ഫരീദ പറയുന്ന സ്ഥലത്ത് അവൾ പറയുന്ന രീതിയിൽ ഒരു വീട് അവളുടെ പേരിൽ അയാൾ വാങ്ങിക്കൊടുക്കും..
പിന്നെ, കുറച്ച് ദൂരെ ടൗണിൽ കുറേ കെട്ടിടങ്ങൾ അയാൾക്ക് സ്വന്തമായുണ്ട്..അതിൽ ഒരു ബിൽഡിംഗിന്റെ വാടക മുഴുവനായും മാസാമാസം ഫരീദയുടെ അക്കൗണ്ടിലെത്തും..അത് വലിയൊരു തുകയായിരുന്നു..
എത്ര ധാരാളിത്തം കാട്ടാനും മാത്രം ഉള്ള തുക.. തള്ളിക്കളയാൻ പറ്റാത്ത ഓഫറായിരുന്നു അയാൾ മുന്നോട്ട് വെച്ചത്..അതിനയാൾ മാനദണ്ഡമാക്കിയത് ഒരൊറ്റക്കാര്യമാണ്..അത് ഫരീദയുടെ സൗന്ദര്യമാണ്..
ഒരു ഹൂറിയെപ്പോലെ സുന്ദരിയായ ഫരീദയെ സ്വന്തമാക്കാൻ എന്ത് മുടക്കാനും അയാൾക്ക് മടിയുണ്ടായില്ല..
വർഷത്തിൽ രണ്ട് മാസമാണ് ഫരീദയുടെ ഭർത്താവ് നാട്ടിലുണ്ടാവുക.. അതിൽ തന്നെ കൂടുതൽ ദിവസവും അയാൾ ആദ്യ ഭാര്യയുടെ അടുത്താവും..പത്തോ പതിനഞ്ചോ ദിവസമാണ് ഫരീദക്ക് കിട്ടുക..പക്ഷേ അയാൾ സ്വന്തം വീട്ടുകാരറിയാതെയും നാട്ടിൽ വന്ന് പോയി..
ആ ദിവസങ്ങളിൽ മുഴുവനായും അയാൾ ഫരീദയോടൊപ്പമാകും.. അവളുടെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് അവൾക്ക് പറ്റിയ ഒരു വീട് ഒത്ത് കിട്ടിയത്..
അതീ ചെറിയ ഗ്രാമത്തിലാണ്.. വലിയൊരു വീടായിരുന്നത്.. ഒരു പ്രവാസി അയാളുടെ ഉള്ള സമ്പാദ്യമെല്ലാം കൂട്ടി ഉണ്ടാക്കിയത്.. അവസാനം അയാൾ കടം വന്ന് ആ വീട് വിൽക്കാനൊരുങ്ങിയപ്പോൾ അത് വാങ്ങാൻ പ്രാപ്തിയുള്ള ആരും ആ ഗ്രാമത്തിലുണ്ടായിരുന്നില്ല..
അങ്ങിനെയാണ് മകൾക്ക് ഒരു വീടിനായി അന്വോഷണം നടത്തിക്കൊണ്ടിരുന്ന ഫരീദയുടെ ഉപ്പ ആ വിവരമറിഞ്ഞത്..
അയാൾ വന്ന് വീട് കണ്ട് ഇഷ്ടപ്പെട്ടു… ഫരീദയേയും കാണിച്ചു.. അവൾക്കും ഇഷ്ടമായി.. അവളുടെ ഭർത്താവ് സ്ഥത്തില്ലായിരുന്നു.. അയാൾക്ക്
വേണ്ടി അയാളുടെ രണ്ട് സുഹൃത്തുക്കളാണ് വീട് വന്ന് കണ്ടതും കച്ചവടമുറപ്പിച്ചും..
ഏകദേശം ഒരു കോടിക്കടുത്താണ് ആ വീട് ഫരീദയുടെ പേരിൽ വാങ്ങിയത്.. പുതിയ വീട്ടിൽ താമസമാക്കി ഏകദേശം പത്തിരുപത് ദിവസം ഫരീദയുടെ ഉപ്പയും ഉമ്മയും അവിടെയായിരുന്നു താമസം..
വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത ഈ ഗ്രാമത്തിൽ ഫരീദക്ക് ഒറ്റക്ക് താമസിക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്ന് മനസിലായ അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി..ഫരീദയും രണ്ട് മക്കളും ആ വീട്ടിൽ ജീവിതം തുടങ്ങി..
ഫരീദയുടെ ഭർത്താവ് ഇത് വരെ ഈ വീട് കണ്ടിട്ടില്ല..അത് കൊണ്ട് തന്നെ ഉസ്മാനടക്കം ഈ നാട്ടുകാരാരും അയാളെ കണ്ടിട്ടുമില്ല.. ഫരീദ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി ആ വലിയ വീട്ടിൽ സന്തേഷത്തേടെ രണ്ട് മക്കളുമായി ജീവിച്ചു..
എട്ട് വയസ് കാരൻ സൽമാൻ അവളുടെ ആദ്യകെട്ടിലെ കുട്ടിയാണ്..എന്ന് വെച്ച് അവനോട് ഒരുപ്പയുടെ വാൽസല്യവും സ്നേഹവും തന്നെയാണ് പുതിയ ഉപ്പക്കും.. ടൗണിലെ ഏറ്റവും മുന്തിയ സ്കൂളിലാണ് അവനെ ചേർത്തിരിക്കുന്നത്..
രാവിലെ അവനെ കൊണ്ടുപോകാനായി മാത്രം ആ ഗ്രാമത്തിലേക്ക് സ്കൂൾ ബസ് വരും..
നാല് ചുറ്റും കനത്ത മതിൽ കെട്ടി ബന്ധവസാക്കിയ ആ വീട്ടിലേക്ക് അയലോക്കക്കാരൊന്നും അധികം വരാറില്ലെന്ന് കണ്ട് ഫരീദ ഓരോ വീട്ടിലും പോയി പരിചയപ്പെട്ടു..
ഇത്ര വലിയ വീട് വാങ്ങിയ ഫരീദ വലിയ പണക്കാരിയായിരിക്കുമെന്ന ധാരണയിൽ അയൽപക്കത്തെ സ്ത്രീകളൊക്കെ അവളെ പരിചയപ്പെടാൻ ഒന്ന് മടിച്ചു..ഫരീദയെ കണ്ടാലും അങ്ങിനെയേ തോന്നൂ..
വെളുത്ത് കൊഴുത്ത ആ മാദകത്തിടമ്പ് ഒരു പാവപ്പെട്ട വീട്ടിലെയാണെന്ന് പറഞ്ഞാ ആരും വിശ്വസിക്കില്ല.. ചെലവാക്കാൻ ധാരാളം പണമുണ്ടായപ്പോൾ അവളുടെ ജീവിത ശൈലിയും മാറിയിരുന്നു..എന്നാലും അവൾ ഒരഹങ്കാരിയായി മാറിയൊന്നുമില്ല.. ജാഡയില്ലാതെ എല്ലാരോടും സൗഹാർദ്ദപരമായി പെരുമാറി..
ഫരീദ
ആഴ്ചയിൽ ഒരു ദിവസം ടൗണിൽ പോകും.. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങും.. അയൽപക്കത്തെ ഏതേലും സ്ത്രിയേയും കൂടെക്കൂട്ടും.. അവളുടെ കൂടെ ടൗണിൽ പോകാൻ പെണ്ണുങ്ങൾ തമ്മിൽ മൽസരമാണ്..കൂടെ വരുന്നവർക്ക് ഫരീദ എന്തേലുമൊക്കെ വാങ്ങിക്കൊടുക്കും..അങ്ങനെ ഫരീദ അയൽക്കാർക്കെല്ലാം പ്രിയപ്പെട്ടവളായി..
