അന്ന് ഓഫീസിലും ബാറിലും ഇരുന്ന് ഹരി ആ കഥ കേട്ടു… ഇന്നോ ഇന്നലെയോ അല്ല,, കുറച്ചു കാലം ആയി ഈ പരുപാടി തുടങ്ങിയിട്ട്.. പരസ്പര സഹകരണത്തോടെ ഉള്ള ടൈം പാസ്സ്.
ഒരാളുടെ പ്രൈവറ്റ് ലൈഫിൽ ഇട പെടാൻ തനിക്ക് എന്ത് യോഗ്യത എന്ന ഹരിയുടെ ചിന്ത……..എന്തായാലും ഹരി ജെറിന് വാക്ക് കൊടുത്തു…. താൻ ഒന്നും കണ്ടിട്ടില്ല… കേട്ടിട്ടില്ല…. അറിഞ്ഞിട്ടില്ല…. തന്റെ നാവിൽ നിന്ന് ഒരാളും ഒന്നും അറിയില്ല.
അന്നത്തെ സംഭവത്തിന് ശേഷം, ഡാറ്റാ ഫീഡിങ്ങിനായാലും ശരി, ഓഫീസിലെ എന്ത് ജോലിക്ക് ആയാലും ശരി, ബെറ്റി ഹരിയെ നിർത്തി സമയം കളയിക്കാറില്ല പിന്നെ.
ഉപകാര സ്മരണ…. ആരോടും ഒന്നും പറയാത്തതിന്റെ മാത്രം അല്ല, ആ പെരും പറഞ്ഞു തന്നേ മുതൽ എടുക്കാൻ വരാത്തതിന്റെ കൂടെ ആയിരുന്നു. പക്ഷെ പണി വേറെ രൂപത്തിൽ ഹരിക്ക് കിട്ടി… ഹരിക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കുന്ന ബെറ്റിയെയും ഹരിയെയും ചേർത്ത് ഗോസിപ് ഉയരാൻ തുടങ്ങിയിരുന്നു. )
ഹരി പെട്ടെന്ന് അത് പറഞ്ഞപ്പോൾ, ജെറിന്റെ മുഖം അൽപം ഇളിഞ്ഞു…
ജെറിൻ പല്ല് കടിച്ചു കൊണ്ട് : ഓ…. ഓ…. ഓ…… എന്റെ പൊന്നോ… ഒരു പുണ്യാളൻ വന്നിരിക്കുന്നു. ഡോക്ടർ ആൻസി…..
ജെറിൻ പറഞ്ഞു തുടങ്ങിയതും,ഹരി ഞെട്ടികൊണ്ട്, ജെറിന്റെ തുടയിൽ കൈ വച്ച് അമർത്തി, അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരെങ്കിലും ഉണ്ടോ അടുത്ത്, വല്ലവരും കേട്ടോ എന്ന പേടിയോടെ…
ഹരി പേടിയോടെ പതിയെ പറഞ്ഞു : ഒന്ന് പതുക്കെ പറ എന്റെ മനുഷ്യാ…..
ജെറിൻ ഉറക്കെ ഉറക്കെ ചിരിച്ചു പറഞ്ഞു :നീ എംപ്ലോയീ ഓഫ് ദി ഇയർ ആയത്…. എന്നേ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട നീ…
ഹരി ഉടനടി ജെറിന്റെ തുടയിൽ പിടിച്ചു ഞെരിച്ച ശേഷം പറഞ്ഞു : ഒന്ന് പതുക്കെ പറയടോ….
കുറച്ചു പിറകിലേക്ക്………..
ബാക്കി മെഡിക്കൽ റെപ്പിനെ ഒക്കെ കണ്ട ശേഷം, ഏറ്റവും അവസാനം മാത്രമേ ഹരിക്ക് അപ്പോയിന്റ്മെന്റ് കിട്ടിയിരുന്നുള്ളൂ ഹരിക്ക് ഡോക്ടർ ആൻസിയെ കാണാൻ .
പക്ഷെ ഹരിയോട് നന്നായി വളരെ നേരം ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഡോക്ടർ, പക്ഷെ ഹരിയുടെ കമ്പനിയുടെ മരുന്നുകൾ മാത്രം കുറിച്ചിരുന്നില്ല………..
