പ്രണയപൂർവ്വം അഴകിയലൈല 9

ഒരു ഫോൺ കാൾ വരുമ്പോഴും താഴെ വീണു പൊട്ടിയ റബ്ബർ ബന്റിന്റ ബലത്തിൽ ഓടുന്ന ഫോൺ എടുത്ത് ഞാൻ നോക്കും… അവിടുന്നല്ലെന്നു കാണുമ്പോൾ നിരാശ തോന്നും… പക്ഷെ ഒരു ദിവസം ആ കാൾ എന്നെ തേടിയെത്തുക തന്നെ ചെയ്തു..

സൗദമിനി അമ്മ : ഹലോ അരുണേ മോനെ…
മോന് നാളെ എന്തെങ്കിലും ജോലി ഉണ്ടോ

ഇല്ലമ്മാ… എന്ത് പറ്റി (ഞാൻ ആവേശത്തിൽ ചോദിച്ചു )
സൗദമിനി അമ്മ : പാറുവിന് നാളെ സ്കൂളിൽ ഒന്ന് പോകണം മോളുടെ അഡ്മിഷന്റെ കാര്യത്തിന്… പറ്റുമെങ്കിൽ ഒന്ന് കൂടെ പോകാമോ വണ്ടിയൊടിക്കാൻ ആരുമില്ല അവളുടെ ലൈസൻസും expire ആയി…

അതിനെന്താ… ഞാൻ പോകാം…

ഏറെ സന്തോഷം തോന്നി..ഒരുകാലത്ത് അവളിൽ നിന്നും എന്നെ അകറ്റിയ അതേ ആൾക്കാർ തന്നെ ഇപ്പോൾ അവളുടെ കൂടെ പോകാൻ എന്നെ നിയോഗിച്ചിരിക്കുന്നു എന്തൊരു വിരോധാഭാസം അല്ലേ

ഈ കോലത്തിൽ ഇനിയും അവളുടെ പോകാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല ആരെങ്കിലും നോക്കാനും ആരെയെങ്കിലും കാണണമെന്നും ഇഷ്ടപ്പെടണമെന്ന് തോന്നുമ്പോഴാണ് നമുക്ക് വൃത്തിയായി നടക്കണമെന്ന് തോന്നുന്നത്..
മുടിയൊന്ന് വെട്ടണം താടിയൊക്കെ വൃത്തിയാക്കണം..അതിനായി ഞാൻ ഉറ്റ സ്നേഹിതൻ റഹ്മത്തിന്റെ ബാർബർ ഷോപ്പിലേക്ക് പോയി… കട ശുന്യമാണ്
കടയിൽ കയറിയതും അവൻ എന്നോട് ചോദിച്ചു..

എന്താടാ ഇന്ന് ആള് തീരെ കുറവായിരുന്നു കഴിഞ്ഞാഴ്ച ഞാൻ തന്നതല്ലേ…

എടാ… അതല്ല…

നീയെന്നും ഒന്നും പറയേണ്ട എന്ന് പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ നിന്ന് ഒരു നോട്ട് എടുത്ത് എനിക്ക് നേരെ നീട്ടി..

ഇതാണ് എന്റെ സുഹൃത് റഹ്മത്ത് ഈ കാലയളവിൽ ഒരിക്കൽ പോലും എന്നെ കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്യാത്തവർ… ചോദിക്കുമ്പോഴെല്ലാം കള്ള് കുടിക്കാൻ പണം തരുന്നവർ… നല്ല ഉപദേശങ്ങൾ തന്ന് എന്നെ നേർവഴിക്കു നടത്താൻ ശ്രെമിച്ചവൻ…

എനിക്ക് പൈസ വേണ്ട അളിയ….എനിക്ക്.. എനിക്ക്.. എന്റെ മുടി ഒന്ന് വെട്ടി തരണം

അവൻ അത്ഭുതപ്പെട്ടു ചോദിച്ചു…

നിനക്ക് നല്ല ബുദ്ധി തോന്നിയോ… വാ ഇരിക്ക്..

