പ്രണയപൂർവ്വം അഴകിയലൈല 9

ഞാൻ കാണാൻ കൊതിച്ച മുഖം അതാ എന്റെ മുന്നിലേക്കെത്തുന്നു… ദൂരെ നിന്നെ ഞാൻ അവളെ തിരിച്ചറിഞ്ഞു… ശ്രീത്വമുള്ള ആ മുഖത്തിന്‌ ഇപ്പോഴും ഒരു മാറ്റവുമില്ല തടി അൽപ്പം കൂടിയതോഴിച്ചാൽ… ട്രോളിയും തള്ളി അവൾ അമ്മയ്ക്കരുകിലേക്ക് വന്നു… അവർ കുഞ്ഞിനെ എടുത്തു… പാറുവിന് മോളാണ്… ഞങളുടെ ആഗ്രഹവും അതായിരുന്നു.. എന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ഒരു പുഞ്ചിരിയെങ്കിലും ഞാൻ പ്രേതീക്ഷിച്ചിരുന്നു.. പക്ഷെ അതുണ്ടായില്ല… ട്രോള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഞാൻ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നീങ്ങി പിന്നാലെ അവരും.. ബൂട്ടിൽ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചിട്ട് ഞാൻ വണ്ടിയെടുത്തു… അവർ കുശല പ്രേശ്നങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു

വെളുപ്പിനെ ആയിരുന്നതിനാൽ baypass റോഡും കഴകുട്ടവും ഏറെക്കുറെ ട്രാഫിക് കുറവായിരുന്നു… പിന്നാമ്പുറ കാഴ്ചകൾ പിന്നിലാക്കി ഇന്നോവ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു… ആറ്റിങ്ങൽ കഴിഞ്ഞപ്പോഴാണ് സൗദമിനി അമ്മ പറഞ്ഞത്

” അരുൺ നമുക്ക് ചായ കുടിക്കാം എവിടേലും നോക്കി നിർത്തു… ”
ORVM മ്മിൽ കൂടി നോക്കിയ ഞാൻ അവളുടെ മുഖത്ത് ഒരു ഞെട്ടലും, സങ്കടവും മാറി മാറി വിരിയുന്നത് ഞാൻ കണ്ടു… അവൾക്കെന്നെ മനസിലായില്ലായിരുന്നു എന്നെനിക്ക് തോന്നി… അല്ലെങ്കിലും 12 വർഷത്തിന് ശേഷം കാണുന്ന ആർക്കും എന്നെ മനസ്സിലാകില്ല…. പഴയ ചോക്ലേറ്റ് രൂപം അല്ലല്ലോ ഇപ്പൊ… നന്നേ മെലിഞ്ഞു, മുഖത്ത് വലിയ താടി, അലസമായി ചീകുന്ന മുടി, കരുവാളിച്ച ശരീരം, തുടർച്ചയായുള്ള മദ്യപാനത്തിന്റെ ഫലമായി കുഴിഞ്ഞതും കീഴെ കറുത്ത് മറുക് പോലെയുള്ള പാടുകളും… ഒരു വർഷത്തിന് മുന്നേ ഇതിലും ഭീകരം ആയിരുന്നു അന്നത്തെ ഫോട്ടോ ഡയറക്ടർ ബ്ലെസ്സി കണ്ടിരുന്നെങ്കിൽ ആട്ജീവിതത്തിൽ ഉറപ്പായും കാസ്റ് ചെയ്തേനെ..

കാപ്പി കുടിക്കാൻ കയറിയപ്പോഴും അത് കഴിഞ്ഞും അവളുടെ കണ്ണുകൾ എന്റെ മേൽ വീഴുന്നുണ്ടായിരുന്നു ഒരു പക്ഷേ ഇത്ര ഭീകരമായ ഒരു അവസ്ഥ എന്നിൽ പ്രതീക്ഷിച്ചു കാണില്ല… അവളുടെ മോൾ കാപ്പിക്ക് ശേഷം മുൻ സീറ്റിൽ വന്നിരുന്നു… 10 വയസു കാണും..

ബോർ അടിച്ച ഞാൻ കുഞ്ഞിനോട് സംസാരിച്ചു…

മോൾടെ പേരെന്താ…?

എന്റെ പേര് അനാമിക… എല്ലാരും ആമിന്ന് വിളിക്കും…

ഒരു ഞെട്ടൽ എന്നിലൂടെ കടന്നു പോയി.. ആമി ഞങ്ങളുടെ മോൾക്കിടാൻ കരുതി വെച്ചിരുന്ന പേര്… പെട്ടന്ന് ബോധം വീണ്ടെടുത്ത ഞാൻ ചോദിച്ചു..

എത്രെല പഠിക്കുന്നെ..?

5th standard…

പിന്നെയും കുറെ കാര്യങ്ങൾ ചോദിച്ചു… വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…

ശങ്കരമംഗലം തറവാടിന്റെ മുറ്റത്തേക്ക് ഇന്നോവ ഇരച്ചു നിന്നു…

പെട്ടിയും സാധനങ്ങളും എല്ലാം ഞാൻ ഹാളിലേക്ക് എടുത്തു വെച്ചു…

അവരെല്ലാം വീട്ടിലേക്ക് കയറി…

എന്ന ഞാൻ ഇറങ്ങുവാണെ…

ഇറങ്ങാൻ തുടങ്ങിയപ്പോൾ അകത്തു നിന്ന്..

“നില്ക്കു ”

അവൾ എന്റെ അരികിലേക്ക് വന്നു..

അരുൺ ആയിരുന്നല്ലേ… എനിക്ക് മനസിലായില്ല… സുഖമാണോ എന്ന് ചോദിക്കുന്നില്ല… എന്നാലും എനിക്ക് വേണ്ടി ആയിരുന്നോ ഇതെല്ലാം.,?

സുഖമാണ് പാറു…. ഓഹ് സോറി പാർവതി..
ആർക്കും വേണ്ടിയല്ല ഇങ്ങനെയെങ്കിലും എനിക്കൊന്നു ജയിക്കേണ്ടേ…

അവൾ കുറച്ച് നോട്ടുകൾ എനിക്ക് നേരെ നീട്ടി..

ഇത്രയും നാൾ ഞാൻ ഇവിടുന്നു ശമ്പളം വാങ്ങിയിട്ടില്ല… ഇനി ഇതായിട്ട് വേണ്ട.. പാർവതി വണ്ടി ഓടിക്കില്ലേ ഇപ്പളും…ഇനി കുറച്ച് നാളത്തേക്ക് എന്റെ ആവശ്യവും ഇല്ലല്ലോ

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി..
പ്രണയം അതൊരു കനലാണ് ഉള്ളിൽ തീ കെടാതിരിക്കുന്ന തീക്കനൽ… വിരഹം അലസമായതിനെ അണച്ചു കളയുകയും തീവ്രമായതിനെ ആളി കത്തിക്കും വീണ്ടും അവളുടെ സാന്നിധ്യം എന്നിലെ അവളോടുള്ള. പ്രേണയാതെ ഇനിയും ഒരു വ്യാഴവട്ടക്കാലമോ മരണം വരെയോ എന്നെ നിലനിർത്താൻ കെൽപ്പുള്ളതായിരുന്നു… ഇനി പോകേണ്ട കാര്യമില്ലല്ലോ എന്ന് തീരുമാനിച്ചിരുന്നെങ്കിലും അവളെ കാണമെന്ന കാരണം ഒരു മാറിചിന്തയ്ക് കാരണമായി…മദ്യത്തിൽ മുങ്ങിയ പകലുകളിൽ നിന്ന് മാറിചിന്ദിച്ച് അവളോ മറ്റാരെങ്കിലും വിളിക്കുമെന്ന പ്രേതീക്ഷയിൽ ഒരു നോക്ക് കാണാൻ വീണ്ടും കാത്തിരുന്നു…പക്ഷെ പ്രേതീക്ഷിച്ച പോലെ ഒരു വിളി ഉണ്ടായില്ല.
അവളെ കണ്ടതിനു ശേഷം മദ്യപാനത്തിന് തെല്ലൊരുആശ്വാസം വന്നിരുന്നു… പക്ഷെ ഞാൻ പ്രതീക്ഷിച്ച ആ വിളിയെത്താൻ പിന്നെയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു

Leave a Reply

Your email address will not be published. Required fields are marked *