കാവിലെ വിളക്കുവെച്ച് ഉമ്മറത്തേക്ക് കയറിവരുന്ന പാർവണയെയും ചേച്ചിയെയും നോക്കി ഞാൻ ചോദിച്ചു.
“അല്ല, എന്റെ കൂട്ടുകാരെ മാത്രമല്ലല്ലോ വിളിക്കേണ്ടത്. നിന്റെ കൂട്ടുകാരികൾ എത്ര പേരുണ്ടാവും പാർവണേ?”
നിലവിളക്ക് കൊണ്ടുപോയി പൂജാമുറിയിൽ വെച്ചിട്ട് അവൾ വേഗം എന്റെ അടുത്തേക്ക് വന്നു. ആ പഴയ കുസൃതിയോടെ അവൾ പറഞ്ഞു.
“ഓ… എനിക്കും വിളിക്ക്യാൻ ആളുണ്ട് ട്ടോ… സ്കൂളിലും കോളേജിലും എന്റെ കൂടെ പഠിച്ച കുട്ട്യോളൊക്കെയുണ്ട്. ഒരു പത്തു പതിനഞ്ച് പേരെങ്കിലും എന്തായാലും വരും. ഞാൻ നാളത്തന്നെ എല്ലാവരേം
വിളിച്ച് പറയും.”
”അപ്പൊ പിന്നെ മോളും വൈകിക്കണ്ട,”
ഹരിനാരായണൻ അമ്മാവൻ ചേച്ചിയെ നോക്കി പറഞ്ഞു.
“നിന്റെ കൂടെ ജോലി ചെയ്യുന്നവരെയോ തിരുവനന്തപുരത്തുള്ള കൂട്ടുകാരെയോ ഒക്കെ വിളിക്കാനുണ്ടെങ്കിൽ നാളെത്തന്നെ വിളിച്ചു പറഞ്ഞേക്ക്.”
”ഞാൻ എന്റെ ലിസ്റ്റ് എപ്പോഴേ ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട് അമ്മാവാ,”
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
വലിയ നോട്ടുബുക്കിലെ കണക്കുകൾ ഒന്നുകൂടി കൂട്ടിനോക്കിയിട്ട് ശ്രീനാരായണൻ അമ്മാവൻ മുഖമുയർത്തി.
“അപ്പൊ എല്ലാവരുടേം കൂടെ നോക്കുമ്പോ എന്തായാലും ഒരു ആയിരത്തഞ്ഞൂറ് പേരെ മിനിമം പ്രതീക്ഷിക്കാം. ഒട്ടും കുറയാൻ പാടില്ലല്ലോ.”
അമ്മാവൻ വേഗം എഴുന്നേറ്റ് ഹാളിലെ ടീപ്പോയിലിരുന്ന ലാൻഡ്‌ലൈൻ ഫോൺ എടുത്തു. കല്യാണസദ്യ ഒരുക്കുന്ന സുകുമാരനെയാണ് വിളിക്കുന്നത്.
”ഹലോ സുകുമാരാ… ഞാൻ ശ്രീനാരായണനാ… നമ്മടെ തറവാട്ടിലെ കുട്ടീടെ കല്യാണമാ. ഒരു ആയിരത്തഞ്ഞൂറ് പേർക്കുള്ള ഗംഭീര സദ്യ റെഡിയാക്കണം. ഡേറ്റ് ഞങ്ങൾ ഇവിടെ നോക്കുന്നുണ്ട്. ഉറപ്പിച്ചാലുടനെ ഞാൻ വിളിച്ചുപറയാം. ബാക്കി സാധനങ്ങളൊക്കെ നീ അങ്ങോട്ട് നോക്കിത്തുടങ്ങിക്കോ, വേറെ പരിപാടിയൊന്നും നീ ഏൽക്കണ്ട ട്ടോ.”
”അതൊക്കെ ഞാൻ ഗംഭീരമായിട്ട് ഏറ്റു ശ്രീനാരായണേട്ടാ… ഡേറ്റ് ഒന്നറിഞ്ഞാൽ മതി,”
സുകുമാരന്റെ മറുപടി കേട്ടതും അമ്മാവൻ ഫോൺ വെച്ചു.
വലിയൊരു കല്യാണപ്പന്തലിന്റെ ആരവം ആ വീടിനുള്ളിൽ അപ്പോഴേക്കും നിറഞ്ഞുതുടങ്ങിയിരുന്നു.
എല്ലാവരും കൂടി വലിയൊരു വട്ടത്തിലിരുന്നാണ് അന്ന് അത്താഴം കഴിച്ചത്. ബഹളങ്ങൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ, എനിക്ക് വിളമ്പുന്നതിനിടയിൽ ആരും കാണാതെ അവൾ കാണിച്ച് കൂട്ടുന്ന ചില കുറുമ്പുകൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.
അത്താഴം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോകാൻ തുടങ്ങി. തറവാട്ടിലെ ബഹളങ്ങൾ പതിയെ കെട്ടടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം എന്റെ മുറിയിൽ വന്ന് കട്ടിലിലേക്ക് വീണു. ജനാലകൾ പാതി തുറന്നുകിടക്കുകയായിരുന്നു. പുറത്ത് നല്ല തണുത്ത കാറ്റുണ്ട്.
ഉറക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴാണ് വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടത്. ഞാൻ കണ്ണുകൾ തുറന്നു.
പാതി ചാരിയ വാതിലിലൂടെ അകത്തേക്ക് വരുന്നത് പാർവണയാണ്. ആ വലിയ ബഹളങ്ങൾക്കും തിരക്കുകൾക്കും ശേഷം, ചുണ്ടിലെ ആ കുസൃതിച്ചിരിയോടെ, രാത്രിയുടെ ഈ ശാന്തതയിൽ എന്നെത്തേടിവന്ന അവളെ ഞാൻ അത്ഭുതത്തോടെ നോക്കി കിടന്നു.
മുറിയിൽ ചെറിയൊരു മങ്ങിയ വെളിച്ചം മാത്രമേയുണ്ടായിരുന്നുള്ളൂ. വാതിൽ പതുക്കെ ചാരിയ ശേഷം അവൾ എന്റെ കട്ടിലിനരികിലേക്ക് വന്നു. പകലിന്റെ ബഹളങ്ങളൊന്നുമില്ലാത്ത ആ രാത്രിയുടെ ശാന്തതയിൽ, അവൾ വളരെ പതുക്കെ എന്റെ അരികിലായി കിടന്ന്, നെഞ്ചിലേക്ക് തലവെച്ചു.
അവളുടെ മുടിയിലെ മുല്ലപ്പൂവിന്റെ ഗന്ധം ആ മുറിയിലാകെ പടർന്നിരുന്നു.
ഞാൻ എന്റെ വലതുകൈ അവളുടെ തോളിലൂടെ ചുറ്റി ചേർത്തുപിടിച്ചു. എന്റെ നെഞ്ചിലെ ചൂടറിഞ്ഞ് അവൾ കണ്ണുകളടച്ച് ശാന്തമായി കിടക്കുകയായിരുന്നു. കുറച്ചുനേരം ആ നിശബ്ദതയിൽ ഞാൻ അവളുടെ മുടിയിഴകളിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു.
”പെണ്ണേ…”
ഞാൻ വളരെ പതുക്കെ വിളിച്ചു.
”ഉം…”
നെഞ്ചിൽ നിന്നും മുഖമെടുക്കാതെ അവൾ
