നിർമല – 7 Likeഅടിപൊളി  

ആഹാ അമ്മുമ്മക്ക് ഇല്ലേ അപ്പൊ.

അയ്യോ അങ്കിൾ മറന്നു കാണും

ഇനി വരുമ്പോൾ

അമ്മുമ്മക്കും കൊണ്ട് വരും അല്ലെ അങ്കിളെ.

ഹമ്

ഉറപ്പല്ലേ മീനുട്ടി.

ഉറപ്പ് അല്ലെ അങ്കിളെ.

ഹാ ഉറപ്പ്.

എന്നിട്ട് അമ്മയെവിടെ മീനുട്ടി.

അങ്കിളിനു ചായ എടുക്കാൻ പോയേക്കുവാ.

ആഹാ നീയെന്താ കൊടുത്തേ.

ഞാൻ കുറെ ഉമ്മ കൊടുത്തു.

അല്ലാതെ മീനുട്ടിയുടെ അടുത്ത് വേറെ ഒന്നും ഇല്ലാലോ.

ഹമ് നല്ല കുട്ടി.

എന്നും കൊടുക്കുമോ.

ഹമ് അങ്കിൾ വരുമ്പോയൊക്കെ കൊടുക്കും അല്ലെ അങ്കിളെ.

ഹമ് ഹമ്.

എന്നാലല്ലേ മീനുട്ടിക്ക് ചോക്ലേറ്റ് തരു.

അമ്പടി കേമി. നീ ആള് കൊള്ളാലോ.

അപ്പൊ അതിനാണല്ലോ ഉമ്മ കൊടുക്കുന്നത്.

ഹമ് എന്ന് മൂളിക്കൊണ്ട് മീനുട്ടി ചിരിച്ചു.

മതി മതി അവളെ താഴെ ഇറക്കിയേ ശ്രീ.

അമ്മക്ക് അസൂയയാ.

ആഹാ അതെന്തിനാ മീനുട്ടി.

ഞാൻ അങ്കിളിനെ ഉമ്മവെക്കുന്നതിന്.

മീനുട്ടി വേണ്ട കേട്ടോ.

ച്ചും എന്ന് പറഞ്ഞോണ്ടു അവള് ശ്രീയുടെ ദേഹത്തേക്ക് ഒട്ടി കിടന്നു.

എടി ഒന്ന് താഴെ ഇറങ് അങ്കിള് ഈ ചായ ഒന്ന് കുടിച്ചോട്ടെ..

പറ്റില്ല എന്നും പറഞ്ഞോണ്ടു മീനുട്ടി ശ്രീയുടെ ദേഹത്തു അതെ കിടപ്പ് തുടർന്നു.

അപ്പോഴാണ് നിർമലയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്.

ആ മോൻ എപ്പോ വന്നു ഇവള് ഇറങ്ങിയില്ലേ മോനെ.

അവള് എന്റെ മീനുട്ടിയല്ലേ അമ്മേ.

അമ്മേ കണ്ടോ അവള് ഈ ചായപോലും ശ്രീയെ കൊണ്ട് കുടിക്കാൻ സമ്മതിക്കാതെയാ ശ്രീയുടെ ദേഹത്തു കയറി ഇരിക്കുന്നെ.

ആണോ മീനുട്ടി.

ച്ചും ഞാൻ ഇറങ്ങില്ല.

അത് കണ്ട് നാലു പേരും ചിരിച്ചോണ്ട് നിന്നു.

എന്നാ നീ ഈ ചായ അങ്കിളിനു കൊടുക് പെണ്ണെ എന്നും പറഞ്ഞോണ്ടു നിർമല അവളെ നോക്കി.

അങ്കിളിനു

കുടിക്കാല്ലോ അല്ലെ അങ്കിളെ.

ഹമ്.

ആഹാ എന്നാലും നീ ഇറങ്ങാൻ കൂട്ടാക്കില്ല അല്ലെ.

ച്ചും ഇല്ലാ.

ശ്രീ അവിടെ ഇരുന്നു കുടിച്ചോ അല്ലാതെ അവളിറങ്ങുന്നത് വരെ നിന്നാൽ ചായ ചൂട് ആറി പോകും.

ഹമ് എന്ന് പറഞ്ഞോണ്ടു ശ്രീ ചെയറിലേക്ക് ഇരുന്നു.

