ആത്മേയയുടെ ശബ്ദം മൃദുവായി.
“കാരണം എനിക്ക് സുരക്ഷിതമായി തോന്നുന്നത് നിന്റെ അടുത്താണ്.”
ആ വാക്കുകൾ കേട്ടപ്പോൾ ജിത്തുവിന് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.
കുറച്ചുനേരം രണ്ടുപേരും മിണ്ടാതെ ഫോണിൽ തുടർന്നു.
ആ മൗനത്തിന് പോലും ഒരു അടുപ്പമുണ്ടായിരുന്നു.
ഫോൺ വെക്കാൻ നേരം ആത്മേയ പതിയെ പറഞ്ഞു.
“നാളെ രാവിലെ വിളിക്കുമല്ലോ?”
“വിളിക്കും.”
“ഞാൻ എഴുന്നേറ്റില്ലെങ്കിൽ?”
“വിളിച്ചുകൊണ്ടിരിക്കും.”
അവൾ ചെറുതായി ചിരിച്ചു.
“ഗുഡ് നൈറ്റ്, ജിത്തു.”
“ഗുഡ് നൈറ്റ്, കൊച്ചു.”
(തുടരും)
