നിന്ന് ഒഴിഞ്ഞു മാറി കൊണ്ട് പറഞ്ഞു,
” അവരെ വിളിക്ക്, എനിക്കൊരാളെ കാണാനുണ്ട് ടൗണിൽ, വീട്ടിൽ ഇറക്കി കൊടുക്കണോ ” മനു തിരക്ക് അഭിനയിച്ചു.
” ആടാ, എൻ്റെ വീട്ടിൽ അല്ല അവളുടെ വീട്ടിൽ, ”
” അല്ലാഹ്!!! അത് എവിടെയാ, ?!!!” മനു അഭിനയകുലപതിയായി.
“അത് ടൗണിൻ്റെ അടുത്താ, അവള് പറഞ്ഞു തരും, നല്ല കുട്ടിയല്ലേ ഒന്ന് കൊണ്ടുവിടാൻ നോക്ക്, അവൻ നാളെ കഴിഞ്ഞ് വരുവല്ലേ, അവർക്ക് വീട്ടിൽ നിന്നും എന്തോ എടുക്കാനുണ്ട്,” അമ്മായി വിശദീകരിച്ചു.
സാലി….. അമ്മായി നീട്ടി വിളിച്ചു,
” ആ വരുവാ”, അകത്തുനിന്നും സാലിഹയുടെ ശബ്ദം പുറത്തേക്ക് വന്നു, സെക്കന്റുകൾക്കുള്ളിൽ അവള് ഇറങ്ങി വന്നു, മനു ഞെട്ടി പോയി, കറുത്ത പർദ്ദ ഇട്ട് നിക്കബും ഇട്ടാണ് അവൾ വന്നത്,
“ഇതാണോ ആൾ,” മനു അൽഭുതം നിറഞ്ഞ മുഖവുമായി അമ്മായിയോട് ചോദിച്ചു,
” അതെ,!!” റംല ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇതെന്താ ഇങ്ങനെ?! ”
” മൊയ്ലരുടെ ഭാര്യ അല്ലേ!! എന്നും പറഞ്ഞു അമ്മായി ചിരിച്ചു, അപ്പോഴേക്കും കാറിനെ വളയം വെച്ച് സാലി പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു,
മനു അമ്മായിയെ ഒന്ന് നോക്കി, “തന്നെ ഡ്രൈവർ ആക്കിയോ” എന്ന അർത്ഥത്തിൽ, അത് മനസ്സിലായ റംല അവനെ കണ്ണടച്ച് കാണിച്ചു,
“നാ പോവല്ലേ!! ” മനു ചോദിച്ചു, ആ നീണ്ട കണ്ണുകൾ ഒന്നു പിടഞ്ഞു,
റിവേഴ്സ് എടുക്കത്തിൻ്റെ കൂടെ അമ്മായിയോട് ” അമ്മോൻ ഇവിടെ” എന്ന് ചോദിച്ചു, ” വന്നിട്ടില്ല” എന്ന് കൈകൊണ്ട് പറഞ്ഞു, റോഡിലേക്ക് ഇറങ്ങിയ മനു കാർ ടൗണിലേക്ക് പോകുന്ന
റോഡിലേക്ക് കയറി വേഗത്തിൽ ഓടിച്ച് പോയി, ക്രെറ്റ ഇരമ്പി പാഞ്ഞു.
പക്ഷേ ഹൈവേ കയറുമ്പോൾ ഇടത്തേക്ക് പോവണ്ട കാർ വലത്തോട് തിരിഞ്ഞു, മനു സെൻറർ മിറ്ററിലൂടെ ബാങ്കിലേക്ക് നോക്കി, നിക്കബ് ഉയർത്തി, അത് തലയിൽ നിന്നും അഴിച്ച് മാറ്റി സാലി മുന്നോട്ട് ആഞ്ഞ് അവൻറെ കഴുത്തിലൂടെ കൈകോർത്ത് പിടിച്ച് അവൻറെ കവിളിൽ അമർത്തി ഉമ്മ വെച്ചു, സെൻറർ മിററിലൂടെ അവൻ അവളെ നോക്കി, അവൻറെ മുഖത്തോട് മുഖമടിപ്പിച്ചുകൊണ്ട് കൊതിപ്പിക്കുന്ന ഒരു പുഞ്ചിരി അവന് നൽകി ചുണ്ടുകൾ തുറന്നുകാട്ടി, ആ ചുവന്ന ചുണ്ടുകൾ തടിച്ചു വീർത്തിരുന്നു, മനുവിൻ്റെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി വിടർന്നു…….
തുടരും….
ഇതൊരു ചെറിയ പാർട്ട് ആണ്, കുറച്ച് പ്രശ്നങ്ങളും ഓഫീസ് വർക്കും ഉണ്ടായതുകൊണ്ട് എഴുതിയത് ഇടാം എന്ന് കരുതി ഇട്ടതാണ് , ബാക്കിയുള്ളത് വഴിയേ എത്തും, കുറ്റങ്ങളും കുറവുകളും ഉണ്ടെന്നറിയാം, പറഞ്ഞാൽ പരമാവധി തിരുത്തുന്നതാണ്, പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടാണ്, എങ്കിലും അവസാനം പറഞ്ഞ കമന്റുകളെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാവരും ലൈക്ക് ചെയ്തു കമന്റുകൾ നൽകി പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