അവൻ അവന്റെ പണി തുടങ്ങി…ജോലിക്കിടയിൽ അവൻ ചോദിച്ചു

റഹ്മത്ത് : നിന്റെ അഴകിയ ലൈല വന്നിട്ടുണ്ടെന്ന് കേട്ടല്ലോ…

ഒരു തേങ്ങൽ എന്റെ മനസിലൂടെ കടന്നു പോയി ” അഴകിയ ലൈല ” ശെരിയാണ് റഹ്മത്ത് ആണ് അവൾക്കപേരിട്ടത്

ഉം…

കണ്ടിരുന്നോ…?

ഞാൻ : ഞാനാണ് എയർപോർട്ടിൽ വിളിക്കാൻ പോയത്…

റഹ്മത്ത് : സംസാരിച്ചോടാ?… അവൾക്ക് ഹസ്ബന്റുമായി എന്തെക്കെയോ പ്രേശ്നങ്ങൾ ഉണ്ടെന്നു കെട്ടു…നിനക്ക് വല്ലതും അറിയാമോ?

ഞാൻ : നിന്നോടാരാ പറഞ്ഞത്..

റഹ്മത്ത് : അവിടെ പാല് കൊടുക്കാൻ പോകുന്ന സഫിയ്ക്ക പറഞ്ഞതാ..

ഞാൻ : നാട്ടുകാർക്ക് എന്താണ് പറയാൻ പറ്റാത്തത്…എന്നെപ്പറ്റി എന്തൊക്കെയാ പറഞ്ഞിരുന്നേ ഞാൻ കണ്ടിട്ട് പോലുമില്ലാത്ത കഞ്ചാവ്, mdma തുടങ്ങിയ ഉപയോഗിക്കുന്നു പെണ്ണ് പിടിയൻ ആണ് അതുകൊണ്ടാണ് ആ പെണ്ണ് ഉപേക്ഷിച്ചത് അങ്ങനെ എന്തെല്ലാം… നാട്ടുകാരുടെ നാവിനു എല്ലില്ലല്ലോ

മുടിയൊക്കെ വെട്ടി ഒരുക്കി താടിയും ക്രോപ്പ് ചെയ്തതോട് കൂടി എന്റെ മുഖത്തിന് ഒരു ഐശ്വര്യം വന്നതായി എനിക്ക് തന്നെ തോന്നി..
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ എന്നത്തെയും പോലെ അവൾ തന്നെയായിരുന്നു മനസ്സിൽ റഹ്മത്ത് പറഞ്ഞ കാര്യങ്ങൾ ആ സമയം തന്നെ എന്നെ മനസ്സിലൂടെ കടന്നുപോയി…
പറഞ്ഞത് ശരിയായിരിക്കുമോ..? മോളുടെ അഡ്മിഷൻ എടുക്കുന്ന കാര്യത്തിനാണ് നാളെ പോകുന്നത് എന്ന് പറഞ്ഞു അപ്പോൾ അവൾ ഇനി നാട്ടിൽ സ്ഥിരമായി നിൽക്കാൻ പോവുകയാണോ..
ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിനെ കുഴക്കി

പിറ്റേന്ന് രാവിലെ അമ്മയാണ് വിളിച്ചുണർത്തിയത്

മോനെ അഡ്മിഷന്റെ കാര്യത്തിന് അവരുടെ കൂടെ ചെല്ലാമെന്ന് പറഞ്ഞതല്ലേ എണിറ്റു റെഡിയാകു..

കുളിച്ച് വന്നപ്പോഴാണ് എനിക്കിടാൻ നല്ലൊരു ഡ്രസ്സ് പോലും ഇല്ല എന്നെനിക്ക് തോന്നിയത് ഉള്ളതിൽ നല്ലത് എടുത്തിട്ട് അങ്ങോട്ട് പോയി

ഞങ്ങൾ തമ്മിൽ സംസാരം ഒന്നുമില്ലാതെയാണ് യാത്ര… മുഖത്ത് നല്ല വിഷമം കാണുന്നുണ്ട് മോൾ പിറകിലും പാറു മുന്നിലുമാണ് ഇരിക്കുന്നത്… മകൾ ഉള്ളതുകൊണ്ടാണ് അവൾ സംസാരിക്കാത്തത് എന്നെനിക്ക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *