“ആ ചോദിച്ചു തൊല…”
“എന്താടാ നിൻറെ ടോണിന് ഒരു വ്യത്യാസം…
വല്ല കുഴപ്പമുണ്ടോ..”
“ഏയ് കുഴപ്പമൊന്നുമില്ല… നല്ല സുഖം ഉണ്ട് കുറച്ചു വേണോ.. കാര്യം പറഞ്ഞു തുലക്കട കോപ്പേ..”
“ഒന്നുല്ലാടാ… നീ ഫ്രീ ആണെങ്കി മന്തി കഴിക്കാൻ പോയാലോ എന്ന് ചോദിക്കാൻ വിളിച്ചതാ…”
കള്ള പന്നി അവനു അറിയില്ലല്ലോ ഞാനിവിടെ മനസ്സു മടുത്തു കിടക്കുവാണെന്ന്. എനിക്ക് കലികേറി വന്നു എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല എന്തിനാ വെറുതെ…
“ഞാനില്ലടാ എനിക്ക് തീരെ സുഖമില്ല നീ ഒരു കാര്യം ചെയ്യ് പയ്യന്മാരെ ആരെങ്കിലും കൂട്ടിച്ചെല്ല്..”
“എന്തോന്നാടാ ഇത്… നിന്നെപ്പോ കാണാൻ കിട്ടുന്നില്ലല്ലോ രണ്ടു കെട്ടി എന്ന് വിചാരിച്ചു ഇങ്ങനെയൊക്കെ മൂടും തൂങ്ങി നടക്കാൻ പറ്റുമോ.. ആണായാൽ ഒരു സ്റ്റാൻഡ് വേണം എടാ പോങ്ങ….”
ശിവനെ ഈ മൈരനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..
“എടാ അതൊന്നുമല്ല സത്യമായിട്ടും എനിക്ക് വയ്യ.. ഇപ്പോ പുറത്തേക്ക് ഇറങ്ങിയ ശരിയാവില്ല അതുകൊണ്ടാണ്…”
“ഓ ആയിക്കോട്ടെ… ഇനി മോൻ അതും ഇതും പറഞ്ഞു കിടന്നു മെഴുകേണ്ട വരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി…”
“നിർത്ത്… നീ ഒരു കാര്യം ചെയ്യ് ഒരു മാസ്കും വാങ്ങി വീട്ടിലേക്ക് വാ…”
“അതെന്തിനാ…”
“അതൊക്കെ നീ വരുമ്പോൾ മനസ്സിലാവും… പറഞ്ഞാൽ മനസ്സിലാവില്ലല്ലോ…”
ഞാൻ ഫോണും കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു എന്നിട്ട് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി മുഖം ഒന്ന് കഴുകി പുറത്തുവന്നു അലമാര തുറന്നു അതിൽ നിന്നും പഴയ ഒരു റെഡ് ഷെഡുള്ള സൺഗ്ലാസ് എടുത്ത് വെച്ചു. ഇനി ആരെങ്കിലും കണ്ണിലേക്ക് നോക്കി ഈ തിളക്കം കണ്ടാൽ പിന്നെ അത് പറഞ്ഞു നിൽക്കേണ്ടിവരും…
മുറിയിൽ നിന്നും പുറത്തിറങ്ങി ഞാൻ ഹാളിലേക്ക് നടന്നു. പമ്മി ശബ്ദം ഉണ്ടാക്കാതെ ഇറങ്ങിനടന്ന് പുറത്തേക്ക് പോകുമ്പോൾ സോഫയിൽ ലക്ഷ്മി അമ്മ ഇരിപ്പുണ്ടായിരുന്നു. എൻറെ നേരെ നോട്ടം വന്നത് ഞാൻ മിണ്ടല്ലേ എന്ന് ചുണ്ടിൽ കൈവെച്ച് കാണിച്ചു…
“നീ എങ്ങോട്ടാ…?” ശബ്ദം താഴ്ത്തി
ആയിരുന്നു ചോദ്യം..
“ഞാനൊന്ന് പുറത്തുപോയിട്ട് വരാം. ഇപ്പൊ ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോ പ്രാന്താവും.. അല്ല അവരൊക്കെ എവിടെ…?”
“എല്ലാവരും അകത്തുണ്ട്…”
“ആരോടും പറയണ്ട കേട്ടോ ഞാൻ പോയിട്ട് വേഗം വരാം…”
“ മോനെ ഇപ്പോൾ പുറത്തു പോണോ…?”
“ഞാൻ വേഗം വരാം ലക്ഷ്മി അമ്മേ…”
എന്നും കളിച്ചു ചിരിച്ചു നിൽക്കുന്ന ലക്ഷ്മി അമ്മയുടെ മുഖം എനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. അവർക്കും വല്ലാണ്ട് വിഷമമായിട്ടുണ്ട്. പുള്ളിക്കാരിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ആണ് ആരോരുമില്ലാത്ത സമയത്ത് ഞാനല്ലേ അവരെ രക്ഷിക്കാൻ ചെന്നത്. അതിൻറെ ഒരു കടപ്പാടാണ്. അതുകൊണ്ട് ഇത് അമ്മയോട് പറയില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്…
വീട്ടിൽ നിന്നും ഇറങ്ങി ഞാൻ ഗേറ്റിൻ്റെ അടുത്തേക്ക് നടന്നു. കള്ള പന്നി ഇതുവരെ വന്നിട്ടില്ല ഇവൻ അറിയില്ലല്ലോ ഞാനീ കള്ളന്മാരെ പോലെയാണ് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതെന്ന്.അങ്ങനെ ഒടുക്കം വന്നു…
ബൈക്ക് എൻ്റെ അടുത്ത് വന്നു നിർത്തി അവൻ വായും പൊളിച്ചു എന്നെ നോക്കി നിന്നു.
“എടാ കള്ള പന്നി.നീ എന്തു മരുന്ന കുത്തി വച്ചേ..ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ ഒക്കെ ആവോ”
“കുത്തി വച്ചത് നിൻ്റെ തന്ത… ഇത് അതൊന്നും അല്ല… ആ മാസ്ക് എവടെ..?”
“ഇന്നാ…
അപ്പൊ ഇതാണ് മോന് പുറത്തിറങ്ങാൻ മടി അല്ലെ..”
“അത് എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞെടാ പോർക്കെ ഞാൻ ഇല്ല ഇല്ല എന്ന്…”
“സോറി അളിയാ ഞാൻ അറിഞ്ഞോ നീ കണ്ട മരുന്നൊക്കെ അടിച്ചു കേറ്റി പണി കിട്ടി ഇരിക്കാണെന്ന്…”
“കോപ്പേ, ഒരൊറ്റ കീറ് വെച്ച് തന്നാൽ ഉണ്ടല്ലോ…
അല്ല നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് എന്നെ മന്തി കൂചാൻ കൊണ്ടുപോണെ…”
“അയ്യോ അളിയാ ഞാനല്ല നീയാണ്…വാങ്ങിത്തരുന്ന”
“എന്തോന്ന്…?”
“ആ… നിൻറെ അല്ലേ കല്യാണം കഴിഞ്ഞ… അപ്പോൾ നീയല്ലേ ചെലവ് തരണ്ടേ…”