അടുത്തായി തന്നെ ശ്രീയുടെ അമ്മയും മറ്റേ സൈഡിൽ നിർമലയും ഇരുന്നു.

ശ്രീ ചായ കുടിച്ചോണ്ട് നിൽക്കേ നിർമലയുടെ അമ്മ.

മോനെ നി ഇനി അങ്ങോട്ട് പോകണ്ട.

എങ്ങോട്ട് അമ്മേ എന്ന് ചോദിച്ചോണ്ട് ശ്രീ നിർമലയുടെ അമ്മയെ ഒന്ന് നോക്കി.

അതാ മോനിപ്പോ താമസിക്കുന്ന സ്ഥലത്തേക്ക്.

അതെന്തേ അമ്മേ.

ഒന്നുമില്ല മോനിവിടെ ഉള്ളത് ഞങ്ങൾക്കും ഒരു സമാധാനം ആകുമല്ലോ അതാ.ഞാൻ.

അത് കേട്ട് നിർമല അമ്മയെയും ശ്രീയെയും മാറി മാറി നോക്കി കൊണ്ടിരുന്നു.അവൾക്ക് എന്ത് പറയണം എന്നറിയാതെ..

ആ അത് ശരിയാ മോനെ ഞങ്ങൾ ഇന്നലെ അതിനെ കുറിച്ചൊക്കെ പറഞ്ഞുള്ളു..

എന്ത്.

അല്ല നിങ്ങടെ വിവാഹ കാര്യം തന്നെ.

അത് കേട്ട് നിർമല ശ്രീയെ നോക്കി നാണിച്ചു തലതാഴ്ത്തിയിരുന്നു.

ഇനിയിപ്പോ അധിക നാളില്ലല്ലോ അതിനിടയിൽ നി ഇനി അവിടെ ഒറ്റയ്ക്ക് പോയി താമസിക്കേണ്ട.

ഇവിടെ കിടക്കാൻ ഉള്ള സൗകര്യം ഉണ്ടല്ലോ മോനെ.

ഹമ് നോക്കട്ടെ. ശ്രീ അത് പറഞ്ഞതും നിർമല അവന്റെ കാലിൽ മെല്ലെ ചവിട്ടി.

ഹമ് അമ്മമാരുടെ തീരുമാനം അതാണെങ്കിൽ..

ഇവൾക്കും nee ഇല്ലാണ്ട് പറ്റില്ലെന്നായി കണ്ടില്ലേ മോള് ഇരിക്കുന്നെ ഇതൊക്കെ കാണാതിരുന്നാൽ..

മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ എന്ന് ചോദിച്ചോണ്ട് ശ്രീയുടെ അമ്മ നിർമലയെ ഒന്ന് നോക്കി.

കുറച്ചു നേരം കൊണ്ട് ഏതൊക്കെയോ ചിന്തിച്ചു

പോയ നിർമല പെട്ടെന്ന്.

ഏ എന്താ അമ്മേ.

അല്ല മോനിവിടെ നില്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ.

എ എനിക്ക് എന്ത് ബുദ്ധിമുട്ട് അല്ലെ ശ്രീ.

ഹമ് എന്നായാലും നിങ്ങൾ ഒരുമിക്കേണ്ടവർ അല്ലെ മോളെ.

ഹമ് എന്ന് മൂളിക്കൊണ്ട് നിർമല ശ്രീയുടെ കയ്യിൽ തലവെച്ചിരുന്നു.

നിർമലയുടെ അമ്മ പുഞ്ചിരിച്ചോണ്ട്.

ഹമ് സൂക്ഷിച്ചോണം കേട്ടല്ലോ എന്ന് പറഞ്ഞതും നിർമല തല താഴ്ത്തി നാണിച്ചു ഇരുന്നു.

എന്നാ മോൻ പോയി കുളിച്ചേച്ചും വാ അപ്പോഴേക്കും മോള് ഭക്ഷണം എടുത്തു വെക്കും.

ആ ശ്രീ പോയി കുളിചേച്ചും വായോ എന്ന് പറഞ്ഞോണ്ടു നിർമല എണീറ്റു .

മീനുട്ടി കുറച്ചു നേരം ഒന്ന് താഴെ ഇറങ്ങിക്കേ അങ്കിൾ പോയി കുളിച്ചു വന്നോട്ടെ.

Updated: November 4, 2026 — 12:45 pm

Leave a Reply

Your email address will not be published. Required fields are marked *