” ആരെങ്കിലും ഓടി വരണേ…. ”
മദ്യത്തിന്റ പെരുപ്പിൽ അറിയാതെ ഓടി കയറിപ്പോയി… ചെന്നപ്പോൾ ശ്രീകണ്ഠൻ അദ്ദേഹം നിലത്തു കിടക്കുന്നു അലറി വിളിക്കുന്ന സൗദമിനി അമ്മയും… എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു..
എന്താടാ നോക്കി നിൽക്കുന്നത്… പിടിക്കാൻ ആശുപത്രിയിൽ കൊണ്ട് പോകണം..
ഹൃദയമില്ലാത്ത ശ്രീകണ്ഠന് ഹൃദയ സ്തംഭനം..
പിന്നെ ഒന്നും നോക്കിയില്ല പിടിച്ചു വണ്ടിയിൽ കയറ്റി… ബോധം കുറേശെ വരാൻ തുടങ്ങിയ ഞാൻ മാരുതി ആൾട്ടോയുടെ അക്ക്സിലറേറ്ററിൽ പരമാവധി ചവിട്ടി താഴ്ത്തി… എങ്ങനെയോ ആശുപത്രിയിൽ എത്തി..
ഹൃദയം വീക്കാണ് ഹൈ ബിപിയും 2, 3 ബ്ലോക്കും… പിഴക്കുമെന്ന് ഡോക്ടർമാർ പോലും കരുതിക്കാനില്ല…ഒടുവിൽ എങ്ങനെക്കയോ രക്ഷപ്പെട്ടു ഇപ്പൊ മരുന്നിന്റെ ബലത്തിൽ ജീവിതം… അന്ന് അവരുടെ ജീവന്റെ ജീവനായ മകൾ ഒന്ന് വരിക പോലും ചെയ്തില്ല
ആദ്യമൊക്കെ ഡ്രൈവർമ്മാരെ കാശ് കൊടുത്ത് ഓട്ടം വിളിച്ചിരുന്നു… പിന്നെ പിന്നെ അതും നിന്നു.. അപ്പോഴാണ് എന്റെ അമ്മയുടെ വക ഒരു ശുപാർശ വന്നത്..
” മോനെ മംഗലത്തെ ശ്രീകണ്ഠൻ അദ്ദേഹം നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു… നിന്നെ ഒരു പാട് ദ്രോഹിച്ചിട്ടുണ്ട് അദ്ദേഹം പറ്റുമെങ്കിൽ ഒന്ന് പോയിക്കാണ് ”
വർഷങ്ങൾക്കു ശേഷമാണു അമ്മ എന്നോട് ഇതുപോലെ ഒരു കാര്യം പറയുന്നത്.. ആദ്യമൊക്കെ എന്റെ മുഴുവൻ സമയം കുടി നിർത്താനും, കിട്ടിയ സർക്കാർ ജോലിക്ക് പോകാനുമൊക്കെ ഉപദേശിക്കുമായിരുന്നു.. എന്റെ സ്വഭാവം കൂടുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല… ഇപ്പൊ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയ ശേഷം എന്നിൽ കണ്ട ചെറിയ മാറ്റമായിരിക്കും അവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ച കാര്യം
ബോധം ഉള്ള ഒരുദിവസം ഒരു തവണ കൂടി ഞാൻ ആ പടികൾ കയറി… അന്നത്തെ ദിവസം അയാൾ പറഞ്ഞ ആ മാപ്പ് പറച്ചിലിൽ അലിഞ്ഞില്ലാതായി പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്റെ മനസ്..
മോനെ നിങ്ങളെ ഒരുമിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു… അന്നത്തെനിക്ക് കഴിഞ്ഞില്ല എന്നിട്ടും എനിക്കൊരാപത് വന്നപ്പോൾ നീ ഓടി വന്നു… ഒരുപാട് കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്… എന്റെ മച്ചുനൻ പറഞ്ഞപോലെ ഇപ്പൊ നീയേ ഉണ്ടായുള്ളൂ.. നിന്റെ ഇപ്പോഴുള്ള ഈ കുത്തഴിഞ്ഞ ജീവിതത്തിനു ഞങ്ങളും കാരണമാണല്ലോ എന്ന ഒരുപാട് നാളുകൊണ്ടുള്ള തീരാത്ത ദുഖമാകാം എന്റെ ഈ അവസ്ഥക്ക് കാരണം… ഇപ്പൊ ഞങ്ങൾക്ക് മനസ്സിലാകും നീ അവളെ എത്രത്തോളം സ്നേച്ചിരുന്നു എന്നും ഇപ്പോഴും എത്ര സ്നേഹിക്കുന്നുണ്ടെന്നും… എന്ത് ചെയ്യാൻ പ്രണയത്തെ തിരിച്ചറിയാൻ എനിക്ക് കണ്ണില്ലാതായി പോയി, അവൾക്കും ഇപ്പൊ തോന്നുന്നുണ്ടകും അവസാനം പിരിഞ്ഞ ദിവസം നിനക്ക് വേണ്ടി ഒന്ന് സംസാരിച്ചിരുന്നെങ്കിലെന്ന്.. അഹ്… ഞങ്ങൾ ഉദ്ദേശിച്ച ജീവിതം അവൾക്കും ലഭിച്ചില്ല.. കർമ ഫലം… ക്ഷമിക്ക് മോനെ ഇനി അതല്ലേ എനിക്ക് പറയാൻ കഴിയു..
മഞ്ഞുരുകും പോലെ എന്റെ മനസ്സിലെ സങ്കടങ്ങൾ പെയ്തൊഴിയുന്നു… ഒന്ന് കരയാൻ ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു….
വിവാഹത്തിന് എതിരായിരുന്നു എങ്കിലും ഞങ്ങളുടെ പ്രണയം അറിയുന്നതിന് മുന്നേ വലിയ കാര്യമായിരുന്നു എന്നോട്… എന്തിനും ഏതിനും എനിക്കെപ്പോൾ വേണമെങ്കിലും ഓടിചെല്ലാമെന്നുള്ള ഒരു വീട്… ഒരുപക്ഷെ എനിക്കവിടുള്ള സ്വാതന്ത്ര്യം ആകാം എന്നെയും പാർവതിയെയും തമ്മിൽ ഒരുപാട് അടുപ്പിച്ചത്..
അങ്ങനെ 12 വർഷത്തിന് ശേഷം നാളെ ഞാൻ വീണ്ടും അവളെ കാണാൻ പോകുകയാണ്.. കുറച്ച് നാൾ അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു അവധിക്കാലം… എയർപോർട്ടിൽ വിളിച്ചോണ്ട് വരാൻ എന്നെ വിളിച്ചപ്പോൾ ഞാൻ ഒഴിവ് പറഞ്ഞതാണ്…
നീ അല്ലാതെ വേറെ ആര് പോകാനഡാ… പിന്നെ നമ്മുടെ വണ്ടി വേണ്ട… നീ വാടകയ്ക്കു വണ്ടി വല്ലതും കിട്ടുമോന്നു നോക്ക്… അവളും കൂടെ വരും… നിങ്ങൾ പെട്ടന്നിങ്ങു വരുമല്ലോ അതുവരെ ഞാൻ ഒറ്റയ്ക്ക് മതി..
അവളെ വിളിക്കാൻ പോകേണ്ട ദിവസം അതിരാവിലെ തന്നെ ഞാനും സൗദമിനി അമ്മയും ഇറങ്ങി.. രാവിലെ 5 മണിക്കാണ് ദുബായ് ഫ്ലൈറ്റ്.. ആഗമന കാവടത്തിൽ അവൾക്കായി കാത്ത്നിൽക്കുമ്പോൾ എന്തിനോ എന്റെ മനസൊന്നു തുടിച്ചു… പ്രവാസികൾ വരി വരിയായി വരാൻ തുടങ്ങിയിരിക്കുന്നു… കാത്ത് നിൽക്കുന്നവരുടെ സ്നേഹപ്രേകടനങ്ങൾ….. എനിക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല… എന്തിനോ എനിക്കവളെ എന്റെയായിരുന്ന പാറുവിനെ കാണാൻ തോന്നി…
