പുത്തൻ പുതുക്കാലം 5അടിപൊളി  

ഒരാളെങ്കിലും ഇതറിയണം എന്ന് ഫരീദക്ക് തോന്നി.. പ്രതീക്ഷിച്ചത് പോലെത്തന്നെ ഇത്താക്ക് ഇപ്പത്തന്നെ ഉസ്മാന്റെ കടയിൽ പോയി അവനിട്ട് രണ്ട് പൊട്ടിക്കണം.. പണിപ്പെട്ടാണ് ഫരീദ ഇത്താനെ അടക്കി നിർത്തിയത്..

“നീ വിട് മോളേ… അവന്റെ പൂതിയിന്ന് ഞാൻ തീർത്ത് കൊടുക്കാം…”..

ഉസ്മാനിട്ട് രണ്ടെണ്ണം പൊട്ടിക്കണം എന്നാണ് ഇത്താന്റെ അഭിപ്രായം..ഒരമ്പത്തിമൂന്ന് വയസുണ്ടാവും ആയിഷാത്താക്ക്..നല്ല തന്റേടിയായ ഒരു സ്ത്രീയാണ്..അത് കൊണ്ട് തന്നെയാണ് ഫരീദ അവരെ തന്റെ അടുത്ത കൂട്ടുകാരിയാക്കിയത്..

ഈ നാട്ടിൽ തനിക്കൊരു പ്രശ്നം വന്നാൽ ഇത്താനെപ്പോലെ ഒരാൾ ഉള്ളത് നല്ലതാണ്..ഫരീദ അവരെ കയ്യയച്ച് സഹായിക്കാറുമുണ്ട്..അതിന്റെ നന്ദി ഇത്താക്ക് തിരിച്ച് ഉണ്ട്താനും..

“വേണ്ടിത്താ… അടിക്കുകയൊന്നും വേണ്ട… ഞാൻ ഇത്താനോട് വിവരം പറഞ്ഞൂന്നേ ഉള്ളൂ…”..

ഫരീദ ആയിഷാത്താനെ കൂളാക്കി..

“നീ എന്താ മോളേ ഈ പറയുന്നത്…?..

ഇത്രേം വലിയൊരു ചെറ്റത്തരം നമ്മുടെ കുഞ്ഞിനോട് ചെയ്തിട്ട് മിണ്ടാതിരിക്കാനോ… ?.. അതിനീ ആയിഷാനെ കൊണ്ട് പറ്റില്ല… “…

പണക്കാരിയായ ഫരീദയോട് കൂടുതലടുക്കാൻ തക്കം പാർത്ത് നടന്ന ആയിഷാത്ത ഇതൊരവസരമായിക്കണ്ടു..

“സാരമില്ലിത്താ… അയാളോട് ഞാൻ തന്നെ നല്ലത് പറഞ്ഞിട്ടുണ്ട്… ശരിക്കും പേടിപ്പിച്ചിട്ടുണ്ട്… “..

“ എന്നാലും ആ ഉസ്മാൻ..

അവനിത്തരക്കാരനായിരുന്നോ.. ?..

പടച്ചോനേ… എന്ത് വിശ്വസിച്ച് കുട്ടികളെ അവന്റെ കടയിലേക്കയക്കും…

?.

ഇതിങ്ങിനെ വിട്ടാ പറ്റില്ല മോളേ… അവനെ നാറ്റിക്കണം… ഈ നാട്ടിലവൻ നാറണം… “..

ഇത്ത നല്ല ഫോമിലാണ്..

“അയ്യോ… അതൊന്നും വേണ്ട… എനിക്കിനിയും ഈ നാട്ടിൽ ജീവിക്കാനുള്ളതാ… “…

ഫരീദാക്ക് പേടിയായി.

“ അതിന് മോൾക്കൊരു പ്രശ്നവും വരാതെ ഈ ഇത്ത നോക്കും.. അവനെ വെറുതെ വിടരുത്… ഞാനാ കടയിൽ പോയി ആൾക്കാരുടെ ഇടയിൽ വെച്ച് അവനെ നാറ്റും…

അവന്റെയൊരു വയള് സംഘടിപ്പിക്കലും നബിദിനം നടത്തലും… കാണിച്ച് കൊടുക്കാം ഞാൻ… “..

