അവന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചോക്ലേറ്റ് രണ്ടെണ്ണം പുറത്തെടുത്തോണ്ട് അവൾക്ക് നേരെ നീട്ടി..

ആ രണ്ടെണ്ണം എന്ന് പറഞ്ഞോണ്ടു മീനുട്ടി കൈ നീട്ടിയതും അടുത്ത് തന്നെ നിന്നിരുന്ന നിർമല അതിലൊന്ന് വലിച്ചെടുത്തു.

അമ്മേ മീനുട്ടിക്കുള്ളതാ.

അയ്യടാ മീനുട്ടി ഒന്ന് കഴിച്ചാമതി..

പറ്റില്ല പറ്റില്ല.

രണ്ടും മീനുട്ടിക്ക് തന്നെ വേണം.

അതൊന്നും പറ്റില്ല

എന്റെ ശ്രീ കൊണ്ട് വന്നതാ ഒന്ന് എനിക്കുള്ളതാ അല്ലെ ശ്രീ.

ശ്രീ രണ്ടുപേരുടെയും സംസാരം രസിച്ചോണ്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു.

അല്ലല്ലോ അങ്കിളെ രണ്ടും മീനുട്ടിക്കുള്ളതല്ലേ. പറ അങ്കിളെ രണ്ടും മീനുട്ടിക്ക് ഉള്ളതല്ലേ..

അല്ലല്ലോ ശ്രീ ഒന്നെനിക്കുള്ളതല്ലേ.എന്ന് പറഞ്ഞോണ്ടു നിർമല ശ്രീയുടെ തോളിൽ ചാരി നിന്നു.

ശ്രീ മീനുട്ടിയെ എടുത്തുയർത്തി അവളുടെ കവിളിൽ മുത്തം കൊടുതോണ്ട് അതെ മീനുട്ടിക്ക് അങ്കിൾ ഇനിയും കൊണ്ട് തരാം ഇപ്പൊ അമ്മ ഒന്നെടുത്തോട്ടെ പാവമല്ലേ മീനുട്ടിയുടെ അമ്മ.

മീനുട്ടി നിർമലയെയും ശ്രീയെയും മാറി മാറി നോക്കി കൊണ്ട് നിന്നു.

നിർമല അവളെ കളിയാക്കുമ്പോലെ ചിരിച്ചോണ്ട് ശ്രീയുടെ അരികെ ചാരികൊണ്ട് നിന്നു.

കണ്ടോ കണ്ടോ അങ്കിളെ അമ്മ മീനുട്ടിയെ കളിയാക്കുവാ.

ആഹാ അത്രക്കായോ..

ഇല്ല ഇല്ലാ ശ്രീ അവള് വെറുതെ പറയുവാ.

ആണോ മീനുട്ടി.

മീനുട്ടിയുടെ അമ്മ പാവമല്ലേ ഒന്ന് അമ്മ കഴിച്ചോട്ടെ.

ച്ചും അങ്കിൾ അമ്മയുടെ കൂടെ അല്ലെ മീനുട്ടിക്ക് ആരും ഇല്ലാ എന്ന് പറഞ്ഞോണ്ട് അവള് കവിള് വീർപ്പിച്ചു നിന്നു.

അയ്യേ ആരാ പറഞ്ഞെ മീനുട്ടിക്ക് ആരും ഇല്ലെന്ന് ദേ അങ്കിൾ ഉണ്ട് അമ്മയുണ്ട് പിന്നെ അമ്മൂമയുണ്ട് ഇനിയും വേറെ ആരാ വേണ്ടേ മീനുട്ടിക്ക്..

എന്നിട്ട് അങ്കിൾ അമ്മയുടെ കൂടയല്ലേ കിടക്കാറുള്ളത്.

മീനുട്ടി പറഞ്ഞത് കേട്ട് ശ്രീയും നിർമലയും മുഖത്തോട് മുഖം നോക്കി നിന്നുപോയി.

