അടുത്തേക്ക് നടന്നുവന്നു പൂജയിരിക്കുന്ന സൈഡിലെ ഡോർ തുറന്നു അവളോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു.. കാറിന്റെ ഉളിലുള്ളതിനേക്കാൾ തണുപ്പായിരുന്നു പുറത്തു.. ചെറിയ മഴ പെയ്യുന്നുമുണ്ട്.. അവളുടെ കൈ പിടിച്ചു നേരത്തെ ജീപ്പിൽ നിന്നിറങ്ങിയ ആളുടെ അടുത്തേക്ക് ജീവൻ നടന്നു…
“ഇതെന്റെ ഉറ്റ കൂട്ടുക്കാരൻ ഹാരിസ് ”
അവൾ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു
“ഞാൻ നിങ്ങളുടെ കല്യത്തിനൊക്കെ പങ്കെടുത്തിരുന്നു ശ്രദ്ധിച്ചിരുന്നോ ”
അവൾ അന്നത്തെ ടെൻഷനിൽ ആരൊക്കെ വന്നെന്നോ പോയെന്നോ ഓർത്തുവെക്കാൻ സമയം കിട്ടിയില്ല… അവൾ ഇല്ലെന്നുള്ള രീതിയിൽ തല ഇളക്കി..
“സാരമില്ല നമ്മൾക്ക് ഇനിയും കാണാല്ലോ.. അന്ന് കല്യാണത്തിന് കണ്ടപ്പോഴെ ചോദിക്കണമെന്നുണ്ട്.. നിന്നെ ഇതിനു മുൻപേ എവിടെയോ വെച്ചു കണ്ടതുപോലെ.. എവിടെയാ പഠിച്ചത് ”
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“ഞാൻ ഇവിടെത്തനെയാണ് ജോലി ചെയ്യുന്നത് മുൻപ് കുറച്ചു കാലം ബാംഗളൂരിൽ ഉണ്ടായിരുന്നു”
“ചിലപ്പോൽ ഇവിടെ എവിടേലും വെച്ച് തന്നെയായിരിക്കും കണ്ടത്.. ഞാനും പ്രാക്ടിസിനായി കുറച്ചു കാലം ബാംഗളൂർ ഉണ്ടായിരുന്നു.. ഞാനൊരു ഗൈനക്കോളജിസ്റ് ആണ് ”
അത് കേട്ടപ്പോൾ പൂജയൊന്നു ഞെട്ടി… പിന്നെ അവർ അധികമൊന്നും സംസാരിച്ചില്ല…
ജീവൻ : പൂജേ നമ്മുടെ കാർ ഇവിടെ വരെയേ കൊണ്ടുവരാൻ പറ്റതുള്ളു.. ഇനിയങ്ങോട്ട് കല്ലും മണ്ണും നിറഞ്ഞ വഴിയാണ് അതുകൊണ്ട് നമുക്ക് ഈ ജീപ്പിൽ പോകാം.
അവൻ അടുത്തുള്ള ജീപ്പ് ചൂണ്ടിക്കാണിച്ചു പറഞ്ഞു.. ഒരു പഴയമോഡൽ ജീപ്പ്.. കണ്ടിട്ട് അത് ജീവൻ പറഞ്ഞതനുസരിച്ചു ഹാരിസ് കൊണ്ടുവന്നതാണെന്ന് തോനുന്നു.. ഇനിയുള്ള യാത്ര ചിലപ്പോൾ ഈ അടച്ചിട്ട ഗേറ്റിനു അകത്തുകൂടെയായിരിക്കും.. ആ ഗേറ്റിൻറ്റെ സൈഡിലായി വലിയ ബോർഡുണ്ട്.. അന്യ വാഹനങ്ങൾ പ്രവേശിക്കരുത് പ്രൊഹിബിറ്റഡ്
ഏരിയ…
നിമിഷനേരംകൊണ്ട് ഹാരിസ് ആ അടച്ചിട്ട ഗേറ്റ് തള്ളി തുറന്നു അപ്പോഴക്കും ജീവൻ കാറിലുള്ള ബാഗും സാധനങ്ങളും ജീപ്പിലേക്ക് കയറ്റി….
“എടാ.. രണ്ടു മൂന്ന് ദിവസം നീക്കാനുള്ള സാധനങ്ങൾ അവിടെയുണ്ടാകും അതിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ പറയണം.. ഞാൻ സാധനങ്ങൾ എത്തിച്ചു തരുന്നുണ്ട് ”
“രണ്ടു ദിവസം തന്നെ ധാരാളം”
ഹാരിസ് പൂജയെ അടിമുടി നോക്കി …
“നിനക്കത് മതിയാകുമോ ?”
അവൻ ഒരു കള്ളാ ചിരിയോടെ ചോദിച്ചു…
ജീവൻ അതിനു മറുപടി പറയ്യാതെ ജീപ്പിലേക്ക് കയറി.. പൂജയും കയറി.. എന്തൊക്കെയാണ് വർ സംസാരിക്കുന്നതെന്നോ.. എങ്ങോട്ടേക്കാണ് പോകുന്നതെന്നോ അവൾക്ക് മനസിലായില്ല.. ജീപ്പ് പതിയെ നീങ്ങി ഗേറ്റ് കടന്നു ഉള്ളിലേക്കു നീങ്ങി.. ജീപ്പ് കയറിയപാടെ ഹാരിസ് ഗേറ്റ് വീടും അടച്ചു… ജീവിനും പൂജയും ആ കാടുപിടിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി.. കഷ്ടിച്ച് ഒരു ജീപ്പിനു പോകാനുള്ള വഴി മാത്രം.. ജീപ്പ് പോകുമ്പോൾ വഴിയുണ്ടാക്കുകയെന്ന് വേണമെങ്കിൽ പറയാം… ജീവന്റെ ഓടിക്കൽ കണ്ടിട്ട് അവൻ ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായി.. പക്ഷെ ഇത്രയും വിജനമായ സ്ഥലത്തേക്ക് എന്തിനു വരണം.. അവൾ ഓരോരോ കാര്യങ്ങൾ ആലോചിച്ചിരുന്നു.. അര – മുക്കാൽ മണിക്കൂറോളം ആ കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്തപ്പോൾ എത്തിച്ചേർന്നത് ഒരു പഴയ നാലുകെട്ട് പോലത്തെ ഒരു തറവാട് വീടിന്റെ മുന്നിൽ… പഴയവീടാണെകിലും നല്ലതുപോലെ കാത്തു സൂക്ഷിച്ചട്ടുണ്ട്.. ചിലപ്പോൾ ജീവൻ വരികയാണെന്ന് പറഞ്ഞതുകൊണ്ട് വൃത്തിയാക്കിയതായിരിക്കാം…. ആ പഴയ വീടിന്റെ മുന്നിൽ ജീപ്പ് നിർത്തി ജീവൻ പുറത്തിറങ്ങി.. ഞേണ പിരിഞ്ഞുകൊണ്ട് അവൻ ദീർഘശ്വാസമെടുത്തു… അവൻ ആ കാടിന്റെ മണം ഒന്നാസ്വദിച്ചു…. പുതുമഴ
പെയ്തതിന്റെ നല്ല മണം…
“വാ ഇറങ്ങു.. ഇതാണ് നമുക്ക് രണ്ടു ദിവസം നില്ക്കാൻ ഞാൻ കണ്ടുപിടിച്ച സ്ഥലം.. ആരും അലസാക്കാൻ പോയിട്ട് ഈ വഴിയുടെ ഏഴകലെത്തേക്ക് വരില്ല.. മൊബൈലിനു റേഞ്ച് ഇല്ലാത്തത് കൊണ്ട് അങ്ങനെയും ആരും അലസാക്കില്ല.. അത്യാവിശ്യക്കാർക്ക് വിളിക്കാൻ അകത്തൊരു ലാൻഡ് ഫോണുണ്ട് അതിലേക്ക് വിളിച്ചോളും….”