ഓഫീസിൽ നിന്നുള്ള പ്രെഷർ കൂടെ ആയപ്പോൾ, ഹരി ഗതി കേട്ട് അൽപം വാടിയ മുഖത്തോടെ ഡോക്ടറോട് പറഞ്ഞു : കഷ്ടം ഉണ്ട് ട്ടോ ഡോക്ടറെ… എത്ര വട്ടം ഡോക്ടറെ കാണാൻ വന്നു.. ഞങ്ങളുടെ മരുന്ന് മോശം ആയത് കൊണ്ടാണോ അതോ ഇനി കമ്പനി തരുന്ന ഓഫർ കുറഞ്ഞത് കൊണ്ടാണോ ഡോക്ടർ ഞങ്ങളുടെ മരുന്ന് എഴുതാത്തത്… ഒന്ന് പറഞ്ഞൂടെ ഡോക്ടർക്ക്…
നിഗൂഢത നിറഞ്ഞ ചെറിയ പുഞ്ചിരി ആയിരുന്നു ആൻസിയുടെ മറുപടി..
ഹരി മനസ്സിലാവാതെ പറഞ്ഞു : ചിരിക്കാതെ പറ എന്റെ ഡോക്ടറെ… എന്നെ കൊണ്ട് സാധിക്കുന്ന എന്തായാലും ഞാൻ റെഡി ആക്കാം.. എന്റെ വാക്കാണ്….
ആൻസി ഗൂഢമായി ചിരിച്ചു കൊണ്ട്, തന്റെ കയ്യിൽ വച്ച് തിരിച്ചിരുന്ന പേന ഒന്ന് കടിച്ച് വിട്ട ശേഷം തന്റെ ഡയറി തുറന്ന് എന്തോ ഡേറ്റ് ഒക്കെ നോക്കി, ചാരി ഇരുന്ന് പറഞ്ഞു : അങ്ങിനെ ആണെങ്കിൽ… നെക്സ്റ്റ് ഫ്രൈഡേ…
ആൻസി ഒന്ന് നിർത്തി ഹരിയുടെ മുഖത്തേക്ക് നിഗൂഢമായി നോക്കി…
ഹരി ആകാംക്ഷയോടെ : നെക്സ്റ്റ് ഫ്രൈഡേ?…
ആൻസി : ബൈ ഈവെനിംഗ് മൂന്ന് മണി… ഞാൻ ഒരു യാത്ര പോകുന്നുണ്ട്…. ബൈ റോഡ്……ഹിൽ സ്റ്റേഷനിലേക്ക് ആണ്…..
ഹരി മിഴിച്ചു കൊണ്ട് : ഓകെ?…
ആൻസി : രണ്ടു ദിവസത്തേക്ക് റെഡി ആയി വന്നാൽ മതി ഹരീ ….. നമ്മൾ രണ്ടു പെരും മാത്രം……..
ഹരി ഒന്നും മനസ്സിലാവാതെ : ങ്ങേ?.. ഞാനോ…. എന്തിന്?..
ഹരിയുടെ നിർഗുണ ചോദ്യം കേട്ട്, കുറച്ചൂടെ നന്നായി ചിരിച്ചു കൊണ്ട് ആൻസി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഹരിയുടെ അടുത്തെത്തി ഹരിയുടെ തോളിൽ കൈ വച്ച് പതിയെ ഒന്ന് അമർത്തി വിട്ട് ” അപ്പോൾ ശരി ഹരി… സീ യൂ ” എന്ന് പറഞ്ഞു കൊണ്ട് ക്യാബിൻ ഡോർ തുറന്ന് നടന്നു പോയി..
ആൻസി ഡോക്ടർ പോയപ്പോൾ മാത്രമേ ഹരിക്ക് കാര്യം തലയിൽ ഓടിയുള്ളൂ… ഹരി ഒരു ഞെട്ടലോടെ, തരിച്ച് ഇരുന്ന ഇരുപ്പ് തുടർന്നു സീറ്റിൽ തന്നേ….
