പ്രണയപൂർവ്വം അഴകിയലൈല 9

പക്ഷെ അവൾ വീണ്ടും തുടർന്നു

അരുണിനെ പറ്റി ആലോചിക്കാത്ത ഓർത്ത് നെടുവീർപെടാത്ത ഒരു ദിവസം പോലും ഈ 12 വർഷത്തിൽ ഉണ്ടായിട്ടില്ല… അതിനിടയിൽ ആകെ ലഭിച്ച സന്തോഷം എന്റെ മകൾ മാത്രമാണ്…
അവൾ പൊട്ടിക്കരയും എന്ന അവസ്ഥആയി

ഓഹ് എനിക്ക് തന്നോട് പരിഭവം ഒന്നുമില്ല… ഇഷ്ടക്കുറവും ഇല്ല… പക്ഷെ ഇപ്പോഴെങ്കിലും ഞാൻ അകലം കാണിച്ചില്ലെങ്കിൽ താൻ തിരികെ പോകുമ്പോൾ ഇതിലും വലിയ പാടുകുഴിയിൽ ആകും ഞാൻ വീഴുക… അന്നും താൻ എന്നോട് പ്രണയം പറഞ്ഞപ്പോൾ അടുത്തപ്പോൾ ഞാൻ പറഞ്ഞിരുന്നു ഇതുപോലെ… ഞാൻ ചെയ്ത തെറ്റെന്താണെന്നു വെച്ചാൽ അന്നേ മറക്കാനുള്ള മരുന്ന് മനസിന്റെ ഒരു കോണിൽ കരുതി വെക്കണമായിരുന്നു… പക്ഷെ അടുപ്പം കൂടിയപ്പോൾ സ്വന്തമാണെന്ന് കരുതിപ്പോയി..

എനിക്ക് മനസ്സിലാകും അരുൺ.. എന്നെ ഞാൻ ഞായികരിക്കുകയല്ല… ചിലപ്പോൾ നമ്മൾ രണ്ട് പേരും തെറ്റുകാർ അല്ലെന്നു തോന്നും ഒരു പരിധിവരെ നമ്മുടെ ജീവിതത്തിനു മേൽ അധികാരം സ്ഥാപിച്ച വീട്ടുകാരും ബന്ധുക്കളും അല്ലെ യഥാർത്ഥ തെറ്റുകാർ എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പൊ അത് മനസ്സിലായി..

അവർ ആഗ്രഹിച്ച ലൈഫ് മകൾക്ക് ലഭികാതായപ്പോൾ പച്ചതപിക്കാൻ തുടങ്ങി…

അതിനിപ്പോ തനിക് പ്രോബ്ലം ഒന്നുമില്ലലോ

ഹും…. പുറത്തുനിന്നു നോക്കുന്നവരെ കാണിക്കാനുള്ള ഒരു നാടകമാണിപ്പോൾ ജീവിതം..

എന്ത് പറ്റി തന്റെ ലൈഫിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

അതൊരിക്കലും ആരോടും പറയേണ്ട എന്ന് വെച്ചതാണ്… അമ്മയോടും അച്ഛനോടും പോലും പക്ഷെ ഇപ്പോഴും എന്നെക്കുറിച്ചോർത് ജീവിതം കളഞ്ഞ നിങ്ങളോടെങ്കിലും അത് പറഞ്ഞില്ലെങ്കിൽ നീതി കേടാകും…

അരുൺ എവിടെയെങ്കിലും വണ്ടി ഒന്ന്‌ നിർത്തുമോ? If you dont mind ഇവിടെ അടുത്തല്ലേ ബീച്ച് അങ്ങോട്ടു പോയാലോ?

പണ്ടും അവൾ അങ്ങനെ തന്നെ ഇമ്പോർട്ടന്റ് കാര്യങ്ങൾ കടലിന്റെ സാനിധ്യത്തിലെ പറയുള്ളു… ഇപ്പൊ അവളുടെ ജീവിതം പറയാനാകും… ഞാൻ ബീച്ച് റോഡിലേക്ക് വണ്ടി വിട്ടു…

ഇന്ന് കടൽ ശാന്തമാണ്… മനുഷ്യന്റെ മോഹങ്ങൾ തിരമാലകൾ പോലെയാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്… പക്ഷെ ഞാൻ പാറു എന്ന തിരമാലയെ മാത്രമേ ആഗ്രഹിചുള്ളു..
അഗാഥാ നീലിമയിലേക്ക് നോക്കി അവൾ സംസാരിക്കാൻ തുടങ്ങി

പാറു : ഏകദേശം നമ്മുടെ അവസ്ഥ തന്നെ ആയിരുന്നെടോ എന്റെ ഹസ്ബൻഡിനും… 6 വയസ്സ് മുതൽ ഉള്ള ഒരു പ്രണയം… വീട്ടുകാരുടെ നിർബന്ധ ബുദ്ധിക്ക് മുന്നിൽ തോറ്റു കീഴടങ്ങി… വിവാഹത്തിന് ശേഷം 2 വർഷത്തോളം പരസ്പരം ഈ കാര്യങ്ങൾ ഒന്നും പറയാതെ പുറമെ സന്തോഷം കാണിച്ചു ഞങ്ങൾ മുന്നോട്ടു പോയി.. മോൾക്ക്‌ 4 വയസ്സ് ആയതിനു ശേഷമാണ് അദ്ദേഹം ആ പെൺകുട്ടി ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന വിവരം അദ്ദേഹത്തിന് ലഭിച്ചത്.. അപ്പോഴും എനിക്ക് വിഷമം ആകുമെന്ന് കരുതി അദ്ദേഹം എല്ലാം ഉള്ളിൽ ഒതുക്കി “ജന്റിൽമാൻ ”
അദ്ദേഹം എനിക്കും മോൾക്കും കുറവും വരുത്തിയില്ല… ആ പെൺകുട്ടിക്ക് അല്ലറ ചില്ലറ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതല്ലാതെ അവളെ തേടി പോകുകയോ ഒന്നും ചെയ്തില്ല ഒരു വട്ടം കാണാൻ പോലും ശ്രമിച്ചില്ല..
പിന്നെയും 4 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അച്ഛന്റെ മരണക്കിടക്കയിൽ അദ്ദേഹത്തിന്റെ കൺഫെഷൻ ഞാൻ കേട്ടതും
” തെറ്റായി പോയി മോനെ നിങ്ങളെ ഒരുമിപ്പിക്കാതിരുന്നത് ഈ അച്ഛനോട് ഷെമിക്കില്ലേ…

അന്ന് രാത്രി അദ്ദേഹം എല്ലാ കഥകളും എന്നോട് പറഞ്ഞു… ഞാൻ നമ്മുടെ കാര്യങ്ങളും പറഞ്ഞു… ഞങൾ ഒരുമിച്ചു പോയി ആ കുട്ടിയെ കണ്ടു…
പിന്നെ കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്… വിവാഹ മോചനം.. മറ്റൊരാൾക്ക്‌ വേണ്ടി കളയാനുന്നതല്ല ജീവിതം… ഞാൻ തന്നെയാണ് ആ പെണ്ണിനോട് സംസാരിച്ചത് പ്രായം പ്രണയത്തിനും വിവാഹത്തിനും ഒരു തടസം അല്ലല്ലോ…
ഇപ്പൊ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ അവരെ ഒരുമിപ്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടുള്ള വിമാനം കയറിയത്… മോളെ നോക്കാമെന്നു അദ്ദേഹം പറഞ്ഞതാണ്… പക്ഷെ എനിക്കിനി അവളല്ല ഉള്ളു..അടുത്ത മാസo അദ്ദേഹം വരുമ്പോൾ ഞാൻ നിയമ പരമായി ബന്ധം വേർപെടുത്തി കൊടുക്കും…
ഈ പറഞ്ഞതൊക്കെ നമ്മൾ മാത്രം അറിഞ്ഞാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *