പൈനാപ്പിൾ ലൈം ജ്യൂസ്‌ – 1 24അടിപൊളി  

 

 

​ഞാൻ ആകെ വഷളായി ആ ചുവന്ന പാത്രം എടുക്കാൻ കുനിഞ്ഞു.

 

പെട്ടെന്ന് അവൾ പൈപ്പ് തുറന്നു. എങ്ങനെയെന്നറിയില്ല, പൈപ്പിലെ വെള്ളം നേരെ തെറിച്ചത് എന്റെ മുഖത്തേക്കും ഷർട്ടിലേക്കും!

 

 

​”അയ്യോ! സോറി.. ഈ പൈപ്പിന് ഒരു കുഴപ്പമുണ്ട്. ഇത് കണ്ട്രോൾ ചെയ്യാൻ ഇത്തിരി പാടാ.. തന്നെ പോലെ തന്നെ!”

 

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

 

 

​എന്റെ പുതിയ ഷർട്ട് ആകെ നനഞ്ഞു. ഞാൻ മുഖം തുടയ്ക്കാൻ നോക്കുമ്പോൾ അവൾ ഒരു ടവ്വൽ എനിക്ക് നേരെ നീട്ടി.

 

പക്ഷേ ഞാൻ അത് വാങ്ങാൻ കൈ നീട്ടിയതും അവൾ അത് പെട്ടെന്ന് പിന്നിലേക്ക് വലിച്ചു.

 

 

​”അയ്യോ.. ഇത് വേസ്റ്റ് തുടയ്ക്കുന്ന ടവ്വലാ.. പോയി ആ മഞ്ഞ ചുമരിൽ ചെന്നു മുട്ടി നിന്നോ, പെട്ടെന്ന് ഉണങ്ങിക്കോളും!ഹഹഹ!!”

 

 

​അവൾ ഒരു കോണച്ച പൊട്ടിച്ചിരിയും പാസ്സാക്കി കൊണ്ട് പുറത്തേക്ക് പോയി.

 

അടുക്കളയിൽ നനഞ്ഞ ഷർട്ടും പിടിച്ചു ഞാൻ ഒറ്റയ്ക്കായി.

 

ഇവളിത് എന്നെ കറക്കുകയാണോ അതോ വറുത്തെടുക്കുകയാണോ? എനിക്ക് പൈനാപ്പിൾ ലൈമിനോടുള്ള പേടി കൂടി വന്നു.

 

അടുക്കളയിൽ നിന്നും നനഞ്ഞ ഷർട്ടും ഒട്ടിപ്പിടിച്ച ശരീരവുമായി ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങി.

 

ഹാളിൽ എത്തിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി.

 

ആ ചുവരുകൾക്കിടയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന എന്നെ കണ്ടാൽ ശരിക്കും ഒരു ‘പുഴയിൽ വീണ പഴുത്ത ചക്ക ‘ തന്നെ!

 

 

അളിയന്റെ ഭാര്യ അതായത് ​എന്റെ ചേച്ചി ഗ്ലാസിലെ ജ്യൂസ് പകുതി കുടിച്ചു തീർക്കുന്നതിനിടയിലാണ് എന്നെ കണ്ടത്.

 

കണ്ട പാടെ ചേച്ചി വായിലിരുന്ന ജ്യൂസ് ‘ഫൗണ്ടൻ’ പോലെ പുറത്തേക്ക് തെറിച്ചു.

 

​”ഇതെന്താടാ… നീ വീടിന്റെ ഉള്ളിൽ നീന്താൻ പഠിക്കുവാണോ?”

 

ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.

 

​ചുറ്റും നിന്ന ബന്ധുക്കളും നാട്ടുകാരും ചിരി തുടങ്ങി.

 

എന്റെ കഷ്ടകാലത്തിന് ആ സമയത്താണ് അനു അവിടേക്ക് പുറത്തുനിന്നു ഒരു പ്ലേറ്റ് മിക്സ്ചറുമായി വന്നത്. എന്നെ കണ്ടതും അവൾ അത്ഭുതം നടിച്ചു കൊണ്ട് കൈകൾ കവിളിൽ വെച്ചു.

 

 

​”അയ്യോ.. ഇതെന്താ പൈപ്പിന് വെള്ളം കുടിക്കാൻ പോയതാണോ?”

 

 

​അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതോടെ ഹാളിൽ ചിരിപ്പൂരം തന്നെ നടന്നു.

 

ചിലർ കൈകൊട്ടി ചിരിക്കുന്നു, ചിലർ എന്നെ നോക്കി സഹതപിക്കുന്നു.

 

​ഞാൻ ദേഷ്യം കടിച്ചുപിടിച്ചു കൊണ്ട് അനുവിനെ ഒന്ന് നോക്കി.

 

അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഒരു വിജയചിരി തിളങ്ങുന്നുണ്ട്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു:

 

 

​”സാരമില്ല കേട്ടോ.. മൂപ്പർക്ക് നമ്മുടെ വീടിന്റെ ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു. സിലിംഗിലെ ആ പൂക്കൾക്ക് വെള്ളമൊഴിക്കാൻ പോയതാവും പാവം!ഹഹഹ”

 

 

​അതുകൂടി കേട്ടതോടെ അവിടെ ചിരിയുടെ അണക്കെട്ട് പൊട്ടി.

 

എനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്നായി.

 

എന്റെ പുതിയ ബ്രാൻഡഡ് ഷർട്ട് ഇപ്പോൾ ഒരു പഴയ തോർത്ത് കഷ്ണം പോലെ തൂങ്ങിക്കിടക്കുന്നു.

 

അകത്തു ഇന്നർ ബനിയൻ ഇട്ടത് എന്തുകൊണ്ടും നന്നായി എന്ന് എനിക്ക് തോന്നി..

 

 

​ഞാൻ പതുക്കെ ബാത്റൂമിലേക്ക് വലിഞ്ഞു.

 

കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ മുഖത്ത് പറ്റിയിരുന്ന ഒരു ചെറിയ പൈനാപ്പിൾ കഷ്ണം കണ്ടു.

 

അത് എടുത്തു വായിലിട്ടപ്പോൾ നല്ല കയ്പ്പ്!

 

അവൾ പറഞ്ഞത് പോലെ തന്നെ…

 

പൈനാപ്പിൾ ലൈമിന് നല്ല കയ്പ്പാണ്, അത് തന്നവൾക്ക് അതിലും വലിയ പുളിയും!

 

ബാത്ത്റൂമിലെ കണ്ണാടിയിൽ നോക്കി ഞാൻ മനസ്സിനെ ഒന്ന് പാകപ്പെടുത്തി.

 

“മോനേ.. ഇത് വെറുമൊരു പൈനാപ്പിൾ ലൈം യുദ്ധമല്ല, ഇത് ആത്മാഭിമാനത്തിന്റെ പോരാട്ടമാണ്!”

 

നനഞ്ഞ ഷർട്ട് ഊറിപ്പിഴിഞ്ഞ് എങ്ങനെയൊക്കെയോ ഒന്ന് ഉണക്കാൻ നോക്കി ഞാൻ പുറത്തിറങ്ങി.

1 Comment

Add a Comment
  1. Thudakkam kalakki

Leave a Reply

Your email address will not be published. Required fields are marked *