ആയിഷ കത്തിക്കയറുകയാണ്.. ഫരീദയുടെ പ്രീതി പിടിച്ച് പറ്റാനായി അവൾ മെനക്കെട്ട് നോക്കി.. മറ്റൊരയൽവാസിയായ ആസ്യയോട് ഫരീദക്ക് തന്നെക്കാൾ അടുപ്പമുണ്ടോന്ന് ഒരു സംശയം ആയിഷാക്ക് തോന്നിത്തുടങ്ങിയിരുന്നു..

അത് മറിച്ചിട്ട് ഫരീദയുടെ ഏറ്റവും അടുപ്പക്കാരിയായി മാറുക എന്നൊരുദ്ദേശവും ആയിഷയുടെ ആവേശത്തിന് പിന്നിലുണ്ട്…

“ അതൊന്നും വേണ്ട… അയാളോട് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്… ഇനി ഇത്തയൊന്നും പറയണ്ട… ഇത് എല്ലാരുമറിഞ്ഞാ എന്റെ മോന് പിന്നെ പുറത്തിറങ്ങാൻ പറ്റോ…?”..

“ഇല്ല… നമ്മുടെ മോന്റെ പേര് ആരുമറിയില്ല… അത് പറയാതെ തന്നെ എനിക്കാ ഉസ്മാനോട് രണ്ട് വർത്താനം പറയണം… “..

ഇത്ത ഒരു പൊടിക്കടങ്ങുന്നില്ല..

“എന്നാ ഇത്ത കടയിൽ ആൾക്കാരുടെ മുന്നിൽ വെച്ചൊന്നും ചോദിക്കണ്ട… അയാളെ ഒറ്റക്ക് കണ്ട് ചോദിച്ചാ മതി..”..

“ഉം… മോള് പറഞ്ഞത് കൊണ്ടാ… അല്ലെങ്കിൽ ഞാനിപ്പത്തന്നെ അവിടെപ്പോയി അവനെ നാറ്റിച്ചേനേ…”..

തന്റെ ഉദ്യമം വേണ്ടത്ര വിജയിച്ചില്ലെങ്കിലും ഫരീദാന്റെ മുന്നിൽ ആളാവാനായതിൽ ആയിഷാക്ക് സന്തോഷം തോന്നി.. പക്ഷേ ഇത് പോര..ഫരീദയുടെ മനസിൽ കേറിപ്പറ്റണം.. ആയിഷ അവരുടെ മൊബൈലെടുത്ത് ഉസ്മാന് വിളിച്ചു..അതെന്തിനെന്ന് ഫരീദാക്ക് മനസിലായില്ല..

“ആ… ഉസ്മാനേ… ഇന്നുച്ചക്ക്

കടയടച്ച് കൃത്യം പന്ത്രണ്ട് മണിക്ക് ഫരീദമോളുടെ വീട്ടിൽ വരണം… നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്… പിന്നെ, വരുമ്പോ എന്തേലും കുറച്ച് പച്ചക്കറിയും എടുത്തോ… “..

അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി ആയിഷ വിജയിച്ച ഭാവത്തിൽ

ഫരീദാനെ നോക്കി..ഫരീദ ഞെട്ടിപ്പോയി..

“ ഇത്തയെന്തിനാ അയാളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്…?”..

ഫരീദ പേടിയോടെ ചോദിച്ചു..

“ അവനിങ്ങോട്ട് വരട്ടെ മോളേ… ഇവിടെയിട്ട് നമുക്ക് രണ്ടാൾക്കും കൂടി അവനെ പൊരിക്കണം… ഇനി അവനാ പണി ചെയ്യരുത്… “..

“ എന്നാലും അയാളോട് ഇങ്ങോട്ട് വരാൻ പറയണ്ടായിരുന്നു…”..

Updated: October 25, 2026 — 7:24 am

Leave a Reply

Your email address will not be published. Required fields are marked *