ലഗേജുകൾ ചെക്ക്-ഇൻ ചെയ്ത്, ഗോൾഡൻ നിറത്തിലുള്ള ബിസിനസ്സ് ക്ലാസ്സ് ബോർഡിംഗ് പാസ്സും വാങ്ങി ഇമിഗ്രേഷനും സെക്യൂരിറ്റി ചെക്കിംഗും ഒരു തടസ്സവുമില്ലാതെ കടന്ന് അവൾ മുകളിലത്തെ ബോർഡിംഗ് ഗേറ്റിന് മുന്നിലെ നിശ്ശബ്ദമായ ലോഞ്ചിലെത്തി ഇരുന്നു.
ബാംഗ്ലൂർ വിമാനത്താവളത്തിലെ ആ ഭീകരമായ പരിശോധനയ്ക്ക് ശേഷം, കരിപ്പൂരിലെ വനിതാ ഓഫീസറുടെ ലളിതമായ പരിശോധന കഴിഞ്ഞപ്പോൾ അവൾക്ക് വലിയ ആശ്വാസമായി. സീറ്റിലിരുന്ന ഉടനെ അവൾ തന്റെ ഹാൻഡ്ബാഗിൽ നിന്ന് ഫോൺ എടുത്തു.
അങ്ങ് മിസ്സിസാഗയിൽ ഇപ്പോൾ സമയം ബുധനാഴ്ച വൈകുന്നേരം നാലര മണിയാണ്. ഓഫീസിലിരിക്കുന്ന ഷാഹിദിന്റെ വാട്ട്സ്ആപ്പിൽ നിന്ന് ഇതിനോടകം പത്തോളം മെസ്സേജുകൾ വന്നു കിടക്കുന്നുണ്ടായിരുന്നു!
”
പൊന്നൂ… എയർപോർട്ടിൽ എത്തിയോ ഡാ?””എന്റെ കുട്ടി അകത്തേക്ക് കയറിയോ? ഇമിഗ്രേഷൻ കഴിഞ്ഞോ?””എനിക്ക് ഇവിടെയിരുന്ന് നെഞ്ചിടിപ്പ് മാറുന്നില്ല പൊന്നൂ… എപ്പോഴാ നിന്നെ എന്റെ കയ്യിൽ കിട്ടുക എന്നോർത്ത് ഇരിക്കാൻ വയ്യ!”
ഷാഹിദിന്റെ ആ വരികളിലൂടെ അവന്റെ ഉള്ളിലെ കടുത്ത ആവേശവും, ഭാര്യ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലുള്ള ആകുലതയും, നാളെ രാത്രി അവളെ സ്വന്തമാക്കാൻ പോകുന്നതിന്റെ കാമവും വ്യക്തമായി തുടിക്കുന്നുണ്ടായിരുന്നു.
മഞ്ചേരിയിലെ ആ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജസ്ന അവനൊരു വോയിസ് നോട്ട് അയച്ചു:
“ഇക്കാ… ഞാൻ ചെക്ക്-ഇന്നും ഇമിഗ്രേഷനും ഒക്കെ കഴിഞ്ഞ് ദാ ബോർഡിംഗ് ഗേറ്റിന്റെ മുന്നിലിരിക്കുകയാണ് ട്ടോ. ഒരു കുഴപ്പവുമില്ല. ഫ്ലൈറ്റിൽ കയറാൻ വിളിക്കാറായി. ദുബായിൽ എത്തിയിട്ട് ഞാൻ വിളിക്കാം… എന്റെ ഇക്ക ടെൻഷനടിക്കാതെ ഓഫീസിലെ ജോലിയൊക്കെ തീർത്ത് ഫ്ലാറ്റിൽ പോയി റെസ്റ്റ് എടുക്ക്, നാളെ രാത്രി ഞാൻ
അവിടെ എത്തില്ലേ! ഉമ്മ!”
