“ഫിലിപ്പെ, ബ്രേക്ക്ഫാസ്റ്റ് ഇവിടെ ആകാന്ന് ഞാന്‍ പറഞ്ഞിരുന്നു…ഓര്‍മ്മയില്ലേ? വാ,”
സമീറ അയാളെ നോക്കിപ്പറഞ്ഞു.
അവര്‍ അകത്തേക്ക് ഡൈനിങ്ങ് റൂമിലേക്ക് പോയി.
“ചമ്മലൊന്നും വേണ്ട, ഫിലിപ്പെ,”
അയാളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്ത് വെച്ച് സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാന്‍ എല്ലാം ശിവനോട് പറഞ്ഞിട്ടുണ്ട്…”
“അയ്യോ, ച്ചേ…”
ഫിലിപ്പ് ചമ്മിയ മുഖത്തോടെ അവരെ മാറി മാറി നോക്കി.
“ഇവള് പറഞ്ഞത് ഇവള്‍ക്കാരോടും അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലന്നാ,”
ശിവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിലെന്തെലും സത്യമുണ്ടോ ഫിലിപ്പെ?”
“നമ്മടെ ഇംഗ്ലീഷ് ലക്ചറര്‍, അയാളോട് സമീറയ്ക്ക് എന്തോ ക്രഷ് ഉണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്. എന്താ അയാടെ പേര്…?”
ഫിലിപ്പ് ഓര്‍ക്കാന്‍ ശ്രമിച്ചു.
“ജയരാജന്‍ സാര്‍!”
സമീറ പറഞ്ഞു.
“കണ്ടോ, കണ്ടോ!!”
ശിവദാസ് പെട്ടെന്ന് സമീറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു.
“ഫിലിപ്പ് മറന്നുപോയി…നിങ്ങടെ ക്ലാസ്സിലെ ഫുള്‍ ആള്‍ക്കാരും മറന്നുകാണും..പക്ഷെ ഇവള്‍…ഇവള്‍ ഇപ്പോഴും അയാളെ ഓര്‍ത്തോണ്ടിരിക്കുന്നു…”
“ഒന്ന് പോ ശിവാ…”
അവള്‍ അവന്‍റെ കൈയ്യില്‍ പിച്ചി.
“ആ സാറിന്‍റെ ക്ലാസ് സൂപ്പര്‍ ആരുന്നു…അത്രയും നന്നായി ക്ലാസ്സെടുക്കുന്ന ടീച്ചറോട് ആര്‍ക്കാ ഇഷ്ടോം ക്രഷും തോന്നത്തെ…? ക്ലാസ്സിലെ ഫുള്‍ ഗേള്‍സിനും സാറിനോട് ക്രഷ് ആരുന്നു…”
“എന്നാലും ഞാന്‍ എപ്പഴും സമീറയുടെ പിന്നാലെ ആരുന്നു…”
ഫിലിപ്പ് ചിരിച്ചു.
“സമീറയുടെ പിന്നാലെ മിക്കവാറും എല്ലാ ബോയ്‌സും ഉണ്ടാരുന്നു ശിവന്‍ സാര്‍…”
“ജസ്റ്റ് കാള്‍ മീ ശിവന്‍…”
ശിവദാസ് തിരുത്തി.
“ആര്‍ക്കും അങ്ങനെ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടാരുന്നില്ല…എന്നാലും പിന്നാലെ നടപ്പിനും വായ് നോട്ടത്തിനും കുറവൊന്നുമില്ലാരുന്നു…”
എല്ലാവരും ചിരിച്ചു.
“മമ്മാ ആരാ എന്നെ കൊണ്ടുവിടുന്നെ?”
ബ്രേക്ക് ഫാസ്റ്റിന് ശേഷം കൈകഴുകിക്കഴിഞ്ഞ് സമീര്‍ സമീറയോട് ചോദിച്ചു.
“ടൈം ആയി, വേഗം പോണം…”
“ദേവു ആന്‍റി വരും…”
സമീറ പറഞ്ഞു.
“ഏതാ മോന്‍റെ സ്കൂള്‍?”
ഫിലിപ്പ് ചോദിച്ചു.
“സെയിന്‍റ്റ്സ് ജോസഫ്‌സ്…”
“ഏത്? മാനാഞ്ചിറയ്ക്കടുത്ത ആ സ്കൂളോ?”
“അതെ, അങ്കിള്‍…”
“എങ്കില്‍ ഞാന്‍ കൊണ്ടുവിട്ടാല്‍ പോരെ…അതിനടുത്താ എന്‍റെ അപ്പാര്‍ട്ട്മെന്‍റ്…”
“വേണ്ട ഫിലിപ്പെ…”
ശിവദാസ് പെട്ടെന്ന് പറഞ്ഞു.
“ദേവൂനോട് പറഞ്ഞിട്ടുണ്ട്…ഫിലിപ്പിന് അത് ബുദ്ധിമ്മുട്ടാകും!”
“ഏയ്, എന്ത് ബുദ്ധിമ്മുട്ട്?”
ഫിലിപ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒരു ബുദ്ധിമ്മുട്ടുമില്ല…സമീര്‍ ആര്‍ യൂ റെഡി?”
“യെസ്, ഐം…”
“എന്നാല്‍ പോയാലോ?”
അയാള്‍ ചോദിച്ചു.
“ഷ്വര്‍…”
“എങ്കില്‍ അച്ഛനോടും മമ്മയോടും ബൈ പറഞ്ഞോ…”
“ബൈ അച്ഛാ, ബൈ മമ്മാ…വിഷ് മീ ആള്‍ ദ ബെസ്റ്റ്…”
രണ്ട് പേരും അവന്‍റെ നേരെ തംസ് അപ്പ് മുദ്ര കാണിച്ചു.
“വിഷ് യൂ ആള്‍ സക്സസ് മോനൂ…”
സമീറയും ശിവദാസും ഒരുമിച്ച് പറഞ്ഞു.
സമീര്‍ അവളുടെ നേരെ ഓടിവന്ന് രണ്ട് കൈകളും അവള്‍ക്ക് നേരെ ഉയര്‍ത്തി.
“വാട്ട് ഹാപ്പെന്‍ഡ്?”
സമീറ വാത്സല്യത്തോടെ ചോദിച്ചു.
“കിസ്സ് മീ മമ്മാ….”
സമീര്‍ അതീവ വാത്സല്യത്തോടെ അവനെ നോക്കി. പിന്നെ അവനെ കോരിയെടുത്ത് ഉയര്‍ത്തി.
അവന്‍റെ നെറുകിലും കവിളിലും ചുണ്ടിലും ഉമ്മ വെച്ചു.
അപ്പോഴേക്കും ശിവദാസ് അവനെ അവളുടെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.
അവനും മകന് ചുംബനം നല്‍കി.
“ആള്‍ ദ വെരി ബെസ്റ്റ്!”
അയാള്‍ മകനോട് പറഞ്ഞു.
പിന്നെ സമീര്‍ ഫിലിപ്പിനോടൊപ്പം അയാളുടെ കാറിന് നേര്‍ക്ക് നടന്നു.
******************
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഓഫീസ്.
സമയം പ്രഭാതം,പത്ത് മണി.
ദീപ്തിയും ഫിലിപ്പും ഒഴികെ മറ്റെല്ലാവരും സന്നിഹിതരായിരുന്നു.
വിനായകനും അനിരുദ്ധനും ജെയിംസും ആകാംക്ഷയോടെ സമീറയെ നോക്കി.
അവള്‍ ഗാഡമായ ആലോചനയിലാണ് എന്നവര്‍ കണ്ടു.
“ഇന്ന് തിങ്കള്‍,”
അവസാനം അവള്‍ പറഞ്ഞു.
“അടുത്ത വെള്ളിയാഴ്ചയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയുണ്ട്…നമുക്ക് അധികം ഹെഡ് വേ ഉണ്ടായിട്ടില്ല…ചില ക്ലൂസ് കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍…അതാകട്ടെ ക്രൈമിന്‍റെ മോഡസ് എങ്ങനെയാണ് എന്ന് കാണിക്കുന്നത് മാത്രമാണ്… ഒന്ന് നമുക്കറിയാം. “ഹൌ” എന്നതിന്‍റെ ഉത്തരം. “വൈ” ആന്‍ഡ് “ഹൂ” ഇപ്പോഴും അജ്ഞാതം….”
