എല്ലാം കേട്ട് ഞാൻ സ്തംഭിച്ചു നിന്നു..
അപ്പൊ തന്റെ ജീവിതം..?
ഹും…. എനിക്കെന്തു ജീവിതം… തന്നെ ചതിച്ചതിന്റെ ശിക്ഷയായി പൊകഞ്ഞു തീരട്ടെ ഈ ജന്മം….
പാറു…. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവൊക്കെ പോയി… എന്നാലും ചോദിക്കുവാ..
അവൾ എന്റെ വാ പൊത്തി…
എന്താണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്കറിയാം.. പക്ഷെ അത് വേണ്ട..
ഞാൻ അവളുടെ കൈ എടുത്തു മാറ്റിയിട് ചോദിച്ചു…
എന്ത് വേണ്ടെന്നാണ് പാറു? 12 വർഷം തന്റെ വിവാഹം കഴിഞ്ഞിട്ടും മറ്റൊരു പെണ്ണിനെ കുറിച് ചിന്ദിക്കാതെ നടന്നതോ അതോ അതിന് മുന്നേ 8 വർഷം പ്രേണയിച്ചതോ? അതോ കുറച്ച് മുന്നേ പറഞ്ഞ പച്ചതാപത്തിന് പരിഹാരം ചെയ്യേണ്ടെന്നോ? എന്താണ് എനിക്ക് മനസ്സിലാകുന്നില്ല…
അരുൺ പ്ലീസ്…
തനിക്കൊന്നും മനസ്സിലാകില്ല … ഇനിയും കുറച്ച് നാൾ കഴിഞ്ഞ് ഇപ്പൊ ഒന്നിച്ചിരുന്നെങ്കിലെന്ന് പറഞ്ഞു വീണ്ടും കരയും അതല്ലേ..?
.റഹ്മത്ത് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ പോലും ഉണ്ടാകുമായിരുന്നില്ല… തന്റെ വിവാഹ രാത്രിയിൽ ഒരു കയറിൻ തുമ്പിൽ തീരേണ്ട ജീവിതം ഇവിടെ എത്തിച്ചത് അവനാണ്…
താൻ സുഖമായി ജീവിക്കുകയായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു.. ഇനി എന്റെ മുന്നോട്ടുള്ള പ്രതീക്ഷ നീയാണ് പാറു..തന്നെ വീണ്ടും കണ്ടത് മുതലാണ് മദ്യം എന്ന ലഹരി ഉപേക്ഷിക്കണമെന്ന തോന്നൽ പോലും ഉണ്ടായത്… വെറും സ്നേഹം മാത്രമല്ല ലഹരിയാണ് നീയെനിക്ക്… അതിനി ഇനിയും ഒരു 12 വർഷം കാത്തിരിക്കാനും ഞാൻ തയ്യാറുമാണ്…
അരുണിന് നമ്മൾ പ്രണയിച്ചിരുന്ന സമയത്തെ ഒരു കാര്യം ഓർമ ഉണ്ടോ… അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന ഒരു രാത്രി നിങ്ങൾ എനിക്ക് കൂട്ടിരിക്കാൻ വന്നത്… നിങ്ങൾക്കെന്നെ എന്തും ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും ഞാൻ അതിനുള്ള സൂചനകൾ തന്നിട്ടും എന്റെ മനസ് നിങ്ങൾക്ക് വേണ്ടി കൊതിച്ചിട്ടും … നിങ്ങൾ എന്റെ കയ്യിൽ ഒരു ഉമ്മ തരുക്കെയല്ലാതെ മറ്റൊന്നും ചെയ്തില്ല ഒന്ന് കെട്ടിപ്പിടിച്ചത് പോലുമില്ല.. അന്ന് നിങ്ങൾ പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്
” പാറു നീ എന്റെ പെണ്ണല്ലേ എന്നായാലും… ഇപ്പൊ എന്നിൽ നിന്നായാൽ പോലും നിനക്കൊരു കളങ്കം വരുന്നത് ഞാൻ സഹിക്കില്ല… നിന്നെ എല്ലാ പരിശുദ്ധിയോടും കൂടി എന്റെ മണിയറയിൽ എനിക്ക് വേണം.. അന്ന് മതി എനിക്കെല്ലാം ”
വളരെക്കുറച്ചു സമയത്തെ ബന്ധം കൊണ്ട് പോലും പ്രണയിനിയെ ശരീരം പങ്കുവെക്കാൻ വിളിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠമാണ് നിങ്ങൾ..ഇനിയെങ്കിലും എനിക്ക് നിങ്ങളെ സ്നേഹിക്കണം.. ഭാര്യയാകണം… എല്ലാം മറന്ന്… അവൾ എന്റെ നെഞ്ചിലേക്ക് വീണു….
അരുണെന്ന 38 വയസുള്ള ഞാനും ശ്രീപാർവതിയെന്ന 37 വയസുള്ള പെണ്ണും ഇന്ന് 12 വർഷങ്ങൾക്ക് ശേഷം മനസമാധനത്തെ ഉറങ്ങും നല്ല സ്വപ്‌നങ്ങൾ കണ്ട് കൊണ്ട്…
പിന്നീടാങ്ങോട്ട് പഴയതിലും തീവ്രമായി ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി… പണ്ടൊക്കെ അമ്മയും അച്ഛനെയും പേടിച്ചാൽ മതിയായിരുന്നു ഇപ്പൊ മകളും ഉണ്ടല്ലോ… കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവൾ എല്ലാം വീട്ടിൽ പറയും… അവളുടെ ഡിവോഴ്സ് കഴിഞ്ഞാൽ വിവാഹം.. പക്ഷെ ഇനിയുള്ള വിവാഹം പേപ്പറിൽ മാത്രം മനസ്സുകൊണ്ട് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയികഴിഞ്ഞിരുന്നു… ആമി മോളെന്നെ അങ്കിൾ എന്ന് വിളിക്കുമ്പോൾ ചങ്ക് പിടയും… കാര്യങ്ങൾ അവതരിപ്പിച്ചിട് വേണം അവളെക്കൊണ്ട് അച്ഛാ എന്ന് വിളിച്ചു പഠിപ്പിക്കാൻ…
38 ആം വയയിലെ പ്രണയം ഒരുപക്ഷെ പഴയതിലും നന്നായിരുന്നു… ആരും കാണാതെ സിനിമയ്ക് പോകൽ, ബീച്ച്, ഞങ്ങൾ പോയിരിക്കാറുള്ള പാലമാര ചുവട്ടിൽ… അങ്ങനെയങ്ങനെ…
എന്റെ മടിയിൽ തലവെച്ചു മുടിയിഴകളിൽ തഴുകി കിടക്കാൻ അവൾക്ക് പണ്ടേ ഇഷ്ട്ടമാണ്… അങ്ങനെ കിടന്നൊരു ദിവസം…
ഞാൻ ചോദിച്ചു…
പാറു….
ഉം… പറ…
ഒരു ഉമ്മ തന്നോട്ടെ…
ഓഹ്… എടാ കള്ള കാമുക…
അവളുടെ മറുപടിക്ക് കാത്ത്നിൽക്കാതെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു….
