മോള് വാ അങ്കിൾ കുളിച്ചോട്ടെ.
ആ ശ്രീ തോർത്ത് ഞാനെടുത്തു തരാം എന്ന് പറഞ്ഞോണ്ടു നിർമല മീനുട്ടിയെയും കൂട്ടി അവളുടെ റൂമിൽ പോയി പുതിയ ഒരു തോർത്തും കൂടെ ഒരു സോപ്പും എടുത്തോണ്ട് വന്നു.
മീനുട്ടിയുടെ കൈകളിൽ നിന്നും അത് രണ്ടും വാങ്ങിച്ചോണ്ട് ശ്രീ ബാത്‌റൂമിലേക്ക് പോയതും.
നിർമല മീനുട്ടിയുടെ കവിളിലും കണ്ണുകളിലും ഒക്കെ ഉമ്മവെച്ചോണ്ട് നിന്നു.
എന്താ അമ്മേ.
ഒന്നുമില്ല മീനുട്ടി.
പിന്നെ എന്തിനാ അമ്മ കുറെ ഉമ്മ തന്നെ.
മീനുട്ടി എന്റെ മോളായത് കൊണ്ട് എന്തെ വേണ്ടേ.
ഹമ് വേണം വേണം.
എന്നാ വാ നമുക്കു നമ്മുടെ റൂമിലേക്ക് പോകാം.
അപ്പൊ അങ്കിളോ.
മീനുട്ടിയുടെ അങ്കിള് ഇല്ലേ അങ്കിള്.
ഹമ്.
ഇന്നുമുതൽ ഇവിടെ ഈ റൂമിൽ.
എന്നാ മീനുട്ടിയും ഇനി ഇവിടെയാ കിടക്കുന്നെ
അതെന്തിനാ.
അമ്മ പറഞ്ഞില്ലേ ഇനി മുതൽ മീനുട്ടി അങ്കിളിന്റെ കൂടെ കിടന്നോ എന്ന്.
എപ്പോ.
നേരത്തെ അങ്കിള് വന്നപ്പോ..
അമ്മ അങ്ങിനെ പറഞ്ഞോ.
ഹമ് പറഞ്ഞു പറഞ്ഞു.
അപ്പൊ അമ്മയോ മീനുട്ടി..
അമ്മ അമ്മേടെ റൂമിൽ.
ആഹാ അങ്ങിനിപ്പോ എന്നെ തനിച്ചാക്കി നിങ്ങള് അങ്കിളും മോളും കൂടെ കിടക്കേണ്ട.
അമ്മ പറഞ്ഞിട്ടല്ലേ.
എന്ന് വെച്ച്.
എന്നാ അമ്മയും ഞങ്ങടെ കൂടെ കിടന്നോ. പക്ഷേങ്കിൽ അങ്കിളിന്റെ മേലെ കിടക്കുന്നതു മീനുട്ടി ആയിരിക്കും അതിന് സമ്മതം ആണോ.
അഹ അമ്പടി നി ആള് കൊള്ളാല്ലോ.
ഇപ്പോയെ സ്ഥാനം ഒക്കെ ഉറപ്പിച്ചു വെച്ചേക്കുവാ അല്ലെ കള്ളി.
അല്ലേങ്കിൽ അമ്മ സമ്മധിച്ചില്ലേങ്കിലോ.
മോളുടെ സംസാരം കേട്ട് നിർമല ചിരിച്ചോണ്ട് അമ്മ സമ്മതിച്ചു പോരെ.
ഹമ് എന്നാ ഓക്കേ..
എന്നാ വാ നമുക്കിപ്പോ അങ്കിളിനുള്ള ഫുഡ് എടുത്തു വെക്കാം വാ മീനുട്ടി എന്ന് വിളിച്ചോണ്ട് നിർമല മീനുവിനെയും കൂട്ടി റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
അവള്പതിവില്ലാത്ത സന്തോഷത്തോടെ ഫുഡ് എല്ലാം എടുത്തു വെച്ചപ്പോയെക്കും മീനുട്ടി അമ്മമാരുടെ അടുത്തേക്ക് പോയിരുന്നു. ആഹാ നല്ല ആളാ എന്റെ മീനുട്ടി എല്ലാം
എടുത്തു വെക്കാം എന്ന് പറഞ്ഞിട്ട് നി അവിടെ പോയി ഇരിക്കുവാനോ മീനുട്ടി.
അമ്മേ ഞാൻ കുറച്ചു നേരം അങ്കിളിന്റെ അമ്മയോട് സംസാരിക്കട്ടെ.
ഹോ ഹോ എന്താണാവോ ഇത്ര സംസാരിക്കാൻ.
അതാമ്മ അറിയേണ്ട.
ഹമ് എന്നാ ആയിക്കോട്ടെ.
അതുംപറഞ്ഞോണ്ട് നിർമല ശ്രീയെ വിളിക്കാനായി റൂമിലേക്ക് നടന്നു.
ഡോർ തുറന്നതും നിർമല മുഖത്ത് കൈവെച്ചു കണ്ണ് മറച്ചോണ്ട് അയ്യേ എന്ന് പറയുന്നത് കേട്ടാണ് ശ്രീ കണ്ണാടിയുടെ മുന്നിൽ നിന്നും തിരിഞ്ഞു നോക്കിയത്.
അവന് എന്താ ചെയ്യേണ്ടേ എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കൊണ്ടിരുന്നു.
അയ്യേ ശ്രീ വേഗം മുണ്ട് എടുത്തിടുത്തെ എന്ന് പറഞ്ഞോണ്ടു നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.
അപ്പോഴേക്കും ശ്രീ അവള് മുന്നേ കൊടുത്ത തോർത്ത് എടുത്തു ഉടുത്തോണ്ട് എന്താ എന്താ ചേച്ചി.
എന്താന്നോ ശ്രീ എങ്ങിനെയാ നില്കുന്നെ.
അത് ചേച്ചി കുളിച്ചു വന്നു നിന്നേയുള്ളു.
എന്നിട്ട് മുണ്ടെടുത്തോ ശ്രീ.
ഹമ് എടുത്ത് ഇനി കണ്ണ് തുറന്നോ.
നിർമല മുഖത്തെ കയ്യ് മാറ്റി കണ്ണ് തുറന്നു ശ്രീയെ ഒന്ന് നോക്കി.
ഹാവൂ എന്ന് നിശ്വാസം എടുത്തോണ്ട്.
ശ്രീ എന്താ ഇങ്ങിനെ.
എങ്ങിനെ.
ഇവിടെ വേറെയും ആൾകാർ ഉള്ളതാ ശ്രീയുടെ അമ്മയും എന്റെ അമ്മയും ഒക്കെ ഉള്ളതാ അവര് പോട്ടെ എന്ന് വെക്കാം മീനുട്ടി എങ്ങാനും വന്നു കണ്ടിരുന്നേൽ.
സോറി ചേച്ചി അറിയാതെ.
അവിടെ എപ്പോഴും ഒറ്റക്കായിരുന്നല്ലോ.
അവിടെ കൂടെ ഒരുത്തനും ഉണ്ടായിരുന്നില്ലേ.
ഹമ് അവൻ പോയേ പിന്നെ ഒറ്റക്കായിരുന്നല്ലോ അത് മാത്രമല്ല അധികവും ഞങ്ങൾ രണ്ടുപേരും രണ്ടു സമയത്താ വരാറ്.
എന്ന് വെച്ച് ഇങ്ങിനെയാണോ അവിടെ നടന്നിരുനെ.
അതല്ല.
പിന്നെ.
ദേ ശ്രീ മോളെ സൂക്ഷിക്കണം കേട്ടല്ലോ.
അവളിപ്പോ തന്നെ അമ്മമാരുടെ അടുത്താ.
അതിനെന്താ.
എന്തൊക്കെ പറഞ്ഞു കൊടുക്കുവോ ആവോ.അതോർത്തൊണ്ടു വന്നപ്പോഴാ ശ്രീ ഈ കോലത്തിൽ.
അതും വാതിൽ കൊളുത് പോലും ഇടാതെ.
ഇനി സൂക്ഷിച്ചോളാം ചേച്ചി.
ഹമ് അതാ നല്ലത്.