ആ അതില്ലേ മീനുട്ടി മീനുട്ടിക്ക് വയ്യാത്തോണ്ടല്ലേ അങ്കിൾ അമ്മയുടെ കൂടെ കിടന്നേ എന്ന് പറഞ്ഞോണ്ടു നിർമല അകത്തെക്ക് ഒന്ന് നോക്കി.

ഹാവൂ ആരും ഇല്ലാ എന്ന് ആശ്വാസം കൊണ്ടു.

ആ അത് ശരിയാ മീനുട്ടിക്ക് പനിയായത്

കൊണ്ടല്ലേ.

ഇനി എപ്പോ കിടക്കുമ്പോഴും അങ്കിൾ മീനുട്ടിയുടെ കൂടെയേ കിടക്കു പോരെ.

ഹമ്

എന്നാ ഇനി ഇതാരോടും പറയരുത് കേട്ടല്ലോ.

ഹമ് പറയില്ല അങ്കിൾ മീനുട്ടിയുടെ കൂടെയേ കിടക്കാവു..

ഹമ് ഒകെ സമ്മതിച്ചു അങ്കിൾ ഇനി എന്നും മീനുട്ടിയുടെ കൂടെയേ കിടക്കു പോരെ.

ഹമ്.

എന്നാ അങ്കിളിനു ഒരു ഉമ്മ താ.

മീനുട്ടി ശ്രീയുടെ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചോണ്ടിരുന്നു. ഇതെല്ലാം കണ്ടോണ്ടു നിർമലയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപോലെ തോന്നി അവള് കണ്ണ് തുടച്ചോണ്ട്. ശ്രീ ഇരിക്ക് ഞാൻ ചായ എടുത്തോണ്ട് വരാം എന്നും പറഞ്ഞു അടുക്കളയിലേക് നീങ്ങി.

ശ്രീ നേരെ മീനുട്ടിയെയും എടുത്തോണ്ട് അകത്തേക്ക് നടന്നു.

ആ മോനെ നീ എപ്പോ വന്നെടാ എന്ന് ചോദിച്ചോണ്ട് ശ്രീയുടെ അമ്മ അവനെ നോക്കി ചിരിച്ചു.

അങ്കിൾ കുറെ നേരമായല്ലോ വന്നിട്ട് ദേ നോകിയെ ചോക്ലേറ്റ് അങ്കിൾ കൊണ്ടുവന്നതാ അമ്മുമ്മേ.

ആഹാ ചോക്ലേറ്റ് ഒകെ ഉണ്ടോ.

ഹമ്.

അമ്മുമ്മക്ക് ഇല്ലേ മീനുട്ടി.

അതിനങ്കിൾ രണ്ടെണ്ണല്ലേ കൊണ്ട് വന്നുളൂ

എന്നിട്ട് ഒന്നെവിടെ നി കഴിച്ചോ..

ഇല്ല ഇല്ല ഒന്ന് മീനുട്ടിക്കും ഒന്ന് അമ്മയ്ക്കും എന്റേതാ ഇത്.

ആഹാ അമ്മയ്ക്കും ഉണ്ടോ മീനുട്ടി.

ഹമ് രണ്ടും മീനുട്ടിക്ക് ഉള്ളതായിരുന്നു അമ്മ മീനുട്ടിയുടെ കയ്യിൽ നിന്നും തട്ടി പറിച്ചതാ അല്ലെ അങ്കിളെ.

ഹമ് ഹമ്.

ആണോ അമ്മ അതും ചെയ്തോ.

ഹമ് മീനുട്ടി പാവം ആയതോണ്ട് കരഞ്ഞില്ല അല്ലെ അങ്കിളെ.

ഹമ് ശരിയാ ശരിയാ

Updated: November 4, 2026 — 12:45 pm

Leave a Reply

Your email address will not be published. Required fields are marked *