ബേബി മെമോറിയല്‍ ആശുപതിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്റ്റര്‍ പ്രശാന്ത് കൃഷ്ണന്‍.
“ഹലോ പ്രശാന്ത്…”
സമീറ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
“നിങ്ങളുടെ ടീമിലെ ഫിലിപ്പ് വര്‍ഗ്ഗീസിന് വെടിയേറ്റു….”
സമീറയുടെ കണ്ണുകള്‍ മിഴിച്ചു.
“മോന്‍….അവനെ…”
“എന്താ?”
സമീറ ശബ്ദമുയര്‍ത്തി.
“മോനെത് പറ്റി?”
“ആരോ മോനെ പിടിച്ചുകൊണ്ട് പോയി….കം ഫാസ്റ്റ്…”
ദേഹം തളരുന്നത് പോലെ അവള്‍ക്ക് തോന്നി.
“മാഡം എന്താ?”
എല്ലാവരും അവള്‍ക്ക് ചുറ്റും കൂടി.
“ടേണ്‍ ഓണ്‍ ദ ടിവി…ന്യൂസ്…ക്യുക്ക്….”
ദീപ്തി ടി വിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓണ്‍ ചെയ്തു.
“സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി…”
അരുണ്‍കുമാര്‍ ആണ്.
“ഇപ്പോളിതാ നടുക്കുന്ന മറ്റൊരു ന്യൂസ്…”
അരുണ്‍ പറഞ്ഞു.
എല്ലാവരുടെയും കണ്ണുകള്‍ അതിലേക്ക് നീണ്ടു.
“കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ സമീറ ശിവദാസിന്‍റെ മകന്‍ സമീര്‍ അജ്ഞാതരാല്‍ കിഡ്നാപ്പ് ചെയ്യപ്പെട്ടു…സമാനമായ രീതിയില്‍ രണ്ടു കുട്ടികളെക്കൂടി അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി വിവരം കിട്ടുന്നു…പവന്‍ നന്ദകുമാര്‍, അനില്‍ മാത്യു എന്നിവരാണവര്‍…ഏകദേശം എട്ട് വയസ്സ് പ്രായമാണ് മൂവര്‍ക്കും…”
എല്ലാവരും പരസ്പ്പരം ചകിതമായ ഭാവത്തോടെ നോക്കി.
പെട്ടെന്ന് സമീറ എഴുന്നേറ്റു.
ദൃഡമായ ഭാവത്തോടെ അവള്‍ സഹപ്രവര്‍ത്തകരെ നോക്കി.
“കം!”
അവള്‍ പറഞ്ഞു.
“ഫിലിപ്പിന്‍റെ അടുത്തേക്ക് പോകാം…ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍…”
[തുടരും]
