പാപശൽഭം – 23 Likeഅടിപൊളി  

തോന്നി… പെട്ടന്ന് ബാംഗ്ലൂരിലെ ആ അഞ്ചു ദിവസങ്ങൾ അവളുടെ ഓർമ്മയിലോട്ടു തികട്ടി വന്നു…അത് ഓർമ വന്നപ്പോൾ അവള് അവളുടെ വയറിൻ്റെ മേലെ മെല്ലെ ഒന്നു കൈകൾ ഓടിച്ചു..

അവൻ ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക്—അവൾ എങ്ങാനും മാഞ്ഞുപോകുമോ എന്ന ഭയത്തോടെ—തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

“എല്ലാറ്റിനുമുപരി നമ്മുടെ രോഹിത് ഏട്ടൻ്റെ കാര്യമാണ് പൊന്നൂ…” ഷാഹിദിന്റെ ശബ്ദത്തിൽ ആവേശം നിറഞ്ഞു: “ഇന്ന് എയർപോർട്ടിൽ വെച്ച് ഏട്ടനെ കണ്ടത് എന്ത് ഭാഗ്യമായി! കമ്പനിയിലെ നോർത്ത് അമേരിക്കൻ ഡെസ്കിൽ നിന്ന് ഏട്ടൻ എന്നെക്കുറിച്ച് വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. ഭാര്യ എത്തിയ സ്ഥിതിക്ക് ഇനി സമാധാനമായിട്ട് ഇരുന്ന് ജോലി ചെയ്യാൻ ഏട്ടൻ ഇന്നലെയും മെസ്സേജ് അയച്ചിരുന്നു!”

രോഹിത് കുമാറിന്റെ പേര് അവന്റെ വായിൽ നിന്ന് കേട്ടപ്പോഴൊന്നും ജസ്‌നയുടെ മുഖത്തെ ഭാവം മാറിയില്ല; അവളുടെ ഹൃദയമിടിപ്പ് പോലും താളം തെറ്റിയില്ല. വളരെ സ്വാഭാവികമായി അവൾ അടുത്ത ചോദ്യത്തിലേക്ക് സംഭാഷണം തിരിച്ചുവിട്ടു:

“ഇക്കയുടെ ഈ പുതിയ കാർ നല്ല രസമുണ്ട് ട്ടോ… ഇതിനുള്ളിൽ ഇരിക്കുമ്പോൾ പുറത്തെ തണുപ്പൊന്നും അറിയുന്നേയില്ല. പിന്നെ ഫോട്ടോയിൽ കണ്ടതിനേക്കാൾ ഇക്കയുടെ കാർ നേരിട്ട് കാണാൻ നല്ല രസമുണ്ടല്ലോ..”

അവളുടെ ആ പ്രശംസ കേട്ടപ്പോൾ ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് വിരിഞ്ഞു. വഴിയിലുള്ള ഒരു മലയാളി റെസ്റ്റോറന്റിന് മുന്നിൽ കാർ നിർത്തി, അവൻ മുൻകൂട്ടി ഓർഡർ ചെയ്തിരുന്ന ഭക്ഷണപ്പൊതികൾ വാങ്ങി. സ്വന്തം ആവശ്യത്തിനായി നല്ല എരിവുള്ള ബീഫ് റോസ്റ്റും പൊറോട്ടയും വാങ്ങിയെങ്കിലും—എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ ജസ്‌നയുടെ മുഖം അല്പം വിളറിയിരുന്നുവെന്ന് തോന്നിയതുകൊണ്ട്—അവൾക്ക് വേണ്ടി ദഹിക്കാൻ എളുപ്പമുള്ള നല്ല ചൂടുള്ള നെയ്ച്ചോറും, എരിവില്ലാത്ത കോഴിക്കറിയും, ഒരു ഫ്ലാസ്കിൽ ചൂട്

ചുക്കുകാപ്പിയും (Hot ginger tea) ആണ് അവൻ വാങ്ങിയിരുന്നത്!

പതിനഞ്ചു മിനിറ്റിനുള്ളിൽ കാർ മിസ്സിസാഗയുടെ ഹൃദയഭാഗത്തുള്ള ആ ആഡംബര അപ്പാർട്ട്മെന്റ് ടവറിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലെത്തി.

ലിഫ്റ്റ് വഴി ഇരുപത്തി അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവരുടെ 2501 റൂമിൻ്റെ വാതിൽ തുറന്നു..

ജസ്ന യുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വലുതായി “കണ്ടോ പൊന്നൂ, എങ്ങനെ ഉണ്ട് എൻ്റെ കലാവാസന.. ഞാൻ തന്നെ ഡിസൈനർക്ക് പറഞ്ഞു കൊടുത്തു ഡീറ്റെയിൽ ആയിട്ട് ചെയ്യിപ്പിച്ചു എടുത്തത—നിനക്ക് ഇഷ്ടമായില്ലേ?”

രോഹിതേട്ടൻ തൻ്റെ അഭിരുചിക്ക് അനുസരിച്ചു ഡിസൈൻ ചെയ്തിരിക്കുന്ന ആ അപ്പാർട്ട്മെൻ്റ് കണ്ടു അവൾ ശരിക്കും അത്ഭുതപ്പെട്ടു. എല്ലാം അവള് മനസ്സിൽ കണ്ടു പറഞ്ഞു കൊടുത്ത പോലെ തന്നെ ഉണ്ട്.. ആ വീടിന്റെ ഓരോ കോണിലും ഏട്ടൻ തനിക്ക് വേണ്ടി കരുതിവെച്ചിരുന്ന സ്നേഹത്തിന്റെ അടയാളങ്ങൾ ജസ്‌ന കണ്ടു. എന്നിട്ടാണ് അതൊന്നും അറിയാതെ ഇക്ക തന്നോട് ഈ പുളു അടിച്ചു തള്ളി മറിക്കുന്നത്… അവൾ ഒന്നും മറുപടി പറഞ്ഞില്ല.

മുറിക്കുള്ളിൽ ഹീറ്റർ ഓൺ ചെയ്തിരുന്നതുകൊണ്ട് സുഖകരമായ ചൂടും വാനിലയുടെ സുഗന്ധവും നിറഞ്ഞുനിന്നിരുന്നു. മങ്ങിയ മഞ്ഞ ലൈറ്റുകൾ മാത്രം തെളിഞ്ഞുനിൽക്കുന്ന സ്വീകരണമുറി. കിടപ്പുമുറിയിലേക്ക് കയറിയപ്പോൾ—അലമാരയുടെ പകുതി ഭാഗം അവളുടെ വസ്ത്രങ്ങൾ വെക്കാൻ വേണ്ടി അവൻ തുടച്ചുവൃത്തിയാക്കി ഹാംഗറുകൾ തൂക്കിയിട്ടിരിക്കുന്നു; മുറിയുടെ മൂലയിൽ ഖിബ്‌ലയ്ക്ക് അഭിമുഖമായി പുതിയൊരു വെൽവെറ്റ് മുസല്ല വിരിച്ചിട്ടിരിക്കുന്നു;

കുളിമുറിയിൽ അവൾ നാട്ടിൽ ഉപയോഗിക്കാറുള്ള അതേ ബ്രാൻഡിലുള്ള പുതിയ സോപ്പും ഷാംപൂവും ടവലുകളും നിരത്തിവെച്ചിരിക്കുന്നു!

ഷാഹിദ് അവളുടെ കയ്യിലിരുന്ന ചുവന്ന റോസാപ്പൂക്കൾ വാങ്ങി, കിടക്കയ്ക്കരികിലെ ചെറിയ മേശപ്പുറത്തുള്ള ചില്ലുഗ്ലാസ്സിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ചു.

“ഇന്ന് ഇനി എൻ്റെ ഭാര്യ ഒന്നും ചെയ്യണ്ട! പർദ്ദയൊക്കെ മാറ്റി കൈയും മുഖവും കഴുകി വാ… ഞാൻ ഭക്ഷണം എടുത്തുവെക്കാം!”

Leave a Reply

Your email address will not be published. Required fields are marked *