ഒരു മെസ്സേജിന് അപ്പുറം – 4 12അടിപൊളി  

അബുവിന്റെ ചോദ്യത്തിൽ വികാരത്തിന്റെ ആഴവും ആഗ്രഹവും നിറഞ്ഞുനിന്നു…

​നാട്ടിലെ തണുത്ത രാത്രിയിൽ, ബെഡ്ഷീറ്റിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന സിനുവിന്റെ കൈകൾ വിറച്ചു…

​”അബൂ… നിന്റെ ഈ ചോദ്യം പോലും എന്നെ തളർത്തുന്നുണ്ട്. ഞാൻ നിന്നിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കും… പക്ഷേ, എന്റെ മനസ്സ് നിന്റെ കൂടെത്തന്നെ നിൽക്കും…

നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, ഈ നിമിഷം നിന്നെ തടയാൻ എനിക്ക് കഴിയില്ല…”

​ആ രാത്രിയിൽ, വാക്കുകൾക്കും ചോദ്യങ്ങൾക്കും അപ്പുറം അവരുടെ വികാരങ്ങൾ അതിരുകൾ ലംഘിച്ചു…

സൗഹൃദത്തിന്റെയും ദാമ്പത്യത്തിന്റെയും എല്ലാ വേലിക്കെട്ടുകളും തകർത്ത്, നിഷിദ്ധമായ ഒരു പ്രണയത്തിന്റെ ആഴങ്ങളിലേക്ക് അവർ രണ്ടുപേരും കൂപ്പുകുത്തുകയായിരുന്നു…

ദിവസങ്ങൾ കടന്നുപോകുന്തോറും അബുവും സിനുവും തമ്മിലുള്ള ബന്ധം വെറുമൊരു മാനസിക അടുപ്പത്തിൽ നിന്ന് തിരികെ വരാനാവാത്ത അവിഹിത ബന്ധത്തിലേക്ക് മാറിയിരുന്നു….

നാട്ടിൽ ഒറ്റയ്ക്കായ സിനുവും ദുബായിൽ ജോലി ചെയ്യുന്ന അബുവും ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും അപ്പുറത്തേക്ക്, പരസ്പരം വികാരങ്ങൾ പങ്കുവെക്കുന്ന രഹസ്യ പ്രണയിതാക്കളായി

മാറിയിരുന്നു..

റാഷിദ്‌ കൂടുതൽ അവളിൽ നിന്നും അകലാൻ തുടങ്ങിയിരുന്നു…

റാഷിയുടെ ഉള്ളിൽ സിനു വിനോട് ഉള്ള സംശയം കടുത്തു വരുന്നുണ്ടായിരുന്നു.

സിനു വിന്റെ മൊഞ്ചു കണ്ടണ് അവളെ കെട്ടിയത്…

അത് ഇപ്പോൾ റാഷിയുടെ ഉള്ളിൽ ഏറ്റവും വല്യ കനൽ ആയി എരിഞ്ഞു.

​അതിനിടയിലാണ് അബുവും റാഷിദും ഉൾപ്പെടുന്ന ആ സൗഹൃദ കൂട്ടായ്മയിൽ വീക്കെൻഡ് പ്ലാൻ വരുന്നത്…

അബു , റാഷിദ്,രാജേഷ്, ഫൈസൽ എന്നീ നാലുപേരും ഗൾഫിലെ അവരുടെ പ്രവാസ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു….നാട്ടിലെ വിദ്യാലയ കാലഘട്ടം മുതൽക്കേ ഉള്ള ആത്മബന്ധം.

​വരാനിരിക്കുന്ന വെള്ളി, ശനി ദിവസങ്ങളിൽ അബു വിന്റെ റൂമിൽ വെച്ച് വലിയൊരു ബാച്ചിലർ പാർട്ടി സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു….

റാഷിയാണ് എല്ലാം ഒരുക്കവും നടത്തുന്നത്.

ഭക്ഷണം ഉണ്ടാക്കൽ,

മദ്യം, പഴയകാല ഓർമ്മകൾ പങ്കുവെക്കൽ തുടങ്ങി വലിയൊരു ആഘോഷമാണ് അവർ പ്ലാൻ ചെയ്തത്…

​വീക്കെൻഡ് പാർട്ടിക്ക് തലേന്ന് രാത്രി അബു വിന്റെ റൂമിലേക്ക് ഇറങ്ങുന്നതിന്റെ മുമ്പ് റാഷിദ് സിനുവിനെ വിളിച്ചു:

“സിനു, നാളെ ഞാനും അബുവും രാജേഷും ഫൈസലും ഒത്തുകൂടുന്നുണ്ട്…

കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ നാലാളും ഇങ്ങനെ ഒരുമിച്ച് കൂടുന്നത്…

നല്ലൊരു ആഘോഷമാക്കണം!”

​ഫോണിന്റെ മറുതലയ്ക്കൽ സിനുവിന്റെ ഉള്ളിലൊരു വിറയൽ പടർന്നു.

താൻ രഹസ്യമായി പ്രണയിക്കുന്ന അബുവും, സ്വന്തം ഭർത്താവായ റാഷിദും ഒരേ മേശപ്പുറത്ത് ഒന്നിച്ചിരുന്ന് കളിയും ചിരിയും കള്ള് കുടിയും ഒക്കെ ആയി ആഘോഷിക്കാൻ പോകുന്നു!

​അന്ന് രാത്രി വൈകി, അബു രഹസ്യമായി സിനുവിനെ വിളിച്ചു:

“സിനു… ഇന്ന് ഞാൻ റാഷിദിന്റെ കൂടെയായിരിക്കും…

അവന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നുമോ

എന്ന് എനിക്കറിയില്ല….

പക്ഷേ, എന്റെ മനസ്സിൽ നീ മാത്രമാണ്…”

​”അബൂ… എനിക്ക് പേടിയാകുന്നു…

റാഷിദ് നിന്റെ അടുത്ത സുഹൃത്താണ്…

പാർട്ടിയിൽ വെച്ച് കുടിച് എന്തെങ്കിലും തരത്തിൽ നീ നിന്റെ വികാരങ്ങൾ പുറത്തുകാണിച്ചാൽ…

അവൻ എന്തെങ്കിലും സംശയിച്ചാൽ നമ്മൾ തീർന്നു,” സിനു വേവലാതിയോടെ പറഞ്ഞു…

​”പേടിക്കണ്ട പെണ്ണേ… അവനൊന്നും അറിയില്ല.

അവൻ നാട്ടിൽ തനിച്ചാക്കി പോയ നിന്റെ ഉള്ളിലെ തീ അറിയാൻ പോകുന്നതും ഞാനാണ്,” അബു ചിരിച്ചുകൊണ്ട് പറഞ്ഞു.

ദുബായിലെ ദേര ഏരിയയിലുള്ള അബു വിന്റെ അപ്പാർട്ട്മെന്റിൽ നാലുപേരും ഒന്നിച്ചു കൂടി…

പാട്ടുകളും തമാശകളും ഉറക്കെ ചിരികളും കൊണ്ട് ആ മുറി സജീവമായി.

ഇറച്ചി വേവുന്നതിന്റെ മണവും ഗ്ലാസുകളിലെ മദ്യത്തിന്റെ പതയും അവരുടെ ആഘോഷത്തിന് ചൂടുപിടിപ്പിച്ചു.

​നാലുപേരും വട്ടത്തിരുന്ന് ഗ്ലാസുകൾ ഉയർത്തി….

Leave a Reply

Your email address will not be published. Required fields are marked *