സ്കൂളിൽ പോയി അഡ്മിഷൻ എല്ലാം ശെരിയാക്കി… അടുത്ത മാസം മുതലേ സ്കൂൾ ബസ് സൗകര്യം ലഭിക്കു അതുവരെ മോളെ കൊണ്ടുവിടേണ്ട ജോലിയും എനിക്ക് മേൽ വന്ന്ചേർന്നു… പിന്നീടുള്ള 15 ദിവസം അവളെ കാണുകയെങ്കിലും ചെയ്യാമല്ലോ എന്നോർത്ത് ഞാനാജോലി സന്തോഷപൂർവ്വം സ്വീകരിച്ചു..ആദ്യ 2 ഞാനും മോളും തനിച്ചായിരുന്നു യാത്ര…ഒരു രാത്രിയിൽ അവളുടെ കാൾ എന്റെ ഫോണിൽ വന്നു..
പാറു : അരുൺ നാളെ വേറെ പ്രോഗ്രാം ഒന്നുമില്ലെങ്കിൽ മോളെ സ്കൂളിൽ വിട്ടിട്ട് എന്റെ കൂടെ ഒന്ന് വരുമോ? ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു
എന്റെ സമയവും പ്രോഗ്രാമും നോക്കേണ്ട… വിളിച്ചാൽ മതി വരാം..
പിറ്റേന്ന് മോളെ സ്കൂളിൽ വിട്ടതിനു ശേഷം ഞങ്ങൾ അവിടുന്ന് ഇറങ്ങി…
പാറു…. ഓഹ് സോറി പാർവതി ഇനി പോകുന്നില്ലേ? മോളെ ഇവിടെ സ്കൂളിൽ ചേർത്തു പിന്നെ ജോലി നോക്കുന്നു.. അതുകൊണ്ട് ചോദിച്ചതാ ബുദ്ധിമുട്ട് ഉണ്ടേൽ പറയേണ്ട…
പാർവതി : അരുണിന് പാറുന്ന് വിളിക്കാൻ ബുദ്ധിമുട്ടുള്ള പോലെ… അങ്ങനെയല്ലാതെ വിളിച്ചിട്ടില്ലല്ലോ പിന്നെന്താ..
ഞാൻ : പണ്ട് എപ്പോഴോ വിളിക്കുമായിരുന്നു.. മനുഷ്യൻ എന്നും ഒരുപോലെ അല്ലല്ലോ
പാർവതി: ഓഹ്… അത് ഞാൻ ഓർത്തില്ല..
കുറച്ച് പ്രേശ്നങ്ങൾ ഉണ്ട് പിന്നെ അച്ഛനും അമ്മയും ഒറ്റക്കല്ലേ കുറച്ച് നാൾ അവരുടെ കൂടെ നില്ക്കാണെന്നു തോന്നി..
സംസാരം പിന്നെയും നീണ്ടു…. ഇന്റർവ്യൂ പോയ ജോലി അവൾക്ക് കിട്ടിയതും ഇല്ല…
പിന്നീട് പലപ്പോഴായി പല ഇന്റർവ്യൂനും സാധനങ്ങൾ വാങ്ങാനും ഞങ്ങൾ ഒരുമിച്ചു പോകുകയുണ്ടായി… അങ്ങനെയൊരു യാത്രയിലാണ് അവളെന്നോട് അ ചോദ്യം ചോദിച്ചത്
അവൾ : അരുൺ… ഇപ്പൊ 38 വയസ്സായില്ലേ… ഒരു വിവാഹം കഴിച്ചു കൂടെ?
ഞാൻ : ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു… എന്തായാലും ചീഞ്ഞു ഇനി മറ്റൊരാളെക്കൂടി ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടല്ലോ..
അവൾ : തെറ്റാണ് ഞാൻ ചെയ്തത്… അന്ന് ഞാൻ വിചാരിച്ചിരുന്നെങ്കിൽ നമ്മൾ ഒരുമിച്ചേനെ…
ഞാൻ : മതി…. നിർത്തിക്കോ…
മൂകമായി വീണ്ടും യാത്ര തുടർന്നു..
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു അവളോടുള്ള എന്റെ ദേഷ്യം ഏതാണ്ട് പൂർണമായും മാറിയിരുന്നു.. അപ്പോഴാണ് മറ്റൊരു ദുഃഖവാർത്ത എന്നെത്തേടി എത്തിയത്… ‘”ശങ്കരൻ കുട്ടി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു അവളുടെ അച്ഛനെയും അമ്മയെയും രാവിലെ തന്നെ കൊണ്ടുപോയി അദ്ദേഹത്തെ അവസാനമായി കാണിച്ചു.. വൈകുന്നേരം ആയപ്പോൾ പാറുവിനും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞപ്പോൾ ..വീണ്ടും കൂടെ പോകേണ്ടി വന്നു
പണ്ട് ഞാനും പാറുവും കൂടി സൈകിളിലും, ബൈക്കിലും ഒക്കെ പോയിട്ടുണ്ട് അവിടെ
എന്തോ തിരിച്ചു വരുന്ന വഴിയിൽ ഞങ്ങൾ ആ പഴയ ഓർമകളിലേക്ക് പോയി..
പാറു : അരുൺ ഓർമ്മയുണ്ടോ പണ്ട് നമ്മൾ ഇവിടെ വരുന്നതൊക്കെ?…
അവൾ ചാറ്റൽ മഴതുള്ളികൾ വീണിരുന്ന ഗ്ലാസിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു..
ഞാൻ: അതിന് നമുക്കിടയിൽ മറക്കാൻ കഴുന്നതൊന്നും ഇല്ലല്ലോ… പാർവതി..
എന്നെ പഴയപോലെ പാറുന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ അരുണിന്…
പഴയതൊക്കെ മറക്കാനല്ലേ പാർവതി ഞാൻ ഇങ്ങനെ ആയത്..അപ്പൊ ആ വിളിയും മറന്നതായി കരുതിക്കൊള്ളൂ..നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക ചുംബനമേൽക്കാത്ത ചുണ്ടുകൾക്ക് വിട തരിക
ഞാൻ സന്തോഷമായി ഇരിക്കുകയാണെന്ന് അരുണിന് തോന്നിയിട്ടുണ്ടോ?
അതൊക്കെ വിട് പാർവതി… ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ…
അതല്ല അരുൺ എന്റെ ഭാഗത്താണ് തെറ്റ് അന്ന് ഞാൻ കുറച്ചുകൂടി ബോൾഡ് ആയ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആകില്ലായിരുന്നു….
അവൾ പറയുന്ന വാക്കുകളിലെ ആത്മാർത്ഥത എന്റെ മനസ്സിൽ തറച്ചു… അവളുടെ കണ്ണിൽനിന്നും ഉരുകിയ മെഴുക് പോലെ കണ്ണുനീർ വരുന്നുണ്ടായിരുന്നു..
പറയു അരുൺ ഞാൻ സന്തോഷമായി ഇരിക്കുകയാണെന്നു എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
എനിക്കറിയില്ല പാർവതി… ഇപ്പൊ ഞാൻ എന്റെ സന്തോഷങ്ങളെ നോക്കാറുള്ളു താൻ ഈ ടോപ്പിക്ക് വിട്..
