പാമ്പും കോണിയും – 1 56അടിപൊളി 

ഹരി റോട്ടിലേക്ക് നോക്കി, ഒന്ന് നീട്ടി മൂളി : മ്മ്മ്മ്…

ഒപ്പം മനസ്സിൽ പറഞ്ഞു ” ദൈവമേ… പണി ആവുമോ “….

നീണ്ട യാത്രയിൽ, കാശുണ്ടാക്കാൻ ഉള്ള പാച്ചിലിൽ, അല്ലെങ്കിൽ എത്ര കാശ് ഉണ്ടായിട്ടും ഇനിയും വേണം എന്നുള്ള ആർത്തിയിൽ ഒറ്റ മകളെ ബോർഡിങ്ങിൽ നിർത്തി പഠിപ്പിക്കുകയും, പി ജി കഴിഞ്ഞതും, അതേ കാശിന്റെ ആക്രാന്തത്തിൽ പേര് കേട്ട ഡോക്ടർ കുടുംബത്തിലേക്ക് തന്നെ കെട്ടിച്ചു വിട്ട മമ്മിയുടെയും പപ്പയുടെയും കഥ ആയിരുന്നു ആൻസിയുടെ കഥ കേട്ട ഹരിക്ക് പാവം തോന്നി ആൻസിയോട്…

ആൻസി തന്റെ കഥ പറഞ്ഞത് കൊണ്ട് തന്നാണ്, തന്റെ ജീവിത കഥ ആൻസിയോട് പറഞ്ഞു തുടങ്ങി ഹരി….

മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഹരിയുടെ ടെൻഷൻ കുറഞ്ഞു വന്ന് തുടങ്ങി. ഇടക്ക് വച്ച്, ഡ്രൈവിംഗ് ഹരി ഏറ്റെടുത്തു.

ടാർ ഇട്ട റോട്ടിൽ നിന്നും, കുണ്ടും കുഴിയും ഉള്ള മണ്ണ് മാത്രമുള്ള വഴിയിലൂടെ പതിയെ സഞ്ചരിച്ച്, കുന്നുകൾ കയറി, വണ്ടി ചെന്ന് നിന്നത്, വലിയ എസ്റ്റേറ്റിന്റെ നടുവിൽ ആയി ഉള്ള ബംഗ്ലാവിന്റെ മുന്നിൽ ആയിരുന്നു.

ആ വലിയ വീടിനു മുന്നിൽ ഒരു സ്ത്രീയും പുരുഷനും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

കുത്തി തുളച്ചു കയറുന്ന തണുപ്പ് ഇല്ലെങ്കിലും, വിറക്കാൻ ഉള്ള തണുപ്പ് ഉണ്ടായിരുന്നു അവിടെ. ഹരി ബാഗുകൾ ഇറക്കി വക്കുന്നത് കണ്ടിട്ടാവണം, മുണ്ടും സ്വെറ്റരും ഇട്ട നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആൾ ഓടി ഹരിയുടെ അടുത്തേക്ക് ഓടി വന്നു…

തമിഴിൽ ” മഞ് കൊള്ളേണ്ട സർ… അകത്തേക്ക് പൊയ്ക്കോളൂ… ഞാൻ കൊണ്ട് വരാം “… എന്ന് അയാൾ പറഞ്ഞെങ്കിലും, ഹരിയും കൂടെ തന്നേ നിന്നു അയാളുടെ കൂടെ…

നടുത്തളത്തിൽ ഉള്ള ഫയർ പിറ്റിൽ വിറക് ഇട്ട് കൊണ്ട് ഹരി ആൻസി ഇരിക്കുന്നത്തിനടുത്ത് തന്നേ ഉള്ള ചാരു കസേരയിൽ ആൻസി ചാഞ്ഞു കിടക്കുന്നത് ഒന്ന് നോക്കി ഹരി കൂനി കൂടി ഇരുന്നു.

വണ്ടി ഓടിക്കുമ്പോൾ മനസ്സിലെ ടെൻഷൻ ഒക്കെ മാറി എങ്കിലും, ” ഇനി എന്ത് ” എന്ന ചോദ്യം ഹരിയെ ശരിക്ക് അലട്ടുന്നത് കൊണ്ടാവാം, ഹരിയുടെ കണ്ണുകൾ ഫയർ പിറ്റിലെ തീയിൽ തന്നേ ആയിരുന്നു.

” തണുക്കുന്നുണ്ടോ “….. ആൻസിയുടെ ചോദ്യം ആണ് ഹരിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്..

ഹരി : ചെറുതായിട്ട്….. കുഴപ്പമില്ല ഡോക്ടറെ….

ഇരുവർക്കും ഇടയിൽ, ചെറിയ ടേബിളിൽ, രണ്ട് ഗ്ലാസിൽ ഒഴിച്ച് വച്ചിട്ടുള്ള സ്കോച്ച് നോക്കി ആൻസി പറഞ്ഞു : കഴിച്ചാൽ മാറി കൊള്ളും..

ഹരി ആൻസിയെ നോക്കി, മുഖത്തേക്ക് മാത്രം നോക്കാൻ പ്രത്യേകം ശ്രദ്ധ കൊടുത്ത് പറഞ്ഞു : അത് ഡോക്ടറെ…. വേണ്ട….

ആൻസി : താൻ എന്താടോ ഇങ്ങനെ… ഒരു കമ്പനിക്ക് വേണ്ടി ആണ് ഞാൻ തന്നോട് എന്റെ കൂടെ വരാൻ പറഞ്ഞത്. താൻ ഇത്ര അറു ബോറൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ ഞാൻ ഒറ്റക്ക് വന്നേനെ…..

ആൻസിയുടെ മുഖ ഭാവം മാറി ദേഷ്യം നിറയുന്ന പോലെ തോന്നി ഹരിക്ക്…

ആൻസി പൊടുന്നനെ നീറ്റിരുന്നു കൊണ്ട് പറഞ്ഞു : ഇങ്ങനാണേൽ, നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം ഹരീ…

ഹരി പൊടുന്നനെ പറഞ്ഞു : അയ്യോ ഡോക്ടറെ അത്,, ഞാൻ കഴിച്ചാൽ ഒരുപാട് വാ തോരാതെ സംസാരിക്കും. രേവതിയുടെ ഭാഷയിൽ, ” വള വള “…….. വെറുതെ ബോറാക്കി അലമ്പ് ആക്കണ്ടല്ലോ എന്ന് വച്ചിട്ടാണ്..

ഹരി അൽപം മുഖം കുനിച്ചാണ് അത് പറഞ്ഞത്…

ഹരിയുടെ നിഷ്കളങ്കമായ മറുപടി കേറ്റ് ആൻസിക്ക് ചിരി വന്നെങ്കിലും, പുറത്തു കാണിക്കാതെ ആൻസി പറഞ്ഞു : അത് ഞാൻ സഹിച്ചോണ്ട്… പോരെ…..

ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി…

ഗ്ലാസ്‌ എടുത്ത് ഹരിക്ക് നേരെ നീട്ടി ആൻസി പറഞ്ഞു : നല്ല വിലയുള്ള സാധനം ആണ്.. പിടിയെടോ……..

ഹരി മനസ്സില്ല മനസ്സോടെ ഗ്ലാസ്‌ ആൻസിയിൽ നിന്നും വാങ്ങി…..

ഹരി : അല്ല വെള്ളം?..

ആൻസി സംശയത്തോടെ : ഇതിനോ?…

ആൻസിയും ഡ്രൈ കഴിക്കുന്നത് കണ്ടത് കൊണ്ട് തന്നേ, ചവർപ്പും കയപ്പും പ്രതീക്ഷയിൽ വച്ച്, ഹരി ഒറ്റ വലിയിൽ അകത്താക്കി ആൻസി കൊടുത്ത സാധനം.

” ഓഓഓഓഫ് “….. അടിച്ച സാധനം, തീ ഉണ്ട പോലുള്ള ആവി വായിലൂടെ അന്നനാളത്തിലേക്ക് എത്തുന്നത് ഹരി ശരിക്ക് അറിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *