ഒരു ദിവസം കടയിൽ സോപ്പ് വാങ്ങിക്കാനായിപ്പോയ മകൻ സൽമാൻ കരഞ്ഞ് കൊണ്ട് വരുന്നത് കണ്ട് ഫരീദ കാര്യം തിരക്കി.. സൽമാൻ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല..മകന് എന്ത് പറ്റി എന്നറിയാതെ ഫരീദ വിഷമിച്ചു..
അനുനയത്തിലും ദേഷ്യപ്പെട്ടും അവൾ ചോദിച്ചിട്ടും അവൻ കാര്യം പറഞ്ഞില്ല.. സോപ്പ് വാങ്ങാൻ പോയ അവന്റെ കയ്യിൽ സോപ്പുമില്ല..
അവസാനം ഫരീദ വടിയെടുത്തപ്പോഴാണ് സൽമാൻ കാര്യം പറഞ്ഞത്.. ഫരീദ ഞെട്ടിപ്പോയി.. അവൾക്കത് വിശ്വസിക്കാനായില്ല.. ഇത് വേറാരോടും പറയരുതെന്ന് മകനെ സ്നേഹത്തോടെ ഉപദേശിച്ചു..ഫരീദ ശരിക്കും കരഞ്ഞ് പോയി..
നഗരത്തിന്റെ കളങ്കങ്ങളൊന്നുമില്ലാത്ത ഈ ചെറിയ ഗ്രാമത്തിൽ സമാധനപരമായി ജീവിക്കുകയാണ്.. ഇവിടെയും കഴുകന്മാർ വട്ടമിട്ട് പറക്കുന്നുണ്ട് എന്നത് അവളെ ശരിക്കും ഭയപ്പെടുത്തി.. ഇതിൽ താനെന്ത് നിലപാടെടുക്കണം എന്നൊരു തീരുമാനമെടുക്കാൻ പോലും ഫരീദക്കായില്ല..ആരോടേലും പറയണോ എന്നും അവളാലോചിച്ചു..അമ്പത് കാരിയായ ആയിഷാത്തയുമായാണ് ഫരീദക്ക് ഏറ്റവും കൂട്ട്..ആയിഷാത്താനോട് പറഞ്ഞാൽ ഇതൊരു തീരുമാനമാക്കിത്തരും..പക്ഷേ ഇത്തയൊരു ചൂടത്തിയാണ്.
വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതം.. ഇത്ത കൈകാര്യം ചെയ്താൽ ഇത് ചെലപ്പോ വലിയൊരു വിഷയമായി മാറും. തനിക്കിനിയും ഈ നാട്ടിൽ ജീവിക്കാനുള്ളതാണ്..
അന്ന് വൈകിട്ട് വരെ ഫരീദ ചിന്തിച്ച് നടന്നു.. തീരുമാനമെടുക്കാനായില്ല..
അവൾക്ക് വല്ലാത്ത ടെൻഷനായി.. ഭയവും..ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്.. അത് കൊണ്ട് തന്നെ ഇതിന്റെ പ്രതിവിധി എന്തെന്നും ഫരീദക്ക് മനസിലായില്ല.. രാത്രി ഭക്ഷണം കഴിച്ച് മേല് കഴുകിവന്ന് കിടന്നപ്പോഴും അവളത് തന്നെയാണ്
ആലോചിച്ചത്..
സൽമാൻ വേറെ മുറിയിലാണ് കിടക്കുന്നത്.. അവൻ കരഞ്ഞ് കൊണ്ടാണ് വന്നതെങ്കിലും അവനത് അപ്പഴേ മറന്ന മട്ടാണ്.. അവൻ കളിയും ചിരിയുമായി നടന്നു..ആരോടും പറയരുതെന്ന് നിർബന്ധപൂർവ്വം പറഞ്ഞത് കൊണ്ട് അവനാരോടും പറയില്ല..
ഇതോടെ താനും ഇത് മറന്നാലോ എന്നും ഫരീദ ചിന്തിച്ചു..
പക്ഷേ, അവൾക്ക് മറക്കാനാവുന്നില്ല.. ഇപ്പഴേ ഇതിന് പ്രതിവിധി ചെയ്തില്ലെങ്കിൽ ഇനിയേതൊരു പ്രശ്നം വന്നാലും താൻ മിണ്ടാതിരിക്കേണ്ടിവരും.. തന്റെ കുടുംബത്തിനെതിരെ ഈ നാട്ടിൽ വന്നിട്ട് ആദ്യമായി ഉണ്ടാകുന്ന ഒരനുഭവമാണിത്..
ഇത് കണ്ടില്ലാ കേട്ടില്ലാ എന്ന് നടിച്ചാ ഇനിയും ഇതാവർത്തിക്കും..അത് കൊണ്ട് പ്രതികരിച്ചേ തീരൂ എന്നൊരു തീരുമാനത്തിൽ ഫരീദയെത്തി..
പിന്നെയും കുറച്ച് നേരം ചിന്തിച്ചതിനും,പറയാനുള്ളതെല്ലാം ഒരിക്കൽ കൂടി ഉറപ്പിച്ചതിനും ശേഷമാണ് അവൾ മൊബൈൽ കയ്യിലെടുത്തതും, ഒരു നമ്പറിലേക്ക് കുത്തി വിളിച്ചതും.. കടയടച്ച് ഷട്ടറിന് പൂട്ടിടുകയായിരുന്ന ഉസ്മാൻ ഫോൺ ബെല്ലടി കേട്ട് എടുത്ത് നോക്കി..ഫരീദ..
ഈ കോൾ അവൻ പ്രതീക്ഷിച്ചതാണ്.. നേരം ഇത്രയായത് കൊണ്ട് ഇനി വിളിക്കില്ല എന്ന സമാധാനത്തിൽ ഇരിക്കുകയായിരുന്നവൻ.. ഇത് പ്രശ്നമാവുമെന്ന് അവന് തോന്നിയിരുന്നു..എന്നാലും പറഞ്ഞ് തടി തപ്പാനുള്ളതൊക്കെ അവൻ മനസിൽ കരുതിയിരുന്നു..
“ഹ… ഹലോ… “..
എന്നിട്ടും അവനൊന്ന് വിറച്ചു..
“ഇക്കയെന്താ ഇന്നെന്റെ മോനോട് ചെയ്തത്… ? “..
വളരെ ഗൗരവത്തിൽ ഫരീദ ചോദിച്ചത് കേട്ട് ഉസ്മാനൊന്ന് പതറി..എപ്പോഴും ചുണ്ടിൽ നനുത്തൊരു പുഞ്ചിരിയുമായി വരുന്ന ഫരീദയുടെ മുഖത്തവൻ ഒരിക്കൽ പോലും ഗൗരവം കണ്ടിട്ടില്ല..
“ അത്… ഫരീദാ… ഞാനൊരു… തമാശക്ക്…”..
“ഇതാണോ ഇക്കാ തമാശ… ?..
അതും എട്ടും പൊട്ടും തിരിയാത്ത എന്റെ കുഞ്ഞിനോട്… ?”..
ആ വാക്കുകളിലെ ഗദ്ഗദം ഉസ്മാൻ തിരിച്ചറിഞ്ഞു..കടയടക്കുന്ന സമയമായത്
കൊണ്ട് കടയിലും പരിസരത്തും ഒരു മനുഷ്യരില്ല.. വരാന്തയിലിട്ട ബെഞ്ചിൽ ഉസ്മാനിരുന്നു.. അവനൊന്നും പറയാനില്ലായിരുന്നു..
“ഞാനൊരാങ്ങളയെപ്പോലെയല്ലേ ഇക്കാനെ കണ്ടത്… ?.. ഇക്കയും അങ്ങിനെയല്ലേ എന്നെ കണ്ടത്… ?..എന്നിട്ടും എന്റെ മോനോടിത് ചെയ്യാൻ ഇക്കാക്കെങ്ങിനെ തോന്നി… ?”..
