അവൻ അബുവിനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
തന്റെ ആത്മാർത്ഥ സുഹൃത്ത് തന്റെ മുന്നിൽ കിടന്ന് നെഞ്ചുപൊട്ടി കരയുമ്പോൾ, ആ കരച്ചിലിന് കാരണം താൻ തന്നെയാണ് എന്ന സത്യം അബുവിനെ തളർത്തിക്കളഞ്ഞു.
റാഷിദിന്റെ ഓരോ വാക്കും അബുവിന്റെ മനഃസാക്ഷിയിൽ വലിയൊരു കുറ്റബോധത്തിന്റെ ആണിയായി തറഞ്ഞുകയറി.
റാഷിദിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ, കൈകൾ വിറച്ചുകൊണ്ട് അബു അവനെ ചേർത്തുപിടിച്ചു. പക്ഷേ, അതേസമയം തന്നെ, തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ ഇരിക്കുന്ന ഫോണിൽ സിനുവിന്റെ പുതിയ സന്ദേശം വന്ന് വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു…
സുഹൃത്തിന്റെ അഗാധമായ വിശ്വാസവും,
തടയാനാവാത്ത പാപകരമായ ആഗ്രഹവും തമ്മിലുള്ള വൻചുഴിയിൽ അബു പെട്ടുപോകുകയായിരുന്നു..
റഷിദിന്റെ സംശയങ്ങളെ പതുക്കെ മാറ്റിനിർത്താനും അവന്റെ മനസ്സ് കൂടുതൽ അറിയാനും അബു തന്ത്രപരമായി ചോദിച്ചു:
”ഡാ റാഷി… നിന്റെ സിനു ഒരു പാവം പെണ്ണായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നീ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നതാണോ?
നീ ഇങ്ങനെ പറയാൻ മാത്രം എന്താ ഉണ്ടായത്?”
മദ്യ ലഹരിയിൽ കണ്ണുകൾ ചുവന്ന റാഷിദ്, അബുവിന്റെ ചോദ്യം കേട്ട് നിരാശയോടെ തലയാട്ടി…
അവൻ ബെഡിൽ എഴുന്നേറ്റിരുന്ന് ഗ്ലാസിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിച്ച ശേഷം ഉള്ളിലെ ഏറ്റവും വലിയ സങ്കടം തുറന്നുപറഞ്ഞു:
”നിനക്കറിയില്ല അബൂ… പുറമേ കാണുന്ന പാവത്താനല്ല അവൾ…
അവളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ഈയിടെയാണ് ഞാൻ
അറിഞ്ഞത്.
കല്യാണത്തിന് മുൻപ് അവൾക്ക് നാട്ടിൽ ഒരു കാമുകൻ ഉണ്ടായിരുന്നു…
അത് പഴയ കഥയെന്ന് കരുതി ഞാൻ വിട്ടുകളഞ്ഞേനെ…
പക്ഷേ, ഈയിടെ നാട്ടിൽ വെച്ച് അവൾ അവനെ രഹസ്യമായി കണ്ടു എന്ന കാര്യം ഞാൻ അറിഞ്ഞു!”
അബുവിന്റെ കണ്ണ് തള്ളി.
അവൻ അത്ഭുതത്തോടെ റാഷിദിനെ നോക്കി.
”അവനെ കണ്ടതോ?” അബു ആകാംക്ഷയോടെ ചോദിച്ചു.
”അതെടാ… എനിക്ക് നാട്ടിലുള്ള ഒരു കൂട്ടുകാരൻ വഴിയാണ് വിവരം കിട്ടിയത്.
അവർ തമ്മിൽ സംസാരിക്കുന്നത് അവൻ കണ്ടിട്ടുണ്ട്.
ഞാൻ അതിനെക്കുറിച്ച് സിനുവിനോട് ചോദിച്ചപ്പോൾ അവൾ ഭയങ്കരമായി പതറി, പിന്നെ കരഞ്ഞു നിലവിളിച്ച് എന്നെ തെറ്റിദ്ധരിപ്പിക്കാൻ നോക്കി.
അന്നുമുതലാണ് എനിക്ക് അവളിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടത്.
ഇപ്പോൾ അവൾ വാട്ട്സാപ്പിൽ രാത്രികളിൽ ഓൺലൈനിൽ കാണുമ്പോഴൊക്കെ, അവൾ ആ പഴയ കാമുകനുമായി വീണ്ടും ബന്ധം പുതുക്കുകയാണോ എന്ന് എനിക്ക് സംശയം…”
റാഷിദ് കാര്യങ്ങൾ മാറി ചിന്തിക്കുകയാണെന്ന് അബുവിന് മനസ്സിലായി! സിനു രാപ്പകലില്ലാതെ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും ആ പഴയ കാമുകനോടല്ല, മറിച്ച് തന്റെ മുന്നിലിരുന്ന് അതെല്ലാം കേൾക്കുന്ന തന്നോടാണ് എന്ന സത്യം റാഷിദ് സ്വപ്നത്തിൽ പോലും കരുതുന്നില്ല!
റാഷിദിന്റെ ഈ തെറ്റിദ്ധാരണ അബുവിന് വലിയൊരു ആശ്വാസവും അതോടൊപ്പം പുതിയൊരു അവസരവുമായി തോന്നി.
റാഷിദിന്റെ സംശയം പഴയ കാമുകനിലേക്ക് തിരിഞ്ഞതോടെ, താൻ പൂർണ്ണമായും സുരക്ഷിതനാണ് എന്ന് അബു ഉറപ്പിച്ചു.
അവൻ റാഷിദിന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു: “ഛെ… സിനു അങ്ങനെ ചെയ്യുമെന്ന് കരുതാൻ വയ്യെടാ…
നീ വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട.”
എന്നാൽ ഉള്ളിൽ അബു വിരലുകൾക്കിടയിലൂടെ ഫോൺ മാന്തിക്കൊണ്ടിരിക്കുകയായിരുന്നു….
സിനു പെണ്ണിന്റെ കള്ളകളി അറിഞ്ഞതാണ് ഇവന്റെ സമയശയം,പറയാൻ തിടുക്കം ആയി.
റാഷിദ് കാണാതെ അവൻ സിനുവിന് മെസ്സേജ് തട്ടി:
”ടി പെണ്ണേ… നിന്റെ ഇക്ക വിചാരിച്ചിരിക്കുന്നത് നീ ആ പഴയ കാമുകനുമായിട്ടാണ് കളി എന്നാണ്!
അവന്റെ സംശയം മുഴുവൻ അവനിലേക്കാണ്.
നമ്മൾ സേഫ് ആണ്…
നാളെ തന്നെ നിന്നെ കാണാൻ ഞാൻ എന്തെങ്കിലും വഴിയുണ്ടാക്കാം…”
അപ്പോഴേക്കും വാതിൽ തുറന്ന് ഭക്ഷണവുമായി രാജേഷും ഫൈസലും മുറിയിലേക്ക് കയറിവന്നു…
രാജേഷും ഫൈസലും കൊണ്ടുവന്ന ഭക്ഷണവും കഴിച്ച്, പഴയ ഓർമ്മകൾ പങ്കുവെച്ച് വൈകാതെ ആ രാത്രിയിലെ സൽക്കാരം അവസാനിപ്പിച്ചു.