ഏട്ടൻ്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും, ഏട്ടൻ ഓൺലൈൻ വന്നിട്ട് അഞ്ചു മണിക്കൂറിലധികം ആയി എന്ന് അവൾ ലാസ്റ്റ് സീൻ നോക്കി മനസ്സിലാക്കി…. ഏട്ടൻ ഇത് എവിടെ പോയി എന്ന് കരുതി കൊണ്ട് അവള് ഏട്ടനും ഒരു വോയിസ് നോട്ട് ഇട്ടു… “ഏട്ടാ, എവിടെയാ? ഓൺലൈൻ കാണുന്നേ ഇല്ലല്ലോ… പിന്നെ ഏട്ടാ, ഞാൻ ഇവിടെ നിന്നും ഫ്ലൈറ്റ് കയറാൻ പോവാന് ട്ടോ… ഏട്ടനെ എപ്പോളാ എനിക്ക് നാളെ കാണാൻ പറ്റുന്നത്?”
വോയിസ് നോട്ട് അയച്ചുകഴിഞ്ഞ് അധികം വൈകാതെ തന്നെ ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിന്റെ ബോർഡിംഗ് അനൗൺസ്മെന്റ് മുഴങ്ങി.
ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്കുള്ള പ്രത്യേക വഴിയിലൂടെ ജസ്ന ഏറോബ്രിഡ്ജ് കടന്ന് വിമാനത്തിനുള്ളിലേക്ക് കാലെടുത്തുവെച്ചു.
കോഴിക്കോട് നിന്നുള്ള വിമാനമായതുകൊണ്ട് തന്നെ, ബിസിനസ്സ് ക്ലാസ്സ് ക്യാബിനിൽ പോലും മലപ്പുറത്തെയും കോഴിക്കോട്ടെയും വലിയ വ്യവസായികളും യാഥാസ്ഥിതിക കുടുംബങ്ങളുമായിരുന്നു നിറഞ്ഞിരുന്നത്. അതുകൊണ്ട് ജസ്ന തന്റെ കറുത്ത അബായയും ഹിജാബും ഒരിഞ്ചുപോലും അയയ്ക്കാതെ വളരെ ഒതുക്കത്തോടെയാണ് അകത്തേക്ക് നടന്നത്.
എയർഹോസ്റ്റസ് അവളുടെ ബോർഡിംഗ് പാസ്സ് നോക്കി പുഞ്ചിരിയോടെ വഴി കാണിച്ചുകൊടുത്തു: “സീറ്റ് 2A മാഡം… ദാ അവിടെ വിൻഡോ സീറ്റാണ്.”
ജസ്ന പതിയെ നടന്ന് രണ്ടാമത്തെ വരിയിലെ സീറ്റിനരികിലേക്ക് എത്തി.
ജനലിനോട് ചേർന്നുള്ള ‘2A’ സീറ്റിലേക്ക് കയറാനായി അവൾ തൊട്ടടുത്തുള്ള ‘2B’ ഐൽ സീറ്റിലേക്ക് (Aisle seat) വെറുതെ ഒന്ന് നോക്കി. അവിടെ ഇരുന്നിരുന്ന ആൾ കയ്യിലിരുന്ന ‘ഫിനാൻഷ്യൽ ടൈംസ്’ ഇംഗ്ലീഷ് പത്രം മുഖത്തിന് മുന്നിൽ വിടർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള വിലകൂടിയ ഇറ്റാലിയൻ കാഷ്മീർ സ്വെറ്ററും, കയ്യിലെ പ്ലാറ്റിനം
വാച്ചും കണ്ടപ്പോൾ ഏതോ വലിയ ബിസിനസ്സുകാരനാണെന്ന് അവൾക്ക് തോന്നി.
ജസ്ന അകത്തെ സീറ്റിലേക്ക് കയറാനായി അയാളുടെ മുന്നിൽ വന്ന് വിനയത്തോടെ പറഞ്ഞു: “എക്സ്ക്യൂസ് മി…”
ആ നിമിഷം—ആ കരുത്തുറ്റ ഇരുണ്ട കൈകൾ മുഖത്തിന് മുന്നിലിരുന്ന പത്രം പതിയെ താഴേക്ക് മടക്കി!
