തന്‍റെ മുന്‍പിലിരിക്കുന്നവരുടെ മുഖങ്ങള്‍ നിസ്സഹായതയാല്‍ നിറയുന്നത് അവള്‍ കണ്ടു.
“കമോണ്‍!”
അവള്‍ ചിരിച്ചു.
“ഐ ഡിഡിന്‍റ്റ് മീന്‍ റ്റു ഡിസപ്പോയിന്‍റ്റ് യൂ…ഫാക്റ്റ് പറഞ്ഞെന്നേയുള്ളൂ…മുമ്പും ആദ്യം ഇങ്ങനെ ആയിരുന്നില്ലേ?ഇതുപോലെ ഒരു കേസ് അങ്ങനെ പെട്ടെന്ന് തെളിയിക്കാന്‍ പറ്റില്ല..എനിക്കറിയാം…ആന്‍ഡ് ട്രസ്റ്റ് മീ,എന്‍റെ മുമ്പിലുള്ളത് ഈ സ്റ്റേറ്റിലെ ബെസ്റ്റ് ഓഫീസേഴ്സ് ആണ്…”
അവരുടെ മുഖങ്ങള്‍ പ്രസന്നമായി. പ്രകാശവും ഊര്‍ജ്ജവും അവരുടെ ഭാവത്തിലും നോട്ടത്തിലും തിരികെയെത്തി.
“ജെയിംസ് …”
സമീറ ജെയിംസിനെ നോക്കി.
“കുറച്ച് ഫൈന്‍ഡിംഗ്സുണ്ട് എന്ന് പറഞ്ഞല്ലോ. ബ്രീഫിറ്റ്!”
“താങ്ക് യൂ മാഡം…”
ജെയിംസ് പുഞ്ചിരിയോടെ എഴുന്നേറ്റു.
അയാള്‍ ലാപ്പ് ടോപ്പ് ഓണ്‍ ചെയ്തു. ഇന്‍റ്റെറാക്റ്റീവ് സ്ക്രീന്‍ പ്രകാശിച്ചു.
“ഇത് പ്രസിദ്ധ ജ്യോതിഷി മഹാദേവന്‍ നമ്പൂതിരി…”
സ്ക്രീനില്‍ തെളിഞ്ഞ പുഞ്ചിരിക്കുന്ന മദ്ധ്യവയസ്ക്കന്‍റെ നേരെ വിരല്‍ ചൂണ്ടി ജെയിംസ് പറഞ്ഞു.
“ഇന്ത്യന്‍ ആസ്ട്രോളജി, ചൈനീസ് ആസ്ട്രോളോജി ഈ ഫീല്‍ഡിലൊക്കെ ഒരു റിയല്‍ അതോറിറ്റിയാണ് ഇദ്ദേഹം…കേസിന് വേണ്ടി ഞാന്‍ അപ്പ്രോച്ച് ചെയ്ത ആസ്ട്രോളജേഴ്സില്‍ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ഹെല്‍പ്പ്ഫുള്‍ ആകുമെന്ന് തന്നെയാണ് എന്‍റെ ധാരണ…”
ജെയിംസ് മുമ്പിലിരിക്കുന്നവരെ നോക്കി.
“ദെന്‍?”
സമീറ ചോദിച്ചു.
“വെല്‍….”
ജെയിംസ് തുടര്‍ന്നു.
“അമേരിക്കയില്‍, ന്യൂ ജേഴ്സിയില്‍, ഇന്തോനേഷ്യയിലെ ബാന്ദൂങ്ങില്‍ ഇതിനു സമാനമായ സീരിയല്‍ കില്ലിംഗ് ഉണ്ടായിട്ടുണ്ട്…എന്നുവെച്ചാല്‍ ഒരു പ്രത്യേക നക്ഷത്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ…. ഒരു ആഭിചാരക്രിയയുടെ ഭാഗമായാണ് ഈ കില്ലിംഗ് ഒക്കെ… ശത്രുസംഹാരം ആണ് ലക്ഷ്യമെങ്കില്‍ ലിയോ, ചിങ്ങ നക്ഷത്രം, ജെമിനി, മിഥുന നക്ഷത്രത്തില്‍ ജനിച്ചവരെ ആണ് ദാമ്പത്യ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ക്ക് പരിഹാരമായി കൊല്ലേണ്ടത്…പക്ഷെ ശത്രു സംഹാരത്തിനു കൊല്ലേണ്ടത് ഇരുപത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാ…ഭാര്യ ഭര്‍തൃ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കൊല്ലേണ്ടത് അന്‍പത വയസ്സിന് ശേഷമുള്ളവരെ….”
ജെയിംസ് വിവരണം തുടരുമ്പോള്‍ സ്ക്രീനില്‍ പറയുന്ന കാര്യങ്ങളോട് ബന്ധമുള്ള ചിത്രങ്ങല്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.
“നഷ്ട പ്രണയം വീണ്ടെടുക്കാനാണ് മകരം നക്ഷത്രത്തില്‍ ജനിച്ച ആണ്‍കുട്ടികളെ ബലികൊടുക്കുന്നത്…”
ജെയിംസ് തുടര്‍ന്നു.
“അവരുടെ പേരുകള്‍ വായു ഭഗവാന്‍റെ പര്യായങ്ങള്‍ ആകണം…ശത്രു സംഹാരത്തിനു ശിവന്‍റെ പര്യായങ്ങള്‍, പണക്കാരനകാന്‍ ഇന്ദ്രന്‍റെ പര്യായങ്ങള്‍….ഇതില്‍ അതിനും നഷ്ട്ടപ്പെട്ട ലൈംഗിക ശേഷി വീണ്ടെടുക്കുന്നതിനും…ബാന്ദൂങ്ങിലേയും ന്യൂ ജേഴ്സിയിലെയും പ്രതികള്‍ അതിനായി സമീപിച്ചത് ഒരേ ആസ്ട്രോളജറേയാണ്…ഭൂട്ടാനിലെ സാക്ടെങ്ങ് ഗ്രാമത്തിലെ ഒരു ആഭിചാരകനുണ്ട്…ജിഗ്മേ പേമാ എന്നാണ് അയാളുടെ പേര്…ശക്തമായ ആഭിചാരവിരുദ്ധ നിയമങ്ങള്‍ ഒന്നും ഭൂട്ടാനിലില്ല…മാത്രമല്ല ഈ മന്ത്രവാദിക്ക് നാട്ടുകാരുടെ മുഴുവന്‍ പിന്തുണയുമുണ്ട്….നമ്മുടെ കേസിലെ പ്രതി, എനിക്കുറപ്പുണ്ട്, ഈ ആഭിചാരകനുമായി ബന്ധപ്പെട്ടിട്ടുണ്ട്….”
ജെയിംസ് നിര്‍ത്തി.
സമീറ മുമ്പിലിരികുന്നവരെ നോക്കി.
ജെയിംസ് നല്‍കിയ വിവരങ്ങള്‍ കേട്ട് അസ്തപ്രജ്ഞരായിരിക്കുകയാണ് എല്ലാവരും.
“ഓക്കേ…”
അവസാനം അവള്‍ പറഞ്ഞു.
“ദ ഇന്‍ഫോ ജെയിംസ് ഹാസ് ബ്രോട്ട് ഈസ് ഓഫ് വൈറ്റല്‍ സിഗ്നിഫിക്കന്‍സ്…പിന്നെ എന്‍റെ ഒരു ഗട്ട് ഫീലിംഗ് അടുത്ത മര്‍ഡര്‍ കില്ലര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് നടക്കാവില്‍ ആണെന്നാണ്…”
മുമ്പിലിരിക്കുന്നവരുടെ മുഖങ്ങലിലെക്ക് ചകിതമായ ഒരു ഭാവം കടന്നുവരുന്നത് അവള്‍ കണ്ടു.
“ഹൌ കുഡ് യൂ….?”
വിനായകന്‍ ചോദിച്ചു.
“ജെയിംസിന്‍റെ റൂട്ടിലൂടെയാണ് ഞാനും പോയത്…”
ജെയിംസിനെ നോക്കി പുഞ്ചിരിച്ച് സമീറ തുടര്‍ന്നു.
“ഇതില്‍ ഒരു മന്ത്രവാദിയുടെ ബുദ്ധിയുണ്ടെന്ന് ക്രൈം സ്പോട്ട് കാണുന്ന ആര്‍ക്കും മനസ്സിലാക്കാം…പോലീസിന്‍റെ റൂട്ട് തിരിച്ചു വിടാന്‍ കില്ലര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ച ബാക്ക്ഗ്രൌണ്ട് അല്ല അത്… എന്‍റെ ഒരു ഫ്രണ്ട്, ഹിന്ദി സിനിമയിലെ ഒരാക്ട്രസ് ആണവള്‍…അവളുടെ…”
