“ചോദിക്ക് പെണ്ണേ.
”നിന്റെ മനസ്സിൽ ആരോടും പറയാത്ത, ഇതുവരെ തുറന്നുപറയാത്ത ഒരു രഹസ്യം ഇപ്പോൾ എന്നോട് പറയണം…
നോ എസ്കേപ്പ്!”
അബു കുറച്ചുനേരം സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു….
ദുബായിലെ തണുത്ത റൂമിലും അവന്റെ കൈകൾ വിയർത്തു….
തന്റെ ആകമാർത്ഥ സുഹൃത്തു റാഷിദിന്റെ മുഖം അവന്റെ മനസ്സിൽ വന്നു.
പക്ഷേ, സിനുവിനോടുള്ള അടക്കാനാവാത്ത മോഹം അവന്റെ നിയന്ത്രണം തെറ്റിച്ചു…
അവൻ ഒന്ന് ആലോചിച്ചു…
എന്നിട്ട് പയ്യേ അവളോട് പറഞ്ഞു തുടങ്ങി,
“എന്റെ മനസ്സിലെ ഏറ്റവും വലിയ രഹസ്യം… അത് നീയണ് സിനു…
റാഷിദിന്റെ ഭാര്യയാകുന്നതിന് മുൻപ്,
എന്റെ കണ്മുന്നിൽ നീ വന്ന അന്ന് മുതൽ ഞാൻ നിന്നെ ആഗ്രഹിച്ചിരുന്നു….
പക്ഷേ നീ അവന്റെ പെണ്ണായി…
ഞാൻ എന്റെ വികാരങ്ങൾ ഉള്ളിലൊതുക്കി.”
നാട്ടിലിരുന്ന് ആ മെസ്സേജ് വായിച്ച സിനുവിന്റെ ശ്വാസമൊന്ന് തടഞ്ഞു…
ദാമ്പത്യത്തിൽ സ്നേഹവും പരിഗണനയും കിട്ടാതെ തളർന്നുപോയ അവളുടെ മനസ്സിലേക്ക് ആ വാക്കുകൾ ഒരു കുളിർമഴ പോലെയാണ് പെയ്തിറങ്ങിയത്…
അവൾ പതർച്ചയോടെ ചോദിച്ചു: “അബൂ… നീ എന്തൊക്കെയാ ഈ പറയുന്നേ?”
”സത്യം മാത്രം പറയാം എന്നല്ലേ നമ്മൾ കരാറുണ്ടാക്കിയത് സിനു? ഇനി നിന്റെ ഊഴമാണ്… ട്രൂത്ത് ഓർ ഡെയർ?”
സിനു കുറച്ചു സമയം മൗനമായിരുന്നു.
പ്രവാസത്തിന്റെ ഏകാന്തതയിൽ കിടക്കുന്ന അബുവും, സ്വന്തം വീട്ടിൽ ഒറ്റപ്പെട്ട സിനുവും തമ്മിലുള്ള ആ
രാത്രിയിലെ സംഭാഷണം സൗഹൃദത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയായിരുന്നു….
ഒടുവിൽ സിനു മറുപടി പറഞ്ഞു..
“ട്രൂത്ത്… ചോദിച്ചോ.”
പെണ്ണേ നിന്റെ ഇക്ക റാഷിദിന് പകരം എന്റെ കൈപിടിച്ച് ഈ ദുബായിലേക്ക് വരാൻ നിനക്ക് എപ്പോഴെങ്കിലും തോന്നയിട്ടുണ്ടോ?”
അബു വിറയ്ക്കുന്ന ചുണ്ടിൽ ചിരി വരുത്തി ചോദിച്ചു..
സിനുവിൽ നിന്ന് ഉടൻ മറുപടി വന്നില്ല…
മിനിറ്റുകൾ നീണ്ട ആ നിശബ്ദത അബുവിനെ ശ്വാസം മുട്ടിച്ചു.
സിനുവിൽ നിന്ന് പെട്ടെന്ന് മറുപടിയൊന്നും വന്നില്ല…
നിശബ്ദതയുടെ ആ നിമിഷങ്ങളിൽ അബുവിന്റെ ഹൃദയമിടിപ്പ് കൂടി…
പക്ഷേ, പെട്ടെന്നാണ് സിനുവിന്റെ മറുപടി പയ്യേ അവൾ പറഞ്ഞു തുടങ്ങി…
”അബൂ… ഉത്തരം പറയാൻ എനിക്ക് പേടിയാണ്.
പക്ഷേ, സത്യം പറയാമെന്ന് വാക്ക് തന്നതല്ലേ…
പല രാത്രികളിലും കരഞ്ഞുതീർക്കുമ്പോൾ, റാഷിദിന് പകരം എന്നെ മനസ്സിലാക്കുന്ന നീയായിരുന്നെങ്കിൽ എന്റെ കൂടെയെന്ന് ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്.”
ആ വാക്കുകൾ അബുവിന്റെ ഉള്ളിലേക്ക് ഒരു തീപ്പൊരി പോലെയാണ് വീണത്…
പ്രവാസത്തിന്റെ ഏകാന്തതയും സിനുവിന്റെ വാക്കുകൾ തന്ന ലഹരിയും ചേർന്ന് അവന്റെ ഉള്ളിലെ നിയന്ത്രണങ്ങളെല്ലാം തകർത്തു കളഞ്ഞു…
കളി കൂടുതൽ തീവ്രവും വികാരഭരിതവുമാകാൻ തുടങ്ങി.
”അപ്പോൾ ഇനി എന്റെ ചോദ്യം… ട്രൂത്ത് ഓർ ഡെയർ?” സിനു പറഞ്ഞു,
”ഡെയർ… എന്തും ഞാൻ ചെയ്യാം,” അബു യാതൊരു ആലോചനയുമില്ലാതെ പറഞ്ഞു..
”എങ്കിൽ ഇപ്പോൾ, ഈ രാത്രിയിൽ… നിന്റെ കണ്ണുകൾ അടച്ച് എന്നെ മാത്രം ഓർത്ത്
നിന്റെ മനസ്സിൽ എന്നോട് പറയാൻ ആഗ്രഹിച്ച ഏറ്റവും തീവ്രമായ ആഗ്രഹം എന്താണെന്ന് പറ…
ദുബായിലെ ആ തണുത്ത റൂമിൽ അബു കണ്ണുകളടച്ചു…
ഫോൺ വായോടടുപ്പിച്ച്, വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
”സിനു…
നിന്റെ ഈ ശബ്ദം, നിന്റെ ശ്വാസം… ഇതെല്ലാം എന്റേത് മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു…
ഒരു രാത്രിയെങ്കിലും, ആരുമില്ലാത്ത ഒരിടത്ത്, നിന്നെ നിലവിന്റെ വെളിച്ചത്തിൽ എനിക്ക് സ്നേഹിക്കണം….സുഹിപ്പിക്കണം, എല്ലാം മറന്ന് നി എനിക്ക് മാത്രം ആയി മാറണം..
അബു പറഞ്ഞത് കേട്ട സിനുവിന് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.
അവളുടെ ഉള്ളിലും കനലെരിയുകയായിരുന്നു.
”ഇനി എന്റെ ഊഴം… ട്രൂത്ത്,” സിനു തിരിച്ചു ചോദിച്ചു.
അവളുടെ ശബ്ദത്തിലെ വിറയൽ അബുവിന് വ്യക്തമായി കേൾക്കാമായിരുന്നു.
”സിനു… ഈ നിമിഷം ഞാൻ നിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ… നീ എന്നെ തടയുമോ, അതോ എന്റെ വികാരങ്ങൾക്ക് മുന്നിൽ കീഴ്പ്പെടുമോ?”
