പാപശൽഭം – 23 Likeഅടിപൊളി  

ചേർന്ന് ആ കളി കളിച്ചില്ലായിരുന്നെങ്കിൽ, അടുത്ത മാസം ഈ ഉപ്പ നാട്ടുകാരുടെ മുന്നിൽ വെച്ച് അപമാനം കൊണ്ട് മരിച്ചുവീഴുമായിരുന്നു!

ഉപ്പയുടെ ജീവനും അഭിമാനവും കാക്കാൻ വേണ്ടിയാണ് താൻ ഇപ്പോൾ ഈ യാത്ര പോകുന്നത് എന്ന ചിന്തയിൽ അവൾ ഉപ്പയുടെ കൈകളിൽ അമർത്തി ഉമ്മവെച്ചു.

“എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ട്ടോ ഉപ്പാ…” അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

അവസാനം സഫ ഓടിവന്ന് അവളുടെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപ്പിടിച്ചു.

“ഇത്താ… ഇത്ത പോയിക്കഴിഞ്ഞാൽ ആ വീട്ടിൽ പിന്നെ എനിക്ക് ആരുമില്ല! അവിടെ ചെന്നിട്ട് എന്നെ മറക്കരുത് ട്ടോ ഇത്താ, എല്ലാ ദിവസവും വീഡിയോ കോൾ വിളിക്കണം!”

സഫയുടെ കവിളിൽ തലോടി യാത്ര പറഞ്ഞ ശേഷം, ജസ്‌ന നബീസുമ്മയുടെ അരികിലേക്ക് ചെന്നു. അമ്മായിയമ്മയുടെ മുഖത്തെ ദേഷ്യം കണ്ടിട്ടും ജസ്‌ന വളരെ ഭവ്യതയോടെ അവരുടെ കൈപിടിച്ച് കവിളോട് ചേർത്തു: “പോയിട്ട് വരാം ഉമ്മാ… പൊരുത്തപ്പെടണം.”

നബീസുമ്മ താല്പര്യമില്ലാത്ത മട്ടിൽ കൈയൊന്ന് തൊട്ട് തലയാട്ടുക മാത്രമാണ് ചെയ്തത്. “ആം… അവിടെ ചെന്നിട്ട് ചെക്കനെക്കൊണ്ട് നമ്മളെയൊക്കെ മറപ്പിക്കാതിരുന്നാൽ മതി,” എന്ന് ഉമ്മ പിറുപിറുത്തത് കേട്ടെങ്കിലും ജസ്‌ന അതൊന്നും ഗൗനിച്ചില്ല.

ട്രോളി തള്ളിക്കൊണ്ട് ടെർമിനലിന്റെ വലിയ ചില്ലുവാതിലുകൾ കടന്ന് സി.ഐ.എസ്.എഫ് ഗാർഡുകളുടെ മുന്നിലൂടെ അകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ, ജസ്‌ന തിരിഞ്ഞുനിന്ന് പുറത്തുനിൽക്കുന്ന പ്രിയപ്പെട്ടവർക്ക് നേരെ കൈവീശി. ചില്ലുവാതിലുകൾ അവൾക്ക് പിന്നിൽ അടഞ്ഞ നിമിഷം—മഞ്ചേരിയിലെ തന്റെ പഴയ ജീവിതത്തിന് മീതെ ഒരു തിരശ്ശീല വീഴുകയാണെന്നും, ഇനി താൻ നടക്കാൻ പോകുന്നത് പ്രവചിക്കാൻ കഴിയാത്ത ഒരായിരം അപകടങ്ങൾ നിറഞ്ഞ പുതിയൊരു ലോകത്തേക്കാണെന്നും അവൾക്ക് തോന്നി.

ടിക്കറ്റ് എമിറേറ്റ്സിൻ്റെ ആണെങ്കിലും കോഴിക്കോട് നിന്ന് ദുബായ്

വരെ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുന്നത് Fly Dubai ആയിരുന്നു . ചെക്ക്-ഇൻ കൗണ്ടറിന് മുന്നിലെ നീണ്ട ക്യൂവിലേക്ക് നടക്കുമ്പോൾ ജസ്‌നയുടെ ഉള്ളിൽ ചെറിയൊരു അങ്കലാപ്പുണ്ടായിരുന്നു. ആദ്യമായിട്ടാണ് താൻ ഒറ്റയ്ക്ക് ഒരു അന്താരാഷ്ട്ര യാത്ര ചെയ്യുന്നത്; അതും ദുബായിൽ എട്ട് മണിക്കൂർ ലേ-ഓവറും കഴിഞ്ഞ് പതിനാല് മണിക്കൂർ നീളുന്ന ടൊറന്റോ വിമാനത്തിലേക്ക് കയറണം!

എന്നാൽ അവൾ ഇക്കോണമി ക്ലാസ്സിന്റെ ക്യൂവിലേക്ക് കയറാൻ ആഞ്ഞപ്പോഴാണ്, അവിടെ നിന്നിരുന്ന ഫ്ലൈ ദുബായിയുടെ ഗ്രൗണ്ട് സ്റ്റാഫ് അവളുടെ കയ്യിലിരുന്ന പാസ്‌പോർട്ടിലേക്ക് നോക്കി വിനയത്തോടെ അരികിലേക്ക് വന്നത്.

“മിസ്സിസ് ജസ്‌ന ഷാഹിദ് അല്ലേ മാഡം?” ജീവനക്കാരി പുഞ്ചിരിയോടെ ചോദിച്ചു.

“അതെ…” ജസ്‌ന അമ്പരപ്പോടെ തലയാട്ടി.

“മാഡം ഈ ക്യൂവിൽ നിൽക്കേണ്ടതില്ല. മാഡത്തിന്റെ ടിക്കറ്റ് കോഴിക്കോട് മുതൽ ടൊറന്റോ വരെ ബിസിനസ്സ് ക്ലാസ്സിലേക്ക് (Business Class) അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്! ദാ ആ കാണുന്ന പ്രയോറിറ്റി കൗണ്ടറിലേക്ക് വരൂ, ഞാൻ ലഗേജ് എടുക്കാം.”

ജസ്‌നയുടെ കണ്ണുകൾ ആശ്ചര്യത്തോടെ വിടർന്നു!

ഇന്നലെ രാത്രി ഷാഹിദ് തന്റെ കൺമുന്നിൽ വെച്ച് ലാപ്ടോപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ അത് സാധാരണ ഇക്കോണമി ക്ലാസ്സ് ടിക്കറ്റായിരുന്നുവെന്ന് അവൾക്ക് കൃത്യമായി അറിയാം. ബിസിനസ്സ് ക്ലാസ്സിന് ലക്ഷങ്ങൾ അധികം കൊടുക്കാൻ ഷാഹിദ് എന്തായാലും തയ്യാറാവില്ല!

പിന്നെ ആരാണ് ഇത് ചെയ്തത്?!

ജസ്‌നയുടെ ചുണ്ടുകളിൽ അറിയാതെ തന്നെ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ—രോഹിത് കുമാർ!

അങ്ങ് കാനഡയിലിരുന്നുകൊണ്ട് തന്നെ തന്റെ യാത്രയിലെ ഓരോ ചുവടും അയാൾ നിയന്ത്രിക്കുന്നുണ്ട്! തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ് ഇരുപത് മണിക്കൂർ ഇക്കോണമി സീറ്റിലിരുന്ന് നടുവൊടിയരുതെന്ന്

അയാൾക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് ഓർത്തപ്പോൾ അവളുടെ നെഞ്ചിലൂടെ പ്രണയത്തിന്റെ ഒരു കുളിര് പാഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *