പറയാൻ മറന്ന പ്രണയം – 3 1അടിപൊളി  

ജിത്തുവിന്റെ മുഖത്ത് ചെറിയൊരു ചിരി വന്നു.

“അപ്പോൾ എനിക്ക് ഭാഗ്യമുണ്ട്.”

“എന്തിന്?”

“കാരണം എനിക്ക് കിട്ടിയത് നിന്നെയല്ലേ.”

ആത്മേയയുടെ കണ്ണുകളിൽ വീണ്ടും ആ ചെറിയ തിളക്കം മടങ്ങിവന്നു.

അവൾ പതിയെ അവന്റെ കൈകളിൽ ഒന്ന് പിടിച്ചു.

“ജിത്തു…”

“മ്?”

“ഇനി ഒരു കാര്യം ഉറപ്പായി.”

“എന്ത്?”

“നാല് വർഷം മുമ്പ് നമ്മൾ പരസ്പരം നഷ്ടപ്പെട്ടത് ശരിയായിരുന്നില്ല.”

“അതെ.”

“പക്ഷേ ഒരുപക്ഷേ… ഇപ്പോൾ വീണ്ടും കണ്ടുമുട്ടാൻ വേണ്ടിയാകാം ജീവിതം ഇത്രയും കാത്തിരുന്നത്.”

അവൻ അവളുടെ കൈയിൽ ഒന്ന് മുറുകെ പിടിച്ചു.

അവൾ ചിരിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് നടന്നു.

വാതിൽക്കൽ എത്തിയിട്ട് വീണ്ടും തിരിഞ്ഞുനോക്കി.

“വീട്ടിലെത്തിയിട്ട് മെസേജ് അയക്കണം.”

“ശരി.”

“ഭക്ഷണം കഴിക്കാനും ഓർമ്മിപ്പിക്കണം.”

“അതും ചെയ്യും.”

“ഞാൻ ഉറങ്ങിയാൽ?”

ജിത്തു ചിരിച്ചു.

“അപ്പോൾ നാളെ രാവിലെ വിളിച്ച് വഴക്ക് പറയും.”

ആത്മേയയും ചിരിച്ചു.

ആ രാത്രി ജിത്തു വീട്ടിലെത്തിയിട്ടും മനസ്സിന് ഒരു സമാധാനമുണ്ടായിരുന്നില്ല.

വീട്ടിലെത്തി എന്നൊരു മെസേജ് അയച്ചപ്പോൾ തന്നെ ആത്മേയയുടെ മറുപടി വന്നു.

“♥️♥️♥️♥️♥️♥️.”

അവൻ കുറച്ചുനേരം ഫോണിലേക്ക് നോക്കിയിരുന്നു.

പിന്നെ നേരെ വിളിച്ചു.

രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.

“ഹലോ…”

ശബ്ദത്തിൽ ചെറിയൊരു ക്ഷീണമുണ്ടായിരുന്നു.

“എങ്ങനെയുണ്ട് ഇപ്പോൾ?”

“കുഴപ്പമില്ല. കുറച്ച് വേദനയുണ്ട്.”

“ഡോക്ടറെ കാണണോ?”

ആത്മേയ ചെറുതായി ചിരിച്ചു.

“അതിന്റെ ആവശ്യമില്ല സാറേ.”

“ഞാൻ സീരിയസായിട്ടാണ് ചോദിച്ചത്.”

“എനിക്കറിയാം.”

കുറച്ചുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.

അവസാനം ആത്മേയ തന്നെയാണ് മൗനം പൊളിച്ചത്.

“ജിത്തു…”

“മ്?”

“ഇന്ന് ഞാൻ ഒരുപാട് ചമ്മിപ്പോയി.”

എന്തിന്?”

“മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ.”

ജിത്തു ചിരിച്ചു.

“അതിന് എന്താ?”

“എനിക്ക് പറയാൻ പോലും പറ്റുന്നില്ലായിരുന്നു.”

“പക്ഷേ എനിക്ക് മനസ്സിലായി.”

“അതാണ്.”

അവൾ ഒരു ദീർഘനിശ്വാസം വിട്ടു.

“സത്യത്തിൽ ഞാൻ പേടിച്ചിരുന്നു.”

“എന്ത് പേടി?”

“നീ എന്ത് വിചാരിക്കും എന്ന്.”

“ഞാൻ എന്ത് വിചാരിക്കാൻ?”

“അറിയില്ല… ചിലർക്കൊക്കെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു അകലം വരും.”

ജിത്തുവിന്റെ ശബ്ദം ശാന്തമായിരുന്നു.

“കൊച്ചു…”

“മ്?”

“ഇന്ന് നീ എന്നോട് ഒന്നും പറയേണ്ടി വന്നില്ല എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്.”

“അതെന്താ?”

“കാരണം നിന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തോ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി.”

അവൾ കുറച്ചുനേരം മിണ്ടിയില്ല.

പിന്നെ വളരെ പതിയെ ചോദിച്ചു.

“എന്നെ ഇത്രയും ശ്രദ്ധിക്കുന്നുണ്ടോ?”

“ഉണ്ട്.”

“എന്തിന്?”

ജിത്തു

ചെറുതായി ചിരിച്ചു.

“ഈ ചോദ്യം ഇനി എത്ര തവണ ചോദിക്കും?”

“ഉത്തരം കേൾക്കാൻ ഇഷ്ടമാണ്.”

“കാരണം നീ എനിക്ക് അത്രയും പ്രധാനപ്പെട്ടതാണ്.”

ഫോണിന്റെ മറുവശത്ത് വീണ്ടും നിശ്ശബ്ദത.

ആത്മേയയുടെ ശ്വാസം മാത്രം കേൾക്കാമായിരുന്നു.

“ജിത്തു…”

“മ്?”

“ഇന്ന് വീട്ടിലേക്ക് വന്നിട്ട് ഞാൻ ഒരുപാട് ആലോചിച്ചു.”

“എന്തിനെക്കുറിച്ച്?”

“നമ്മളെക്കുറിച്ച്.”

അവൻ ഒന്നും പറഞ്ഞില്ല.

“നമ്മൾ ഒരുമിച്ച് ജീവിച്ചാൽ എങ്ങനെയായിരിക്കും എന്ന്.”

ജിത്തുവിന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു.

“എന്നിട്ട്?”

“ഞാൻ ഇങ്ങനെ വാശി പിടിക്കുമ്പോൾ നീ വഴക്ക് പറയും.”

“അത്ര മോശമാണോ ഞാൻ?”

“അല്ല.”

“പിന്നെ?”

“പുറത്ത് എല്ലാവരോടും മിണ്ടാതിരിക്കും… പക്ഷേ വീട്ടിൽ എന്നെ നോക്കി ഇങ്ങനെ നൂറ് ചോദ്യങ്ങൾ ചോദിക്കും.”

അവൻ പൊട്ടിച്ചിരിച്ചു.

“അതൊക്കെ നിന്റെ തോന്നലാണ്.”

“അല്ല. എനിക്ക് ഇപ്പോൾ നിന്നെ കുറച്ചൊക്കെ അറിയാം.”

ജിത്തു ജനലിലൂടെ പുറത്തേക്ക് നോക്കി.

ആകാശത്ത് മഴമേഘങ്ങൾ പതിയെ മാറിക്കൊണ്ടിരുന്നു.

“കൊച്ചു…”

“മ്?”

“ഇന്ന് നീ എന്നെ കൂടുതൽ ഇഷ്ടപ്പെടാൻ ഒരു കാരണം തന്നു.”

“ഞാൻ എന്ത് ചെയ്തു?”

“ഒന്നുമില്ല.”

“പിന്നെ?”

“നിന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സ്വാഭാവികമായി എന്നോട് പങ്കുവെക്കാൻ കഴിയുന്ന ഒരാളായി എന്നെ കണ്ടു.”

Leave a Reply

Your email address will not be published. Required fields are marked *